കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചമോലി മഞ്ഞ് മല ദുരന്തം; 5 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു, ആകെ മരണം 31, തിരച്ചില്‍ തുടരുന്നു

Google Oneindia Malayalam News

ചമോലി: ഉത്തരാഘണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞ് മല ഇടിഞ്ഞ് വീണുണ്ടായ പ്രളയത്തില്‍ കാണാതായാവരില്‍ അഞ്ച് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തില്‍ ആകെ മരിച്ചവരുടെ എണ്ണം 31 ആയി ഉയര്‍ന്നു. റെയ്നി ഗ്രാമത്തിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നടത്തിയ തിരിച്ചിലിലാണ് ഇന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അതേസമയം തുരങ്കത്തില്‍ കുടുങ്ങിയ 30 തൊഴിലാളികളെ കൂടി ദൗന്ത്യ സേന രക്ഷപ്പെടുത്തി. ആകെ 170 ല്‍ പകരം ആളുകളെയായിരുന്നു ചമോലിയില്‍ ഉണ്ടായ ദുരന്തത്തില്‍ കാണാതായത്.

മുപ്പത്തിയഞ്ച് പേർ ഇപ്പോഴും തുരങ്കത്തിൽ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാപ്രവർത്തനം ഇപ്പോഴും നടന്നുവരികയാണെന്നുമാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് വ്യക്തമാക്കിയത്. "35 ഓളം പേർ ടണലിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്, ഞങ്ങൾ ഇവരെ പുറത്ത് എത്തിക്കാന്‍ ശ്രമിക്കുകയാണ്. 2 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു, ഇതോടെ ആകെ മരണസംഖ്യ 28 ആയി,"- റാവത്തിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തത്.

cmdrf-1

തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള നടപടി സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആർഎഫ്) ഐടിബിപി ഉദ്യോഗസ്ഥരും സംയുക്തമായാണ് ഏകോപിപ്പിക്കുന്നത്. രക്ഷാപ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് തിങ്കളാഴ്ച വൈകുന്നേരം തപോവാനിലെത്തി ദുരിതബാധിത പ്രദേശങ്ങളിൽ വ്യോമ മാര്‍ഗം നിരീക്ഷണം നടത്തിയിരുന്നു. ഞായറാഴ്ച വൈകുന്നേരം തുരങ്കത്തിൽ നിന്ന് രക്ഷപ്പെടുത്തിയ 12 തൊഴിലാളികളെയും അദ്ദേഹം സന്ദര്‍ശിച്ചു.

തുരങ്കത്തിനുള്ളിൽ കുടുങ്ങിയവരുടെ അടുത്തെത്തി കഴിയുന്നത്ര ജീവൻ രക്ഷിക്കുന്നതിനാണ് മുൻഗണനയെന്ന് മാധ്യമപ്രവർത്തകരോട് സംസാരിച്ച റാവത്ത് പറഞ്ഞു. തുരങ്കത്തിനുള്ളിൽ ടൺ കണക്കിന് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രക്രിയ വേഗത്തിലാക്കാൻ അധിക യന്ത്ര സംവിധാനങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെയാണ് റെയ്‌നി ഗ്രാമത്തിലെ അവശിഷ്ടങ്ങളിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് എൻ‌ഡി‌ആർ‌എഫും അറിയിച്ചു.

ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

ഉത്തരാഖണ്ഡിലെ തപോവാനിലെ ജല പദ്ധതിയിൽ ജോലി ചെയ്തിരുന്ന ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ നിന്നുള്ള 30 ഓളം പേരെ വെള്ളപ്പൊക്കത്തെ തുടർന്ന് കാണാതായിട്ടുണ്ട്. ലഖിംപൂർ ഖേരി ജില്ലയിലെ നിഗാസൻ തഹസിൽ സ്വദേശികളാണ് കാണാതായത്. രക്ഷപ്പെട്ട ചില തൊഴിലാളികൾ അവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുകയും ദുരന്തത്തെക്കുറിച്ച് അവരെ അറിയിക്കുകയും ചെയ്തതോടെയാണ് കാണാതായതെന്ന റിപ്പോർട്ട് പുറത്തുവന്നത്.

പികെ ജയലക്ഷ്മിയുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്ക് മറവി രോഗം ഉണ്ടാവാം; പക്ഷെ വയനാട്ടുകാര്‍ക്കില്ലപികെ ജയലക്ഷ്മിയുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്ക് മറവി രോഗം ഉണ്ടാവാം; പക്ഷെ വയനാട്ടുകാര്‍ക്കില്ല

Recommended Video

cmsvideo
Rishabh Pant to donate match fee for rescue efforts | Oneindia Malayalam

English summary
uttarakhand glacier burst; 5 more dead bodies discovered, death toll reaches 31
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X