കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപകര്‍ ക്ലാസ് സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി

  • By Anwar Sadath
Google Oneindia Malayalam News

ഡെറാഡൂണ്‍: ക്ലാസ് സമയത്ത് സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ ഉത്തരവ്. അധ്യാപകര്‍ പഠിപ്പിക്കുന്നതില്‍ ശ്രദ്ധിക്കാതെ മൊബൈല്‍ ഫോണില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് വ്യാപകമായ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഹരിഷ് റാവത്ത് നിര്‍ണായക തീരുമാനമെടുത്തത്.

അധ്യാപകരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടുപ്രകാരമാണ് സര്‍ക്കാര്‍ നടപടി. ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍ വരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

teacher

പ്രൈമറി ക്ലാസ് മുതല്‍ പ്ലസ് ടു ക്ലാസുകള്‍വരെയുള്ള അധ്യാപകര്‍ക്ക് പുതിയ ഉത്തരവ് ബാധമാകും. ഉത്തരവ് ലംഘിക്കുന്നതായി പരാതി ലഭിച്ചാല്‍ കര്‍ശന നടപടിയെടുക്കാനാണ് നിര്‍ദ്ദേശം. അധ്യാപകര്‍ പഠനവേളയില്‍ മൊബൈല്‍ ഫോണിലാണ് ശ്രദ്ധിക്കുന്നതെന്ന് രക്ഷിതാക്കളും വിദ്യാര്‍ഥികളും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കാണ് പരാതി നല്‍കിയിരുന്നത്.

കുട്ടികളെ പഠിപ്പിക്കേണ്ടതിന് പകരം അധ്യാപകര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് സമയം പാഴാക്കുകയാണെന്നും തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തെയാണ് അത് ബാധിക്കുന്നതെന്നും ഒരു കുട്ടിയുടെ പിതാവായ ഹരിഷ് സിങ് തൊമാര്‍ പറയുന്നു. സര്‍ക്കാര്‍ ഉത്തരവ് നേരത്തെ തന്നെ പ്രാബല്യത്തിലാക്കേണ്ടിരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Uttarakhand govt tells teachers No mobile phones during classes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X