ഉത്തരാഖണ്ഡ് ദുരന്തം: 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു, ഇനി കണ്ടെത്തേണ്ടത് 170 പേരെ
ചമോലി: ഉത്തരാഖണ്ഡ് ദുരന്തത്തില്‍ കൊല്ലപ്പെട്ട 14 പേരുടെ മൃതദേഹങ്ങള്‍ രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെടുത്തു. കാണാതായ 170 പേരെയാണ് ഇനി കണ്ടെത്താനുളളത്. എന്‍ടിപിസിയില്‍ ജോലി ചെയ്തിരുന്ന 148 പേരെയും മറ്റ് 22 പേരെയുമാണ് കാണാതായിരിക്കുന്നത്. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം സജീവമായി തുടരുകയാണ്. അപകടത്തില്‍പ്പെട്ട 15 പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചതായി ചമേലി പോലീസ് അറിയിച്ചു.
Recommended Video
തപോവന്‍ വൈദ്യുത പദ്ധതിയുടെ രണ്ടാമത്തെ ടണലില്‍ 30ഓളം പേര് കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. രാത്രി മുഴുവന്‍ ഇവിടെ രക്ഷാ പ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുകയുണ്ടായി. ചളിയും പാറകളും കുറഞ്ഞ താപനിലയും രക്ഷാ പ്രവര്‍ത്തനം ദുഷ്ക്കരമാക്കിയിരിക്കുകയാണ്. നിര്‍മ്മാണത്തിലിരിക്കുന്ന ടണലില്‍ കുടുങ്ങിയ 12 പേരെ ഇന്‍ഡോ- ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സംഘമാണ് രക്ഷപ്പെടുത്തിയത്.

ദുരന്തഭൂമിയായി ഉത്തരാഖണ്ഡ്- രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങൾ
ഉത്തരാഖണ്ഡ് സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ് രക്ഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തപോവന്‍ ഡാമിന് സമീപത്തുളള ടണലില്‍ അടിഞ്ഞ പാറക്കഷണങ്ങളും ചളിയും നീക്കം ചെയ്തു. നദിയിലെ ജലനിരപ്പ് താഴുന്നത് വരെ ടണലിലെ രക്ഷാ പ്രവര്‍ത്തനത്തിനായി എസ്ഡിആര്‍എഫ് സംഘത്തിന് കാത്തിരിക്കേണ്ടതായി വന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് തങ്ങളുടെ ടീം രക്ഷാ പ്രവര്‍ത്തനത്തിന് സ്ഥലത്ത് എത്തിയത് എന്ന് എന്‍ഡിആര്‍എഫ് കമാന്‍ഡന്റ് പ്രവീണ്‍ കുമാര്‍ തിവാരി പറഞ്ഞു.പ്രളയത്തില്‍ 6 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. മാത്രമല്ല 5 പാലങ്ങള്‍ ഒലിച്ച് പോയതായും റിപ്പോര്‍ട്ടുകളുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications