കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോലി കുടുങ്ങുമോ? 47 ലക്ഷം വാങ്ങിയത് ദുരിതാശ്വാസഫണ്ടില്‍ നിന്ന്!! സംഭവം ഉത്തരാഖണ്ഡില്‍....

ബിജെപിയാണ് ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്

  • By Manu
Google Oneindia Malayalam News

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ നടപടി കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും പ്രതിക്കൂട്ടില്‍. ദുരിതാശ്വാസ ഫണ്ടില്‍ നിന്നു കോലിക്കു പണം കൈമാറിയെന്ന പുതിയ കണ്ടെത്തലാണ് വിവാദങ്ങള്‍ക്കു കാരണം.

നല്‍കിയത് 47 ലക്ഷം രൂപ

രണ്ടു വര്‍ഷം മുമ്പ് ഉത്തരാഖണ്ഡ് ടൂറിസത്തിന്റെ പരസ്യചിത്രത്തില്‍ കോലിക്കു നല്‍കിയ 47 ലക്ഷം രൂപയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. 60 സെക്കന്റ് മാത്രം ദൈര്‍ഖ്യമുള്ള പരസ്യമായിരുന്നു ഇത്. ഈ സമയത്തു സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയും കോലിക്കായിരുന്നു.

ആരോപണം ബിജെപിയുടേത്

സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടിയായ ബിജെപിയാണ് ഹരീഷ് റാവത്തിന്റെ കീഴിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ ഗുരുതര ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്. 2013ലെ കേദാര്‍നാഥ് വെള്ളപ്പൊക്കത്തിലെ ഇരകളുടെ പുനരധിവാസത്തിനായി സ്വരൂപിച്ച ഫണ്ടില്‍ നിന്നാണ് സര്‍ക്കാര്‍ കോലിക്ക് പ്രതിഫലം നല്‍കിയതെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു. വിവരാവകാശ നിയപ്രകാരം ബിജെപി പ്രവര്‍ത്തകനു ലഭിച്ച മറുപടിയെ തുടര്‍ന്നാണ് അവര്‍ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

 നിഷേധിച്ച് കോലിയുടെ ഏജന്റ്

കോലിയുടെ ഏജന്റ് ബണ്ടി സജ്‌ദേ ബിജെപിയുടെ ആരോപണം തള്ളി. ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്. നിയമപരമായി മാത്രമേ എല്ലാ കാര്യങ്ങളും ചെയ്തിട്ടുള്ളൂവെന്നും അന്നു പരസ്യത്തില്‍ അഭിനയിച്ചതിന് പണമൊന്നും വാങ്ങിയിട്ടില്ലെന്നും സജ്‌ദേ പറഞ്ഞു.

തിരിച്ചടിച്ച് കോണ്‍ഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കെ ബിജെപി പരാജയം ഉറപ്പിച്ചു കഴിഞ്ഞതായും ഇതിന്റെ നിരാശ മറച്ചുവയ്ക്കാനാണ് ഇത്തരത്തിലുള്ള ആരോപണങ്ങളുമായി രംഗത്തു വന്നിരിക്കുന്നതെന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചു.

അന്വേഷിക്കും

പണം ലഭിച്ചിട്ടില്ലെന്ന് കോലിയുടെ ഏജന്റ് പറഞ്ഞതിനെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് സുരേന്ദ്ര കുമാര്‍ പറഞ്ഞു.

English summary
BJP member has said that Indian cricket team captain Virat Kohli was paid Rs 47.19 lakh in June 2015 from funds earmarked for victims of the deadly 2013 Kedarnath floods for appearing in a 60-second tourism video.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X