ഉത്തരാഖണ്ഡ് സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി രൂപ നല്‍കി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍
Feb 09, 2021, 1:33 pm IST
ഉത്തരാഖണ്ഡില്‍ മരണനിരക്ക് 31 ആയി. അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.
Feb 09, 2021, 12:23 pm IST
ചമോലി ജില്ലയിലെ റെയ്‌നി ഗ്രാമത്തിലും രക്ഷാപ്രവര്‍ത്തനം തുടരുന്നു. ദുരന്തം ഏറ്റവുമധികം ബാധിച്ചത് റെയ്‌നി ഗ്രാമത്തില്‍.
Feb 09, 2021, 12:22 pm IST
ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 28 ആയി, തപോവന്‍ തുരങ്കത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. 30 പേര്‍ ചെളിയില്‍ കുടുങ്ങിയെന്ന് റിപ്പോര്‍ട്ട്.
Feb 09, 2021, 7:36 am IST
ഉത്തരാഖണ്ഡ് ദുരന്തത്തില്‍ ഇതുവരെ മരിച്ചത് 26 പേര്‍. 171 പേരെ കൂടി കണ്ടെത്താനുണ്ടെന്ന് ഡിജിപി അശോക് കുമാര്‍.35 പേര്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്ന തുരങ്കത്തില്‍ കുടുങ്ങി കിടക്കുകയാണെന്നും ഡിജിപി
Feb 08, 2021, 11:14 pm IST
ഉത്തരാഖണ്ഡ് ദുരന്തത്തില്‍ 26 മൃതദേഹങ്ങള്‍ കണ്ടെത്തി. 197 പേരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
Feb 08, 2021, 4:59 pm IST
ഉത്തരാഖണ്ഡ് ദുരന്തം, 19 പേരുടെ മൃതദേഹം കണ്ടെടുത്തു
Feb 08, 2021, 4:18 pm IST
ഉത്തരാഖണ്ഡ് ദുരന്തത്തെ രാജ്യവിരുദ്ധ നീക്കങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് ത്രിവേന്ദ്ര റാവത്ത്
Feb 08, 2021, 4:17 pm IST
ഐടിബിപിയുടെയും സൈന്യത്തിന്റെയും സംയുക്ത സേനകള്‍ തപോവന്‍ തുരങ്കത്തിലേക്ക് കടന്നു. ദുരന്തമുണ്ടായത് പരിശോധിക്കുന്നു
തപോവനിലെ അവശിഷ്ടങ്ങള്‍ ജെസിബി ഉപയോഗിച്ച് മാറ്റി തുടങ്ങിയതായി ഐടിബിപി. ഇവിടെ 30 തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നുണ്ട്. വൈകിട്ട് നാലോടെ അവശിഷ്ടങ്ങള്‍ നീക്കി രക്ഷാപ്രവര്‍ത്തന സംഘത്തെ അയക്കാനാവുമെന്ന് പ്രതീക്ഷ
Feb 08, 2021, 2:29 pm IST
കാണാതായ 119 പേരുടെ പട്ടിക പുറത്തുവിട്ട് ഉത്തരാഖണ്ഡ് സര്‍ക്കാര്‍
Feb 08, 2021, 1:48 pm IST
ദുരന്തത്തിന്റെ കാരണം കണ്ടെത്താന്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. ഉയര്‍ന്ന പ്രദേശമായത് കൊണ്ടാണ് ദുരന്തമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍
Feb 08, 2021, 1:47 pm IST
രക്ഷാപ്രവര്‍ത്തനത്തിന് ശ്വാന സ്‌ക്വാഡിന്റെ സഹായവും. ഐടിബിപി തുരങ്കത്തില്‍ ആളുകളെ കണ്ടെത്തുന്നതിന് ഈ സേവനം ുപയോഗിക്കുക
Feb 08, 2021, 12:16 pm IST
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി കേന്ദ്ര മന്ത്രി രമേശ് പൊഖ്‌റിയാല്‍ പറഞ്ഞു. തുരങ്കത്തിനുള്ളിലെ നൂറ് മീറ്ററോളം ഇടത്തേക്ക് പോകാന്‍ സാധിച്ചിട്ടുണ്ട്. എല്ലാവരെയും രക്ഷിക്കാമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്ന് പൊഖ്‌റിയാല്‍ പറഞ്ഞു
Feb 08, 2021, 12:14 pm IST
143 പേരെ കാണാതായിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍. 35 പേരോളം തപോവനിലെ 250 മീറ്റര്‍ നീളമുള്ള തുരങ്കത്തില്‍ കുടുങ്ങി കിടപ്പുണ്ടെന്ന് ഡിജിപി പറഞ്ഞു
Feb 08, 2021, 11:22 am IST
രുദ്രപ്രയാഗിലെ അളകനന്ദ നദിയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതായി എഎന്‍ഐ
Feb 08, 2021, 11:19 am IST
203 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത്. തപോവനില്‍ നടക്കുന്ന പദ്ധതികളെ കുറിച്ച് അറിയില്ലായിരുന്നുവെന്നും റാവത്ത്. ടണലില്‍ 35 പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും, രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും റാവത്ത് വ്യക്തമാക്കി
Feb 08, 2021, 10:54 am IST
ഉത്തരാഖണ്ഡ് ദുരന്തത്തില്‍ 15 പേര്‍ മരിച്ചതായി സ്ഥിരീകരണം
ഇതുവരെ 14 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് രക്ഷാപ്രവര്‍ത്തന സംഘം
Feb 08, 2021, 9:12 am IST
ഋഷിഗംഗ ജലവൈദ്യുതി പദ്ധതിക്കെതിരെ ഗ്രാമവാസികള്‍. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചന്ന് റെയ്‌നി ഗ്രാമവാസികള്‍
Feb 08, 2021, 9:01 am IST
ഉത്തരാഖണ്ഡ് ദുരന്തം കാലാവസ്ഥാ വ്യതിയാനം കൊണ്ട് സംഭവിക്കാമെന്ന് കാലാവസ്ഥാ വിദഗ്ധര്‍
Feb 08, 2021, 8:31 am IST
രണ്ടാം ടണലില്‍ നിന്ന് 12 പേരെ ഐടിബി രക്ഷപ്പെടുത്തി. തപോവന്‍ ഹൈഡ്രോ പ്രൊജക്ടിന് സമീപമുള്ള രണ്ടാം നമ്പര്‍ ടണലില്‍ കുടുങ്ങി കിടക്കുന്നത് 30 തൊഴിലാളികള്‍
ഉത്തരാഖണ്ഡില്‍ ഊര്‍ജ പദ്ധതികള്‍ തകര്‍ന്നെന്ന് കണ്ടെത്തല്‍. തപോവന്‍ പ്രൊജക്ട്, റിഷി ഗംഗ പ്രൊജക്ട് പൂര്‍ണമായും തകര്‍ന്നു. ടണലില്‍ കുടുങ്ങി കിടിക്കുന്നത് നിരവധി പേര്‍. 150 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് റിപ്പോര്‍ട്ട്
Feb 07, 2021, 11:35 pm IST
Ads by രാവിലെ 11 മണിയോടെ ജോഷിമഠിൽ രേഖപ്പെടുത്തിയ ജലനിരപ്പ് 1,388 മീറ്ററായിരുന്നുവെന്ന് കേന്ദ്ര ജല കമ്മീഷൻ ചെയർമാൻ സൗമിത്ര ഹൽദാർ പറഞ്ഞു.
Feb 07, 2021, 11:35 pm IST
ഉത്തരാഖണ്ഡിലെ ജോഷിമഠിലെ ധൌലിഗംഗാ നദിയുടെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതായി കേന്ദ്ര ജലകമ്മീഷൻ.
Feb 07, 2021, 10:27 pm IST
പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപയും നൽകും. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും കൈമാറും.ഇതുവരെ 7 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. 125 പേരെ അപകടത്തിൽ കാണാതായിട്ടുണ്ട്.
READ MORE
2:03 PM, 7 Feb
അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നു. മിന്നല്‍ പ്രളയത്തിന് സാധ്യതയുള്ളതിനെ തുടര്‍ന്ന് മേഖലയില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
ജോളിമഠിലാണ് മഞ്ഞുമല തകര്‍ന്നുവീണത്. ഋഷികേശ്, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്
2:06 PM, 7 Feb
രേണി ഗ്രാമത്തിലെ നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ് രക്ഷാപ്രവര്‍ത്തകര്‍. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് അറിയിച്ചു.
ITBP personnel assess the damages in Tapovan and area of Reni where flash flood occurred earlier today. (Photo source: ITBP) pic.twitter.com/8qDJcsbbDt
ഉത്തരാഖണ്ഡിലെ പ്രളയ സാഹചര്യം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിലയിരുത്തി. ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് എന്നിവരുമായി ചേര്‍ന്ന് ദുരിതാശ്വാസവും രക്ഷാപ്രവര്‍ത്തനവും ഏകോപിപ്പിച്ചു.
2:11 PM, 7 Feb
ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് അറിയിച്ചു.
2:14 PM, 7 Feb
മിന്നല്‍ പ്രളയത്തില്‍ 150 പേരെയോളം കാണാതായതായതായി റിപ്പോര്‍ട്ട്. ഋഷിഗംഗ ജലവൈദ്യുത പദ്ധതി ഭാഗികമായി തകര്‍ന്നതോടെ ഇവിടെ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളെയാണ് കാണാതായതെന്നാണ് വിവരം. ധൗലി ഗംഗ നദി കരകവിഞ്ഞ് ഒഴുകിയതോടെയാണ് വെള്ളപ്പൊക്കം ഉണ്ടായത്.
2:23 PM, 7 Feb
ജോഷിമഠ്-മലാരി പാലം ഒലിച്ചുപോയി. ദൗലി ഗംഗാ നന്ദി കരകവിഞ്ഞ് ഒഴുകുകയാണ്. ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയിലേക്ക് പോകാന്‍ ഉപയോഗിക്കുന്ന പാലമാണിത്.
2:24 PM, 7 Feb
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉത്തരാഖണ്ഡ് സര്‍ക്കാരുമായി ബന്ധപ്പെട്ടു. ഇന്തോ ടിബറ്റല്‍ അതിര്‍ത്തി പോലീസിനെ മേഖലയിലേക്ക് അയച്ചു. 200 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് അയച്ചത്. കൂടുതല്‍ സൈനികരെ മേഖലയിലേക്ക് അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങി.
2:43 PM, 7 Feb
ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ജോഷിമഠിലാണ് മഞ്ഞുമല ഇടിഞ്ഞ് വീണിരിക്കുന്നത്.
3:10 PM, 7 Feb
ഉത്തരാഖണ്ഡ് മേഘവിസ്ഫോടനം, അടിയന്തര സഹായത്തിന് 1070, 9557444486 എന്നീ നമ്പറുകളില്‍ വിളിക്കാം.
3:47 PM, 7 Feb
ഉത്തരാഖണ്ഡിലെ നന്ദദേവി ഹിമാനിയുടെ ഒരു ഭാഗം തകര്‍ന്നതായി റിപ്പോര്‍ട്ട് ലഭിച്ചു. ഗംഗാ നദിയിലെ തീരപ്രദേശങ്ങളിലുള്ളവര്‍ ഉയര്‍ന്ന ജാഗ്രത പാലിക്കേണ്ടതുണ്ട്,
4:17 PM, 7 Feb
ഉത്തരാഖണ്ഡിലെ മഞ്ഞുമല തകർന്നുണ്ടായ വെള്ളപ്പൊക്കം സംബന്ധിച്ച് സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും.
4:34 PM, 7 Feb
മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനോട് ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി, സ്ഥിതി നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യ ഉത്തരാഖണ്ഡിനൊപ്പമുണ്ടെന്നും രാജ്യം മുഴുവന്‍ പ്രാര്‍ഥനയിലാണെന്നും അറിയിച്ചു.
5:06 PM, 7 Feb
കാണാതായവരില്‍ പത്ത് പേരുടെ മൃതദേഹം കണ്ടെടുത്തു
5:32 PM, 7 Feb
അളക നന്ദ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. തീരപ്രദേശങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു
6:22 PM, 7 Feb
തപോവന്‍ ടണലില്‍ കുടുങ്ങിയ 16 പേരെ എടിബിപി സുരക്ഷാ സേന രക്ഷപ്പെടുത്തി
6:48 PM, 7 Feb
മഞ്ഞ് മല ഇടിഞ്ഞ് വീണ് വന്‍ദുരന്തം ഉണ്ടായെങ്കിലും ഉത്തരാഖണ്ഡിലെ ചമോലി, തപോവൻ, ജോഷിമഠ് എന്നിവിടങ്ങളിൽ ഫെബ്രുവരി 7, 8 തീയതികളിൽ പ്രതികൂല കാലാവസ്ഥാ വ്യതിയാനങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു
7:11 PM, 7 Feb
ഉത്തരാഖണ്ഡ് ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം. 4 ലക്ഷം രൂപ വീതം നല്‍കുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു
10:27 PM, 7 Feb
പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപയും നൽകും. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും കൈമാറും.ഇതുവരെ 7 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. 125 പേരെ അപകടത്തിൽ കാണാതായിട്ടുണ്ട്.
11:35 PM, 7 Feb
ഉത്തരാഖണ്ഡിലെ ജോഷിമഠിലെ ധൌലിഗംഗാ നദിയുടെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതായി കേന്ദ്ര ജലകമ്മീഷൻ.
11:35 PM, 7 Feb
Ads by രാവിലെ 11 മണിയോടെ ജോഷിമഠിൽ രേഖപ്പെടുത്തിയ ജലനിരപ്പ് 1,388 മീറ്ററായിരുന്നുവെന്ന് കേന്ദ്ര ജല കമ്മീഷൻ ചെയർമാൻ സൗമിത്ര ഹൽദാർ പറഞ്ഞു.
8:18 AM, 8 Feb
ഉത്തരാഖണ്ഡില്‍ ഊര്‍ജ പദ്ധതികള്‍ തകര്‍ന്നെന്ന് കണ്ടെത്തല്‍. തപോവന്‍ പ്രൊജക്ട്, റിഷി ഗംഗ പ്രൊജക്ട് പൂര്‍ണമായും തകര്‍ന്നു. ടണലില്‍ കുടുങ്ങി കിടിക്കുന്നത് നിരവധി പേര്‍. 150 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് റിപ്പോര്‍ട്ട്
രണ്ടാം ടണലില്‍ നിന്ന് 12 പേരെ ഐടിബി രക്ഷപ്പെടുത്തി. തപോവന്‍ ഹൈഡ്രോ പ്രൊജക്ടിന് സമീപമുള്ള രണ്ടാം നമ്പര്‍ ടണലില്‍ കുടുങ്ങി കിടക്കുന്നത് 30 തൊഴിലാളികള്‍
9:01 AM, 8 Feb
ഉത്തരാഖണ്ഡ് ദുരന്തം കാലാവസ്ഥാ വ്യതിയാനം കൊണ്ട് സംഭവിക്കാമെന്ന് കാലാവസ്ഥാ വിദഗ്ധര്‍
9:12 AM, 8 Feb
ഋഷിഗംഗ ജലവൈദ്യുതി പദ്ധതിക്കെതിരെ ഗ്രാമവാസികള്‍. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചന്ന് റെയ്‌നി ഗ്രാമവാസികള്‍
9:36 AM, 8 Feb
ഇതുവരെ 14 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് രക്ഷാപ്രവര്‍ത്തന സംഘം
READ MORE
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് അപകടം. 150ഓളം പേരെ കാഓണാതായി റിപ്പോര്‍ട്ട്. അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നു. മിന്നല്‍ പ്രളയത്തിന് സാധ്യതയുള്ളതിനെ തുടര്‍ന്ന് മേഖലയില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ജോളിമഠിലാണ് മഞ്ഞുമല തകര്‍ന്നുവീണത്. ഋഷികേശ്, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ജോഷിമഠ്.