കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചമോലി മഞ്ഞ് മല ദുരന്തം: രണ്ട് വൈദ്യുത നിലയങ്ങള്‍ തകര്‍ന്നെന്ന് ഐടിബിപി ഓഫീസര്‍

Google Oneindia Malayalam News

ഉത്തരാഖണ്ഡ്: ചമോലിയിലെ തപോവന്‍ മേഖലയിലെ മഞ്ഞിടിച്ചിലിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ രണ്ട് വൈദ്യുത പദ്ധതികള്‍ ഒഴികിപ്പോയി. ഋഷിഗംഗ ചെറുകിട ജല പദ്ധതി, ധൗലിഗംഗ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ദേശീയ താപവൈദ്യുത കോർപ്പറേഷന്റെ (എൻ‌ടി‌പി‌സി) തപോവൻ പദ്ധതി എന്നിവയാണ് ഒഴുകിപ്പോയതെന്നാണ് പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന ഐടിബിപി ഓഫീസറിനെ ഉദ്ധരിച്ചുകൊണ്ട് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.

യൂത്ത് ലീഗ് നൽകിയ പണം കേസിന്റെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു: ഉമർ ഫറൂഖി, വിവാദങ്ങൾക്ക് മറുപടിയൂത്ത് ലീഗ് നൽകിയ പണം കേസിന്റെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു: ഉമർ ഫറൂഖി, വിവാദങ്ങൾക്ക് മറുപടി

തപോവന്‍ തുരങ്കത്തില്‍ കുടുങ്ങിയ 16 പേരെ രക്ഷപ്പെടുത്തിയ നായക് ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 250 പേരാണ് തപോവന്‍ പദ്ധതി പ്രദേശത്ത് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 'വെള്ളപ്പൊക്കം ഉണ്ടായതിനും തുരങ്കം അടയുന്നതിനും മുമ്പായി എട്ട് പേർക്ക് രക്ഷപ്പെടാൻ കഴിഞ്ഞു. രാവിലെ 11.30 ന് ഞങ്ങൾ ഇവിടെയെത്തി, വൈകുന്നേരം 6.30 ഓടെ തുരങ്കത്തിനുള്ളില്‍ കുടുങ്ങി 12 പേരെയും രക്ഷപ്പെടുത്താൻ ഞങ്ങൾക്ക് കഴിഞ്ഞു'- നായകിനെ ഉദ്ധരിച്ച ദ ഹിന്ദുവിനോട് പറഞ്ഞു. മറ്റൊരു തുരങ്കത്തില്‍ ചിലര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷ സേന ഇപ്പോള്‍ അങ്ങോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

uttarakhandg

ഐടിബിപി ഒരു മൗണ്ടന്‍ സേനയായതിനാൽ രക്ഷാപ്രവർത്തനം നടത്താനുള്ള എല്ലാ ഉപകരണങ്ങളും അവരുടെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെള്ളം ഒഴുകിയെത്തുമ്പോള്‍ ഒരു തുരങ്കത്തിൽ 20 ഓളം പേരും രണ്ടാമത്തെ തുരങ്കത്തിൽ 50-60 തൊഴിലാളികളും ജോലി ചെയ്യുകയായിരുന്നു. ആദ്യ തുരങ്കത്തിൽ നിന്ന് എട്ട് തൊഴിലാളികൾ രക്ഷപ്പെട്ടു, ബാക്കി 12 പേരെ ഐടിബിപി സംഘം രക്ഷപ്പെടുത്തി.

ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം ; ഫെബ്രുവരി 7 , 8 തീയതികളിൽ പ്രതികൂല കാലാവസ്ഥാ ഉണ്ടാവില്ലെന്ന് അറിയിപ്പ്ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം ; ഫെബ്രുവരി 7 , 8 തീയതികളിൽ പ്രതികൂല കാലാവസ്ഥാ ഉണ്ടാവില്ലെന്ന് അറിയിപ്പ്

രണ്ടാമത്തെ തുരങ്കത്തിൽ നിന്ന് 12 പേർക്ക് രക്ഷപ്പെട്ടപ്പോള്‍, 50 ഓളം പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്, ഇവിടെ സൈന്യം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. ഞങ്ങൾ അവരെ സഹായിക്കാനായി പോയിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രക്ഷപ്പെടുത്തിയ 12 പേരിൽ മൂന്നുപേർ ഗുരുതരാവസ്ഥയിലാണെന്നും അടുത്തുള്ള ഐടിബിപിയുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും നായക് പറഞ്ഞു.

യൂത്ത് ലീഗിന്റെ വാദത്തിന് ബലം ലഭിക്കുന്നു ; മുബീന്‍ ഫാറൂഖ് കേസില്‍ സഹായം നല്‍കിയെന്ന് പ്രോസിക്യൂട്ടര്‍യൂത്ത് ലീഗിന്റെ വാദത്തിന് ബലം ലഭിക്കുന്നു ; മുബീന്‍ ഫാറൂഖ് കേസില്‍ സഹായം നല്‍കിയെന്ന് പ്രോസിക്യൂട്ടര്‍

English summary
Uttarakhand's Glacier burst: ITBP official says two power plants have collapsed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X