കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

16 വര്‍ഷത്തിനുശേഷം ഭൂരിപക്ഷ സര്‍ക്കാരിനെ കാത്ത് ഉത്തരാഖണ്ഡ്

കേവല ഭൂരിപക്ഷത്തിനായി 36 സീറ്റുകളാണ് വേണ്ടത്

  • By Manu
Google Oneindia Malayalam News

ഡെറാഡൂണ്‍: കഴിഞ്ഞ 16 വര്‍ഷത്തിനിടെ ഉത്തരാഖണ്ഡില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കു പോലും കേവല ഭൂരിപക്ഷം നേടാനായിട്ടില്ല. ചെറു പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും സഹായത്തോടെയാണ് ഇവിടെ സര്‍ക്കാര്‍ രൂപീകരിച്ചത്. ഇത്തവണ ഇതിനൊരു അവസാനമുണ്ടാവുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

 2012ലും ചരിത്രം ആവര്‍ത്തിച്ചു

2012ല്‍ അവസാനമായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമുണ്ടായിരുന്നില്ല. എന്നാല്‍ അന്നു പിഡിഎഫിന്റെ സഹായത്തോടെയാണ് വിജയ് ബഹുഗുണ കോണ്‍ഗ്രസ് മന്ത്രിസഭയ്ക്കു രൂപം കൊടുത്തത്.

ഇരുപാര്‍ട്ടികളും ഇഞ്ചോടിഞ്ച്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ടത്. കോണ്‍ഗ്രസിന് 32 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ബിജെപി 31 സീറ്റുമായി കരുത്തുകാട്ടി.

 2007ല്‍ ബിജെപിക്ക് 35 സീറ്റ്

2007ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 35 സീറ്റുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ കേവല ഭൂരിപക്ഷം നേടാന്‍ ഒരു സീറ്റ് കൂടി വേണമായിരുന്നു. കോണ്‍ഗ്രസിന് 21 സീറ്റുകളാണ് അന്നു ലഭിച്ചത്.

ഭരിച്ചത് ബിജെപി

2007ല്‍ ഉത്തരാഖണ്ഡ് ക്രാന്തിദളും മൂന്നു സ്വതന്ത്രരും ബിജെപിക്കൊപ്പം ചേര്‍ന്നതോടെ അവര്‍ ഭരണം സ്വന്തമാക്കുകയായിരുന്നു.

ചെറുപാര്‍ട്ടികള്‍ക്കു റോളുണ്ട്

മറ്റു സംസ്ഥാനങ്ങളില്‍ ചെറു പാര്‍ട്ടികള്‍ക്കും സ്വതന്ത്രര്‍ക്കും വേണ്ടത്ര വിലയില്ലെങ്കിലും ഉത്തരാഖണ്ഡില്‍ അതല്ല സ്ഥിതി. കഴിഞ്ഞ 16 വര്‍ഷത്തിനിടെ ഈ കുഞ്ഞന്‍മാരുടെ സഹായമില്ലാതെ കോണ്‍ഗ്രസിനോ ബിജെപിക്കോ ഭരിക്കാനായിട്ടില്ല. ഇത്തവണയും സ്ഥിതി വ്യത്യസ്തമാവാന്‍ സാധ്യതയില്ല.

722 സ്ഥാനാര്‍ഥികള്‍

70 നിയമസഭാ മണ്ഡലങ്ങളിലേക്കായി 722 സ്ഥാനാര്‍ഥികളാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്.

കൂറുമാറിയവരുടെ ഭാവി എന്താവും

ഉത്തരാഖണ്ഡില്‍ കഴിഞ്ഞ എട്ടു മാസത്തിനിടെ രാഷ്ട്രീയ നേതാക്കളുടെ കൂടുവിട്ട് കൂടുമാറ്റമാണ് കണ്ടത്. കോണ്‍ഗ്രസ് വിട്ട് ചിലര്‍ ബിജെപിയിലേക്കു മാറിയപ്പോള്‍ മറുഭാഗത്തേക്കേും നിരവധി പേര്‍ കളംമാറി. മുതിര്‍ന്ന നേതാവ് സത്പാല്‍ മഹാരാജ് അടക്കം 11 കോണ്‍ഗ്രസുകാരാണ് ബിജെപിയിലെത്തിയത്.

ഭരണത്തകര്‍ച്ച മുതലെടുക്കാന്‍ ബിജെപി

കോണ്‍ഗ്രസിന്റെ ഭരണത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി അതു വോട്ടാക്കി മാറ്റാനാണ് ബിജെപിയുടെ ശ്രമം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിനാവുന്നില്ലെന്നും ഭയത്തിന്റെ അന്തരീക്ഷമാണ് ഇവിടെയുള്ളതെന്നുമാണ് ബിജെപി വാദിക്കുന്നത്.

അഴിമതിയും ചൂണ്ടിക്കാട്ടുന്നു

കോണ്‍ഗ്രസിന്റെ അഴിമതിയെക്കുറിച്ചും ബിജെപി പ്രചാരണ വിഷയമാക്കുന്നുണ്ട്. ഒരു കോടി രൂപ ചെലവ് വരുന്ന ഹെലിപ്പാഡ് നിര്‍മിക്കാന്‍ 12 കോടി ചെലവഴിച്ചുവെന്നും ടോയ്‌ലറ്റുകള്‍ നിര്‍മിക്കാന്‍ ഏഴു ലക്ഷത്തോളം രൂപ വേണ്ടിടത്ത് ഒരു കോടി രൂപ സര്‍ക്കാര്‍ ധൂര്‍ത്തടിച്ചെന്നും ബിജെപി ആരോപിക്കുന്നു.

English summary
Faced with instability due to not having a clear majority over the last 16 years, Uttarakhand will get another chance to choose a majority government in the coming two months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X