കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തില്‍ പാലം ഒലിച്ചുപോയി; സൈന്യത്തെ ഇറക്കുന്നു

Google Oneindia Malayalam News

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് വന്‍ ദുരന്തം. അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നു. ചാമോലി ജില്ലയില്‍ മിന്നല്‍ പ്രളയമുണ്ടായി. നിരവധി പേരെ കാണാതായി എന്നാണ് വിവരം. ജോഷിമഠ്-മലാരി പാലം ഒലിച്ചുപോയി. ദൗലി ഗംഗാ നന്ദി കരകവിഞ്ഞ് ഒഴുകുകയാണ്. ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയിലേക്ക് പോകാന്‍ ഉപയോഗിക്കുന്ന പാലമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉത്തരാഖണ്ഡ് സര്‍ക്കാരുമായി ബന്ധപ്പെട്ടു.

g

ഇന്തോ ടിബറ്റല്‍ അതിര്‍ത്തി പോലീസിനെ മേഖലയിലേക്ക് അയച്ചു. 200 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് അയച്ചത്. കൂടുതല്‍ സൈനികരെ മേഖലയിലേക്ക് അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങി. ഡെറാഡൂണില്‍ നിന്ന് ദുരന്തനിവാരണ സംഘമെത്തി. ഇവര്‍ക്ക് വ്യോമ സേനയുടെ ഹെലികോപ്റ്ററുകളുടെ സഹായം ലഭ്യമാക്കിയിട്ടുണ്ട്. ഗംഗാ നദിയോട് ചേര്‍ന്നുള്ള ഉത്തര്‍ പ്രദേശ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട് എന്നാണ് ജാഗ്രതാ നിര്‍ദേശം.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Massive flood in uttarakhand, 150 people are missing

യൂത്ത് ലീഗ് പച്ചക്കള്ളം പറഞ്ഞോ? ചില്ലി കാശ് വാങ്ങിയില്ലെന്ന് കത്വ അഭിഭാഷക, 9.5 ലക്ഷം നല്‍കിയത് ആര്‍ക്ക്യൂത്ത് ലീഗ് പച്ചക്കള്ളം പറഞ്ഞോ? ചില്ലി കാശ് വാങ്ങിയില്ലെന്ന് കത്വ അഭിഭാഷക, 9.5 ലക്ഷം നല്‍കിയത് ആര്‍ക്ക്

ഇന്ന് രാവിലെ എട്ടിനും ഒമ്പതിനും ഇടയിലാണ് മഞ്ഞുമല ഇടിഞ്ഞുവീണത് എന്ന് ചാമോലി ജില്ലാ മജിസ്‌ട്രേറ്റ് അനില്‍ ചന്‍യാല്‍ പറഞ്ഞു. തൊട്ടുപിന്നാലെ ഋഷിഗംഗാ അണക്കെട്ട് തകര്‍ന്നു.150ഓളം പേര്‍ പേര്‍ മരിച്ചു എന്നാണ് കണക്കാക്കുന്നത്. ഋഷി ഗംഗാ അണക്കെട്ട് പദ്ധതിയുടെ ഭാഗമായി 150ലധികം തൊഴിലാളികള്‍ ജോലിയിലേര്‍പ്പെട്ടിരുന്നു. ഇവരെയാണ് കാണാതായത്. അണക്കെട്ട് തകര്‍ന്നതോടെയാണ് വെള്ളത്തിന്റെ കുത്തൊഴുക്കുണ്ടായത്. ഏറെ നേരത്തിന് ശേഷം വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാന്‍ സധിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിച്ചു. തുടര്‍ന്നാണ് ദുരന്തനിവാരണ സംഘത്തെ അയക്കാന്‍ തീരുമാനിച്ചത്.

English summary
Uttarakhand glacier burst: Joshimath-Malari bridge washed away in floods
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X