കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിക്കും കുടുംബത്തിനും കൊറോണ; മന്ത്രിസഭാ യോഗത്തിനെത്തി, മുഴുവന്‍ മന്ത്രിമാരും ക്വാറന്റൈനില്‍

  • By Desk
Google Oneindia Malayalam News

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ടൂറിസം മന്ത്രി സത്പാല്‍ മഹാരാജിന് കൊറോണവൈറസ് രോഗം. അദ്ദേഹത്തിന്റെ ഭാര്യ അമൃത റാവത്തിനും കുടുംബത്തിലെയും സ്റ്റാഫിലെയും മറ്റു 21 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സത്പാല്‍ മഹാരാജ് പങ്കെടുത്തിരുന്നു. ഇതോടെ മന്ത്രിമാരെല്ലാം ആശങ്കയിലാണ്. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ഉള്‍പ്പെടെ എല്ലാ മന്ത്രിമാരും ഇപ്പോള്‍ ക്വാറന്റൈനിലാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

S

ആത്മീയ നേതാവ് കൂടിയാണ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇദ്ദേഹത്തിന് അനുയായികളുണ്ട്. മന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചു. എവിടെ നിന്നാണ് രോഗ ബാധയുണ്ടായത് എന്ന് വ്യക്തമല്ല. മന്ത്രിയുടെ യാത്രാ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വിശദമായ പരിശോധ നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

മന്ത്രിയുടെ ഭാര്യയ്ക്ക് ശനിയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് ആണ്‍മക്കള്‍ക്കും അവരുടെ ഭാര്യമാര്‍ക്കും കൊച്ചുമകനും രോഗമുണ്ട്. കൂടാതെ മന്ത്രിയുടെ സ്റ്റാഫിലെ 17 പേര്‍ക്കും രോഗമുണ്ടെന്ന് കണ്ടെത്തി. മുന്‍ മന്ത്രിയാണ് അമൃത റാവത്ത്. ഇവരെ ഋഷികേഷിലെ എയിംസില്‍ പ്രവേശിപ്പിച്ചു. മറ്റുള്ള കുടുംബാംഗങ്ങളെയും എയിംസിലാണ് അഡ്മിറ്റ് ചെയ്തത്. ബാക്കിയുള്ളവര്‍ പ്രത്യേക കേന്ദ്രത്തിലാണ് കഴിയുന്നതെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ജെസി പാണ്ഡെ അറിയിച്ചു.

കിടുകിടാ വിറപ്പിച്ച് പ്രതിഷേധക്കാര്‍; ട്രംപ് ബങ്കറില്‍ ഒളിച്ചു, ഭൂമിക്കടിയിലെ രഹസ്യ സങ്കേതത്തില്‍കിടുകിടാ വിറപ്പിച്ച് പ്രതിഷേധക്കാര്‍; ട്രംപ് ബങ്കറില്‍ ഒളിച്ചു, ഭൂമിക്കടിയിലെ രഹസ്യ സങ്കേതത്തില്‍

English summary
Uttarakhand minister Confirmed Covid 19; Cabinet Members Send to Quarantine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X