കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി റാവത്തിനെ വിളിച്ചു, ഉത്തരാഖണ്ഡില്‍ 100 പേര്‍ കൊല്ലപ്പെട്ടതായി സൂചന, രക്ഷാപ്രവര്‍ത്തനം സജീവം

Google Oneindia Malayalam News

ഷിംല: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ജോഷിമഠിലാണ് മഞ്ഞുമല ഇടിഞ്ഞ് വീണിരിക്കുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിനെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അസമിലാണ്. അവിടെ നിന്നാണ് സ്ഥിതി ഗതികള്‍ വിലയിരുത്തിയത്. ആഭ്യന്തര മന്ത്രി അമിത് ഷായും റാവത്തിനെ വിളിച്ചു.

1

രക്ഷാപ്രവര്‍ത്തനങ്ങള്‍ ഉത്തരാഖണ്ഡില്‍ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി രക്ഷാപ്രവര്‍ത്തനം വിലയിരുത്തി. എല്ലാവിധത്തിലുള്ള സഹായവും പ്രധാനമന്ത്രിയുടെ ഓഫീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. വ്യോമസേനയുടെ സഹായവും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. എംഐ 17, ധ്രുവ് ഹെലികോപ്ടര്‍ എന്നിവ അടക്കമുള്ളവയാണ് രക്ഷാപ്രവര്‍ത്തിനായി ഉള്ളത്. ഇവയെ ഡെറാഡൂണിലെ സ്റ്റേഷനില്‍ നിന്നാണ് എത്തിച്ചത്. കൂടുതല്‍ ഹെലികോപ്ടറുകള്‍ എത്തിക്കുമെന്ന് വ്യോമ സേനാ അധികൃതര്‍ അറിയിച്ചു.

അതേസമയം പ്രളയം അളകനന്ദയുടെ പടിവാതില്‍ക്കല്‍ എത്തിയെന്ന് ത്രിവേന്ദ്ര റാവത്ത് പറഞ്ഞു. എന്നാല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വിളിച്ചിരുന്നുവെന്നും റാവത്ത് പറഞ്ഞു. ഐടിബിപി സംഘം മേഖലയിലുണ്ട്. റിഷിഗംഗ ഡാം തകര്‍ന്നത് കൊണ്ടാണ് പ്രളയം ഉണ്ടായതെന്ന് ഐടിബിബി പറഞ്ഞു. നിലവില്‍ വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞിരിക്കുകയാണ്. സ്ഥിതി ഗതികള്‍ സാധാരണ നിലയിലേക്ക് വന്ന് കൊണ്ടിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. റിഷി ഗംഗ ഊര്‍ജ പദ്ധതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. ഇവര്‍ കുടുക്കി കിടക്കുകയാണ്.

Recommended Video

cmsvideo
Massive flood in uttarakhand, 150 people are missing

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

പെട്ടെന്നുണ്ടായ പ്രളയം അപ്രതീക്ഷിതമായിരുന്നു. നൂറ് മുതല്‍ 150 വരെ ആളുകള്‍ മരിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ക്യാബിനറ്റ് സെക്രട്ടറി ചമോലിയിലെ സാഹചര്യങ്ങള്‍ വിലയിരുത്തല്‍ യോഗം വിളിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യ സൈന്യവും രക്ഷാപ്രവര്‍ത്തനത്തിന്റെ മുന്‍നിരയിലുണ്ട്. സംസ്ഥാന സര്‍ക്കാരിനെയും ദുരന്തനിവാര അതോറിറ്റിയെയും സഹായിക്കാന്‍ വ്യോമസേനയും സൈനികരും സജ്ജമാണ്. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നാണ് വിലയിരുത്തല്‍.

English summary
uttarakhand glacial burst: pm modi calls trivendra rawat reviews situation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X