എട്ട് ഭീകരര്‍ ഉത്തരാഖണ്ഡില്‍ എത്തിയതായി സൂചന
ഡെറാഡൂണ്‍: തീവ്രവാദികള്‍ എന്ന് സംശയിക്കുന്ന എട്ട് പേര്‍ ഉത്തരാഖണ്ഡിലേക്ക് കടന്നതായി സൂചന. അതിനെതുടര്‍ന്ന് സംസ്ഥാനത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. സംശയിക്കുന്ന സാഹചര്യത്തില്‍ ഒരാളെ ഡെറാഡൂണില്‍ വച്ച് തിങ്കളാഴ്ച രാത്രി കണ്ടതായി ഡിജിപി ബിഎസ് സിദ്ദു പറഞ്ഞു.
ഒരാളുടെ വീഡിയോ ക്ലിപ്പിങ്ങും പൊലീസിന് ലഭിച്ചിട്ടുണ്ട്. അത് പരിശോധിച്ച് ഫോട്ടോയും പൊലീസ് പുറത്ത് വിട്ടു. സംശയിക്കുന്നവരെ കണ്ടെത്താന്‍ പൊലീസ് ഊര്‍ജിത ശ്രമം തുടരുകയാണ്.

നഗരത്തിലെ ഒരു കടയുടമ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളാണ് പെലീസിന് ലഭിച്ചിരിക്കുന്നത്. ഈ മാസം ആദ്യമാണ് ഐഎസ് ഭീകരരെന്ന് സംശയിക്കുന്ന നാല് പേരെ റൂര്‍ക്കില്‍ നിന്ന് പിടികൂടിയത്.












Click it and Unblock the Notifications