നടുറോഡിലെ കസേരയിട്ടുള്ള മദ്യപാനം;ബോബി കതാരിയ്ക്ക് വീണ്ടും കുരുക്ക്,കേസെടുത്ത് പോലീസ്
ഡെറാഡൂൺ: വിമാനത്തിലിരുന്ന് സിഗരറ്റു വലിച്ച വിഡിയോയ്ക്കു പിന്നാലെ നടുറോഡിൽ മദ്യം കഴിച്ചത് ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചതിന് സമൂഹമാധ്യമ താരം ബോബി കതാരിയയ്ക്കെതിരെ കേസെടുത്ത് ഉത്തരാഖണ്ഡ് പോലീസ്. ഡെറാഡൂണിലെ തിരക്കുള്ള റോഡിലിരുന്ന് മദ്യപിക്കുന്നത് ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചതിനാണ് കേസ്.
ജൂലൈ 28ന് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ബോബി പ്രചരിപ്പിച്ച വിഡിയോയ്ക്കെതിരെ വൻ പ്രതിഷേധം ഉയര്‍ന്നിരുന്നു. 'ഇത് ആസ്വദിക്കാനുള്ള സമയമാണ്' എന്ന കുറിപ്പോടെയാണ് നടുറോഡിൽ കസേരയിട്ട് ഇരുന്ന് മദ്യം കഴിക്കുന്ന വിഡിയോ പ്രചരിപ്പിച്ചത്. 'റോഡ് അപ്നെ ബാപ് കി' എന്ന ബാക്ഗ്രൗണ്ട് മ്യൂസിക്കോടെയാണ് വിഡിയോ. ഐപിസി, ഐടി ആക്ടുകൾ പ്രകാരമാണ് ബോബിക്കെതിരെ കേസ് രജിസ്റ്റർ ചെയതിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

photo courtesy-instagram/katariabobby
ബോബിക്കെതിരെ പോലീസ് കേസെടുത്തതു ട്വീറ്റു ചെയ്തതിനു താഴെയായി ഇയാളുടെ ഇത്തരത്തിലുള്ള നിരവധി വിഡിയോകൾ ആളുകൾ പോസ്റ്റു ചെയ്തു. ബോബിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആളുകള്‍ ആവശ്യപ്പെട്ടു. അതേസമയം സ്പൈസ് ജെറ്റ് വിമാനത്തിനകത്ത് സിഗരറ്റ് വലിച്ച വിഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ സിവില്‍ സെക്യൂരിറ്റി വിഭാഗം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ജനുവരി 23-നായിരുന്നു ഇയാള്‍ ഡൽഹിയിലേക്ക് യാത്ര ചെയ്തത്. അന്ന് പകര്‍ത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.
Recommended Video
सोशल मीडिया पर बॉबी कटारिया नामक युवक द्वारा सड़क पर अतिक्रमण कर खुले में शराब पीने संबंधी वायरल वीडियो का श्री Ashok Kumar IPS, DGP Sir द्वारा संज्ञान लेने के बाद #UttarakhandPolice ने बॉबी कटारिया के विरुद्ध 290/510/336/342 IPC व 67 IT Act के अंतर्गत मुकदमा पंजीकृत किया है। pic.twitter.com/DJ4xOadw6q
— Uttarakhand Police (@uttarakhandcops) August 11, 2022
2022 ഫെബ്രുവരിയിലാണ് പുകവലിക്കുന്ന വീഡിയോ പുറത്ത് വിട്ടത്.സംഭവം വിവാദമായതോടെ പ്രതിരണവുമായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തുവന്നിരുന്നു. സംഭവം അന്വേഷിച്ചുവരികയാണെന്നും ഇത്തരം അപകടകരമായ നടപടികൾ വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി അറിയിച്ചിരുന്നു. ഗുരുഗ്രാമിലെ ബസായി സ്വദേശിയാണ് ബോബി കതാരി. ഇൻസ്റ്റാഗ്രാമിൽ 6 ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ഇയാല്‍ക്കുള്ളത്.
ഫിറ്റ്‌നസ് ഫ്രീക്ക്, സാമൂഹ്യ പ്രവര്‍ത്തനം എന്നിവയുടെ പേരിലാണ് ഇയാള്‍ പ്രശസ്തനായത്. ബൽവന്ത് കതാരിയ എന്നാണ് യഥാർഥ പേര്.












Click it and Unblock the Notifications