കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ഡ് ദുരന്തം: 26 പേരുടെ മൃതദേഹം കണ്ടെത്തി, 197 പേരെ കാണാനില്ല, രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Google Oneindia Malayalam News

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ദുരന്തത്തില്‍ അകപ്പെട്ട 26 പേരുടെ മൃതദേഹം ഇതുവരെ കണ്ടെത്തി. 197 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ട്. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഐടിബിപി, കരസേന, ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേന ഏന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. സ്ഥലത്തെ പവര്‍ പ്രോജക്ട് സൈറ്റില്‍ ജോലി ചെയ്യുന്ന 30ഓളം തൊഴിലാളികള്‍ ഒരു ടണലില്‍ കുടുങ്ങിക്കിടക്കുകയാണ്. മരണ സംഖ്യം ഇനിയും ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

india

അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 13 ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാലങ്ങള്‍ ഒഴുക്കില്‍പ്പെട്ട് തകര്‍ന്നിട്ടുണ്ട്. ഗ്രാമങ്ങളില്‍ കഴിയുന്നവര്‍ക്ക് വായുമാര്‍ഗം ഭക്ഷണപ്പൊതികള്‍ എത്തിക്കാനുള്ള സൗകര്യം ഏര്‍പ്പാടാക്കിയെന്ന് അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രി ദുരന്ത സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം വിലയിരുത്തിയിരുന്നു.

സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി നാല് ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 20 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ചമോലി ജില്ലയില്‍ ഞായറാഴ്ച രാവിലെ 10.45ഓടെയാണ് മഞ്ഞുമല തകര്‍ന്ന് വീണത്. ഇതേ തുടര്‍ന്ന് ധൗലി, ഗംഗ, അളകനന്ദ നദികളില്‍ വന്‍ പ്രളയമുണ്ടാകുകയായിരുന്നു,. തലസ്ഥാനമായ ഡെറാഢൂണില്‍ നിന്ന് 149 കിലോ മീറ്റര്‍ അകലെയാണ് അപകടമുണ്ടായത്.

രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കി എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ; തെറ്റിദ്ധരിപ്പിച്ചതാണെന്ന് വിശദീകരണംരാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കി എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ; തെറ്റിദ്ധരിപ്പിച്ചതാണെന്ന് വിശദീകരണം

Recommended Video

cmsvideo
Uttarakhand rescue operation going on

ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികള്‍: പ്രതികരിച്ച് പാര്‍വതി തിരുവോത്ത്, തെറ്റായ പ്രചരണമെന്ന് ഹണി റോസ്ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികള്‍: പ്രതികരിച്ച് പാര്‍വതി തിരുവോത്ത്, തെറ്റായ പ്രചരണമെന്ന് ഹണി റോസ്

ഒടുവിൽ കാത്തിരിപ്പിന് അവസാനം; ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചു, മത്സരാർത്ഥികൾ ആരൊക്കെഒടുവിൽ കാത്തിരിപ്പിന് അവസാനം; ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചു, മത്സരാർത്ഥികൾ ആരൊക്കെ

English summary
Uttarakhand glacier burst: 26 dead bodies recovered, 197 missing, rescue operation difficult
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X