കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രങ്ങളുടെ നിയന്ത്രണം ഇനി സര്‍ക്കാരിനില്ല, നിയമം പിന്‍വലിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍

Google Oneindia Malayalam News

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ക്ഷേത്രങ്ങളുടെ അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്ന നിയമം ബിജെപി സര്‍ക്കാര്‍ പിന്‍വലിച്ചു. ചാര്‍ ധാം ദേവസ്ഥാനം ബോര്‍ഡ് ആക്ടാണ് പിന്‍വലിച്ചത്. ഈ നിയമത്തിലൂടെ 51 ഹിന്ദു ക്ഷേത്രങ്ങളുടെ നിയന്ത്രണാധികാരം സര്‍ക്കാരിന് ലഭിക്കുമായിരുന്നു. എന്നാല്‍ ഈ നിയമത്തെ പ്രമുഖ പൂജാരിമാരും സന്ന്യാസിമാരും ക്ഷേത്ര സമിതികളും അതിശക്തമായി എതിര്‍ത്തിരുന്നു. വലിയ സമ്മര്‍ദം തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇതിലൂടെയുണ്ടായിരുന്നു. ഈ നിയമം പിന്‍വലിച്ചാല്‍ വലിയ രാഷ്ട്രീയ നേട്ടം ഉണ്ടാവുമെന്ന തിരിച്ചറിവിലാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കം. നിലവില്‍ ഉത്തരാഖണ്ഡില്‍ പ്രതിരോധത്തില്‍ നില്‍ക്കുകയാണ് ബിജെപി.

എന്‍സിപി, ശിവസേന, ഡിഎംകെ, തൃണമൂലിനെ പൂട്ടാന്‍ പുതു സഖ്യവുമായി കോണ്‍ഗ്രസ്, ഇനി അഗ്രസീവാകുംഎന്‍സിപി, ശിവസേന, ഡിഎംകെ, തൃണമൂലിനെ പൂട്ടാന്‍ പുതു സഖ്യവുമായി കോണ്‍ഗ്രസ്, ഇനി അഗ്രസീവാകും

1

ഈ തീരുമാനത്തിലൂടെ പ്രതിസന്ധിയിലുള്ള പ്രതികൂല രാഷ്ട്രീയത്തെ അനുകൂലമാക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയും കണക്കുകൂട്ടുന്നു. ജനങ്ങളുടെയും പൂജാരിമാരുടെയും താല്‍പര്യം മുന്‍നിര്‍ത്തിയാണ് നിയമം പിന്‍വലിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദു ഗ്രൂപ്പുകളും സന്ന്യാസിമാരും പൂജാരിമാരുമെല്ലാം സര്‍ക്കാരിന്റെ വന്‍ പ്രതിഷേധമാണ് നടത്താന്‍ ഇരുന്നത്. വിശ്വഹിന്ദു പരിഷത്ത് പോലും സര്‍ക്കാരിനെതിരെ രംഗത്ത് വന്നു. വലിയ ഭീഷണികളും പ്രതിഷേധങ്ങളുമെല്ലാം നിരന്തരം ഉയര്‍ന്നിരുന്നു. ബിജെപിയുടെ വീഴ്ച്ചയ്ക്ക് ഈ വിഷയം തന്നെ സംസ്ഥാനത്ത് ധാരാളമായിരുന്നു. കോണ്‍ഗ്രസ് മുന്നേറി വരുന്ന സാഹചര്യത്തില്‍ ഈ പ്രതിസന്ധി കൂടി വന്നതോടെ ബിജെപി വന്‍ പ്രതിരോധത്തിലായിരുന്നു.

തുടര്‍ച്ചയായി മുഖ്യമന്ത്രിമാരെ മാറ്റുന്ന സാഹചര്യം ഉത്തരാഖണ്ഡിലുണ്ടായിരുന്നു. പുഷ്‌കര്‍ സിംഗ് ധമിയെയും അത് ബാധിച്ചേക്കുമെന്ന് ബിജെപിക്ക് ഭയമുണ്ടായിരുന്നു. ത്രിവേന്ദ്ര സിംഗ് റാവത്താണ് ഈ നിയമം പാസാക്കിയത്. എന്നാല്‍ ഇതിലൂടെ ഹിന്ദുക്കളുടെ പിന്തുണ അദ്ദേഹത്തിന് നഷ്ടമായി. ഹിന്ദു ഗ്രൂപ്പുകളുടെ അതൃപ്തി കാരണമാണ് മുഖ്യമന്ത്രി സ്ഥാനം ത്രിവേന്ദ്ര സിംഗ് റാവത്തിന് നഷ്ടമായത്. അദ്ദേഹത്തെ മാറ്റാനായി ഇവര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. പിന്നാലെ തിരാത് സിംഗ് റാവത്ത് വന്നെങ്കിലും, അദ്ദേഹവും രാജിവെച്ചു. എന്നാല്‍ പുഷ്‌കര്‍ സിംഗ് ധമിക്കുള്ള സമ്മര്‍ദം കുറയ്ക്കാനായിട്ടാണ് ബിജെപി നേതൃത്വം നിയമം പിന്‍വലിക്കാന്‍ തയ്യാറായത്.

ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ ഒരു സാധ്യത വന്നത് തന്നെ ഈ നിയമം പിന്‍വലിച്ചതോടെയാണ്. ഈ നിയമം വരുന്നതിന് മുമ്പ് തന്നെ ബദ്രിനാഥിന്റെയും കേദാര്‍നാഥിന്റെയും നിയന്ത്രണാധികാരം സംസ്ഥാന സര്‍ക്കാരിനായിരുന്നു. അതേസമയം ബിജെപി സര്‍ക്കാരിന് സമ്മര്‍ദത്തെ തുടര്‍ന്ന് കാര്‍ഷിക നിയമം പിന്‍വലിക്കേണ്ട വന്ന അതേ അവസ്ഥയാണ് ഇതെന്ന് കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് പറഞ്ഞു. തോല്‍ക്കുമെന്ന് പേടിച്ചാണ് പുഷ്‌കര്‍ സിംഗ് ധമി നിയമം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ക്ഷേത്ര അധികാരികളുടെയും ജനങ്ങളുടെയും കോണ്‍ഗ്രസിന്റെയും സമ്മര്‍ദ ഫലമായിട്ടാണ് ബിജെപി നിയമം പിന്‍വലിച്ചത്. ഈ നിയമത്തെ സഭയില്‍ കൊണ്ടുവന്നപ്പോഴും കോണ്‍ഗ്രസ് എതിര്‍ത്താണെന്ന് റാവത്ത് പറഞ്ഞു.

ദേവസ്ഥാനം ബോര്‍ഡുകളെ നിയമിച്ചത് സര്‍ക്കാരിന്റെ വന്‍ അബദ്ധമാണ്. അതുകൊണ്ടാണ് എതിര്‍ത്തത്. ജനങ്ങളോട് ബിജെപി സര്‍ക്കാര്‍ മാപ്പുപറയണം. ഇത്തരം നിയമങ്ങള്‍ കൊണ്ടുവരികയും, അത് പിന്‍വലിക്കുകയും ചെയ്യേണ്ടി വരുന്നത് ബിജെപിക്ക് സംഭവിക്കുന്നതാണ്. കാര്‍ഷിക നിയമത്തില്‍ അതാണ് സംഭവിച്ചതെന്നും ഹരീഷ് റാവത്ത് വ്യക്തമാക്കി. അതേമസയം ഹിന്ദു ഗ്രൂപ്പുകളുടെ എതിര്‍പ്പുകളെ അധിക കാലം തള്ളാന്‍ ബിജെപിക്ക് ഒരിക്കലും സാധിക്കില്ലെന്ന് സീനിയര്‍ നേതാക്കള്‍ പറയുന്നു. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് വരാനിരിക്കെ അതൊരിക്കലും സാധ്യമല്ലെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

Recommended Video

cmsvideo
ഒമിക്രോണിൽ നിശ്ചലമായി ലോകം..അതിർത്തികൾ അടക്കുന്നു ..വിമാനങ്ങൾ പറക്കില്ല.

ആഗ്രയിലെ 9 സീറ്റും ബിജെപിക്ക് നഷ്ടപ്പെട്ടേക്കും, ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ എസ്പിയുടെ കുതിപ്പ്ആഗ്രയിലെ 9 സീറ്റും ബിജെപിക്ക് നഷ്ടപ്പെട്ടേക്കും, ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ എസ്പിയുടെ കുതിപ്പ്

English summary
uttarakhand govt take back hindu shrine control act after protest, now looking for political gain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X