കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജീവിനെയും ഇന്ദിരയെയും വധിച്ചതല്ല; അപകടത്തില്‍ മരിച്ചതാണ്, ഞെട്ടിച്ച പരാമര്‍ശവുമായി മന്ത്രി

രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകാവകാശമല്ലെന്ന് ഉത്തരാഖണ്ഡ് മന്ത്രി ഗണേഷ് ജോഷി. മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും വധങ്ങള്‍ വെറും അപകടങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Google Oneindia Malayalam News
joshi

ദില്ലി: രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകാവകാശമല്ലെന്ന് ഉത്തരാഖണ്ഡ് മന്ത്രി ഗണേഷ് ജോഷി. മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും വധങ്ങള്‍ വെറും അപകടങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിന്റെ ബൗദ്ധിക നിലവാരം ഓര്‍ത്ത് ശരിക്കും മോശം തോന്നുന്നു. സ്വാതന്ത്ര്യം കിട്ടാനുള്ള ഇന്ത്യയുടെ പോരാട്ടത്തിനിടെ ഭഗത് സിംഗ്, സവര്‍ക്കര്‍, ചന്ദ്രശേഖര്‍ ആസാദ് പോലുള്ളവര്‍ ജീവത്യാഗം ചെയ്തിട്ടുണ്ട്.

എന്നാല്‍ ഗാന്ധി കുടുംബത്തിന് വേണ്ടി നടന്നത് വെറും അപകടങ്ങളാണ്. രക്തസാക്ഷിത്വവും, അപകടങ്ങളും തമ്മില്‍ വ്യത്യാസമുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ രാഹുല്‍ ഗാന്ധി പറയണമെന്നില്ല. ഒരാളുടെ ബുദ്ധി വികാസനത്തിന് അനുസരിച്ച് മാത്രമേ ഒരാള്‍ക്ക് സംസാരിക്കാനാവൂ എന്നും ഗണേഷ് ജോഷി പരിഹസിച്ചു. അതേസമയം ഉത്തരാഖണ്ഡിലെ കാര്‍ഷിക മന്ത്രിയാണ് ജോഷി.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഏറ്റവും സുഗമമായി ജമ്മു കശ്മീരില്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദി കാരണമാണെന്ന് ജോഷി പറയുന്നു.

ആര്‍ട്ടിക്കില്‍ 370 റദ്ദാക്കിയിരുന്നില്ലെങ്കില്‍ ജമ്മു കശ്മീര്‍ സാധാരണ നിലയിലേക്ക് വരില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ധീരമായ നടപടി എടുത്തിരുന്നില്ലെങ്കില്‍ രാഹല്‍ ഗാന്ധിക്ക് കശ്മീരില്‍ ദേശീയ പതാക ഉയര്‍ത്താന്‍ സാധിക്കില്ലായിരുന്നു.

ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി ലാല്‍ ചൗക്കില്‍ പതാക ഉയര്‍ത്തി അക്രമം രൂക്ഷമായി നില്‍ക്കുന്ന വേളയിലായിരുന്നുവെന്നും ജോഷി പറഞ്ഞു. നേരത്തെ രാഹുല്‍ ഗാന്ധി ഇന്ദിരയുടെയും രാജീവിന്റെയും രക്തസാക്ഷിത്വത്തെ കുറിച്ച് സംസാരിച്ചിരുന്നു.

അക്രമത്തിന് പ്രേരിപ്പിക്കുന്നവര്‍ക്ക് ഒരിക്കലും വേദന എന്താണെന്ന് മനസ്സിലാവില്ല. മോദി, അമിത് ഷാ, ബിജെപി, ആര്‍എസ്എസ് എന്നിവര്‍ക്കൊന്നും വേദന എന്താണെന്ന് അറിയില്ല. ഒരു സൈനികന്റെ കുടുംബത്തിന് അത് മനസ്സിലാവും.

പുല്‍വാമയില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബത്തിന് അത് മനസ്സിലാവും. കശ്മീരികള്‍ക്ക് ആ വേദന മനസിലാവുമെന്നും രാഹുല്‍ പറഞ്ഞു.

English summary
uttarakhand minister ganesh joshi says indira and rajiv death as accident not assasination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X