കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ പഠനം ഹിന്ദിയില്‍, സ്‌കൂളില്‍ ഗീതയും വേദങ്ങളും, ഉത്തരാഖണ്ഡില്‍ പഠന രീതി മാറുന്നു

Google Oneindia Malayalam News

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വിദ്യാഭ്യാസ രീതിയില്‍ അടിമുടി ഹിന്ദുത്വം കൊണ്ടുവന്ന് ബിജെപി സര്‍ക്കാര്‍. സംസ്ഥാനങ്ങളിലെ സ്‌കൂളുകളിലെല്ലാം ഇനി മുതല്‍ വേദങ്ങള്‍, രാമായണം, ഭഗവത് ഗീത എന്നിവ പഠിപ്പിക്കും. വിദ്യാഭ്യാസ മന്ത്രി ധന്‍ സിംഗ് റാവത്താണ് ഇക്കാര്യം വ്യക്തമാക്കിയത്. അത് മാത്രമല്ല മെഡിക്കല്‍ പഠനവും ഹിന്ദിയില്‍ അക്കാനാണ് നീക്കം. എംബിബിഎസ് പഠനം ഹിന്ദിയിലാക്കണമെന്ന് ബിജെപി ദീര്‍ഘകാലമായി ആവശ്യപ്പെടുന്നതാണ്. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ആകെ വിദ്യാഭ്യാസം ഹിന്ദിയിലാക്കുകയാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പ്ലാന്‍ ചെയ്യുന്നതെന്ന് ധന്‍ സിംഗ് റാവത്ത് പറഞ്ഞു. പുതിയ ദേശീയ വിദ്യാഭ്യാസ നയപ്രകാരമാണ് ഈ നീക്കം.

മീടു പറയുന്നവള്‍ എന്തിന് അവിടെ ഇത്രയും തവണ പോയി; വിജയ് ബാബുവിന്റെ കേസില്‍ മല്ലിക സുകുമാരന്‍മീടു പറയുന്നവള്‍ എന്തിന് അവിടെ ഇത്രയും തവണ പോയി; വിജയ് ബാബുവിന്റെ കേസില്‍ മല്ലിക സുകുമാരന്‍

1

പുതിയ വിദ്യാഭ്യാസ നയപ്രകാരം ഇന്ത്യന്‍ ഭാഷകള്‍ക്കാണ് പ്രാമുഖ്യം ലഭിക്കുക. മാതൃഭാഷയാണ് ഇതില്‍ മുഖ്യം. ഹിന്ദി മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എത്താന്‍ സാധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറയുന്നു. പ്രത്യേകിച്ച് എംബിബിഎസ് പഠനം ഹിന്ദിയില്‍ എടുക്കുന്നവര്‍ക്ക് മറ്റുള്ളവര്‍ക്കൊപ്പം എത്താനും ഇത് സൗകര്യമൊരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറയുന്നു. ഹിന്ദി മീഡിയം എംബിബിഎസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. അവര്‍ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസ സമ്പ്രദായം പിന്തുടരാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും ധന്‍ സിംഗ് റാവത്ത് പറഞ്ഞു. ഇത് മാറ്റാനാണ് പുതിയ രീതിയെന്നും അദ്ദേഹം പറഞ്ഞു.

പഠിക്കാന്‍ മിടുക്കരായിട്ടും പ്രശ്‌നങ്ങള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ പാഠ്യപദ്ധതി കൊണ്ടുവരുന്നത്. ഇക്കാര്യത്തില്‍ എന്തൊക്കെ നടപടിയെടുക്കണമെന്ന് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നും, അതിന് ശേഷം തീരുമാനമെടുക്കുമെന്നും റാവത്ത് പറഞ്ഞു. 2023-2024 വിദ്യാഭ്യാസ വര്‍ഷം മുതല്‍ ഇത് നടപ്പാക്കി തുടങ്ങും. സംസ്ഥാനത്ത് നിലവില്‍ മൂന്ന് മെഡിക്കല്‍ കോളേജുകളാണ് ഉള്ളത്. ഡെറാഡൂണിലെ ഡൂണ്‍ മെഡിക്കല്‍ കോളേജ്, ഹാല്‍ദ്വാനിയിലെ മെഡിക്കല്‍ കോളേജ്, ശ്രീനഗറിലെ വീര്‍ ചന്ദ്ര സിംഗ് ഗര്‍വാലി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് എന്നിവയാണത്. കേന്ദ്ര സര്‍ക്കാരിന്റെ എയിംസും റിഷികേശിലുണ്ട്. ഇവിടെയും എംബിബിഎസ്സുണ്ട്.

ഹിന്ദി എംബിബിഎസ് ബുക്കുകള്‍ മെഡിക്കല്‍ വിദഗ്ധര്‍ തയ്യാറാക്കും. പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായിട്ടാണിത്. അക്കാദമീഷ്യന്‍മാരെ ഇതിനായി കണ്ടെത്തുമെന്നും റാവത്ത് പറയുന്നു. ഈ പദ്ധതി കൃത്യമായി ആസൂത്രണം ചെയ്താണ് നടപ്പാക്കുക. കേന്ദ്ര സര്‍ക്കാര്‍ സഹായവും തേടും. ഉത്തരാഖണ്ഡില്‍ തയ്യാറാക്കുന്ന ഹിന്ദിയിലുള്ള മെഡിക്കല്‍ പുസ്തകങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലും ഉപയോഗിക്കാമെന്ന് ധന്‍ സിംഗ് റാവത്ത് പറഞ്ഞു. ഹിന്ദു പുരാണങ്ങളെ അതുപോലെ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനാണ് അടുത്ത നീക്കം. ഇത് നിരവധി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിലവിലുണ്ട്. ഇന്ത്യന്‍ സമ്പദ്രായങ്ങളും ചരിത്രവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കാത്തിരിക്കുകയാണെന്ന് റാവത്ത് വ്യക്തമാക്കി.

രാമന്‍പ്പിള്ളയിലേക്കുമുള്ള അന്വേഷണം മരവിപ്പിച്ചു, ചോദ്യം ചെയ്താല്‍ പലതും പുറത്തുവരുമെന്ന് ബൈജുരാമന്‍പ്പിള്ളയിലേക്കുമുള്ള അന്വേഷണം മരവിപ്പിച്ചു, ചോദ്യം ചെയ്താല്‍ പലതും പുറത്തുവരുമെന്ന് ബൈജു

English summary
uttarakhand govt will introduce mbbs course in hindi, academicians will make hindi books
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X