കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 31 ആയി, തപോവന്‍ തുരങ്കത്തില്‍ 30 പേര്‍ ചെളിയില്‍ കുടുങ്ങി!!

Google Oneindia Malayalam News

Newest First Oldest First
1:34 PM, 9 Feb

ഉത്തരാഖണ്ഡ് സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി രൂപ നല്‍കി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍
1:33 PM, 9 Feb

ഉത്തരാഖണ്ഡില്‍ മരണനിരക്ക് 31 ആയി. അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.
12:23 PM, 9 Feb

ചമോലി ജില്ലയിലെ റെയ്‌നി ഗ്രാമത്തിലും രക്ഷാപ്രവര്‍ത്തനം തുടരുന്നു. ദുരന്തം ഏറ്റവുമധികം ബാധിച്ചത് റെയ്‌നി ഗ്രാമത്തില്‍.
12:22 PM, 9 Feb

ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 28 ആയി, തപോവന്‍ തുരങ്കത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. 30 പേര്‍ ചെളിയില്‍ കുടുങ്ങിയെന്ന് റിപ്പോര്‍ട്ട്.
7:36 AM, 9 Feb

ഉത്തരാഖണ്ഡ് ദുരന്തത്തില്‍ ഇതുവരെ മരിച്ചത് 26 പേര്‍. 171 പേരെ കൂടി കണ്ടെത്താനുണ്ടെന്ന് ഡിജിപി അശോക് കുമാര്‍.35 പേര്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്ന തുരങ്കത്തില്‍ കുടുങ്ങി കിടക്കുകയാണെന്നും ഡിജിപി
11:14 PM, 8 Feb

ഉത്തരാഖണ്ഡ് ദുരന്തത്തില്‍ 26 മൃതദേഹങ്ങള്‍ കണ്ടെത്തി. 197 പേരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
4:59 PM, 8 Feb

ഉത്തരാഖണ്ഡ് ദുരന്തം, 19 പേരുടെ മൃതദേഹം കണ്ടെടുത്തു
4:18 PM, 8 Feb

ഉത്തരാഖണ്ഡ് ദുരന്തത്തെ രാജ്യവിരുദ്ധ നീക്കങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് ത്രിവേന്ദ്ര റാവത്ത്‌
4:17 PM, 8 Feb

ഐടിബിപിയുടെയും സൈന്യത്തിന്റെയും സംയുക്ത സേനകള്‍ തപോവന്‍ തുരങ്കത്തിലേക്ക് കടന്നു. ദുരന്തമുണ്ടായത് പരിശോധിക്കുന്നു
2:32 PM, 8 Feb

ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്കൊപ്പമെന്ന് രാഹുല്‍ ഗാന്ധി. രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കുകയാണ് ഇനിയുള്ള ദിവസങ്ങളില്‍ നിര്‍ണായകം. രാജ്യം മുഴുവന്‍ ഉത്തരാഖണ്ഡിനൊപ്പമുണ്ടെന്നും രാഹുല്‍
2:31 PM, 8 Feb

തപോവനിലെ അവശിഷ്ടങ്ങള്‍ ജെസിബി ഉപയോഗിച്ച് മാറ്റി തുടങ്ങിയതായി ഐടിബിപി. ഇവിടെ 30 തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നുണ്ട്. വൈകിട്ട് നാലോടെ അവശിഷ്ടങ്ങള്‍ നീക്കി രക്ഷാപ്രവര്‍ത്തന സംഘത്തെ അയക്കാനാവുമെന്ന് പ്രതീക്ഷ
2:29 PM, 8 Feb

കാണാതായ 119 പേരുടെ പട്ടിക പുറത്തുവിട്ട് ഉത്തരാഖണ്ഡ് സര്‍ക്കാര്‍
1:48 PM, 8 Feb

ദുരന്തത്തിന്റെ കാരണം കണ്ടെത്താന്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. ഉയര്‍ന്ന പ്രദേശമായത് കൊണ്ടാണ് ദുരന്തമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍
1:47 PM, 8 Feb

രക്ഷാപ്രവര്‍ത്തനത്തിന് ശ്വാന സ്‌ക്വാഡിന്റെ സഹായവും. ഐടിബിപി തുരങ്കത്തില്‍ ആളുകളെ കണ്ടെത്തുന്നതിന് ഈ സേവനം ുപയോഗിക്കുക
12:16 PM, 8 Feb

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി കേന്ദ്ര മന്ത്രി രമേശ് പൊഖ്‌റിയാല്‍ പറഞ്ഞു. തുരങ്കത്തിനുള്ളിലെ നൂറ് മീറ്ററോളം ഇടത്തേക്ക് പോകാന്‍ സാധിച്ചിട്ടുണ്ട്. എല്ലാവരെയും രക്ഷിക്കാമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്ന് പൊഖ്‌റിയാല്‍ പറഞ്ഞു
12:14 PM, 8 Feb

143 പേരെ കാണാതായിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍. 35 പേരോളം തപോവനിലെ 250 മീറ്റര്‍ നീളമുള്ള തുരങ്കത്തില്‍ കുടുങ്ങി കിടപ്പുണ്ടെന്ന് ഡിജിപി പറഞ്ഞു
11:22 AM, 8 Feb

രുദ്രപ്രയാഗിലെ അളകനന്ദ നദിയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതായി എഎന്‍ഐ
11:19 AM, 8 Feb

203 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത്. തപോവനില്‍ നടക്കുന്ന പദ്ധതികളെ കുറിച്ച് അറിയില്ലായിരുന്നുവെന്നും റാവത്ത്. ടണലില്‍ 35 പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും, രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും റാവത്ത് വ്യക്തമാക്കി
10:54 AM, 8 Feb

ഉത്തരാഖണ്ഡ് ദുരന്തത്തില്‍ 15 പേര്‍ മരിച്ചതായി സ്ഥിരീകരണം
9:38 AM, 8 Feb

കാണാതായവരില്‍ 22 പേര്‍ ഋഷിഗംഗ ഹൈഡ്രോ പ്രൊജക്ടിന് സമീപത്തുള്ളവരാണ്. 148 പേര്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ ഹൈഡ്രോ പവര്‍ പ്രൊജക്ടില്‍ നിന്നുള്ളവരുമാണ്‌
9:36 AM, 8 Feb

ഇതുവരെ 14 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് രക്ഷാപ്രവര്‍ത്തന സംഘം
9:12 AM, 8 Feb

ഋഷിഗംഗ ജലവൈദ്യുതി പദ്ധതിക്കെതിരെ ഗ്രാമവാസികള്‍. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചന്ന് റെയ്‌നി ഗ്രാമവാസികള്‍
9:01 AM, 8 Feb

ഉത്തരാഖണ്ഡ് ദുരന്തം കാലാവസ്ഥാ വ്യതിയാനം കൊണ്ട് സംഭവിക്കാമെന്ന് കാലാവസ്ഥാ വിദഗ്ധര്‍
8:31 AM, 8 Feb

രണ്ടാം ടണലില്‍ നിന്ന് 12 പേരെ ഐടിബി രക്ഷപ്പെടുത്തി. തപോവന്‍ ഹൈഡ്രോ പ്രൊജക്ടിന് സമീപമുള്ള രണ്ടാം നമ്പര്‍ ടണലില്‍ കുടുങ്ങി കിടക്കുന്നത് 30 തൊഴിലാളികള്‍
8:30 AM, 8 Feb

അഞ്ചോളം പിഡബ്ല്യുഡി പാലങ്ങള്‍ ഒലിച്ച് പോയി
8:24 AM, 8 Feb

ഉത്തരാഖണ്ഡില്‍ രണ്ട് ഗ്രാമങ്ങള്‍ പ്രളയത്തില്‍ മുങ്ങി, റിഷി ഗംഗയിലെ ഊര്‍ജ പദ്ധതികളും തകര്‍ന്നു, രക്ഷാപ്രവര്‍ത്തനം സജീവം
8:18 AM, 8 Feb

ഉത്തരാഖണ്ഡില്‍ ഊര്‍ജ പദ്ധതികള്‍ തകര്‍ന്നെന്ന് കണ്ടെത്തല്‍. തപോവന്‍ പ്രൊജക്ട്, റിഷി ഗംഗ പ്രൊജക്ട് പൂര്‍ണമായും തകര്‍ന്നു. ടണലില്‍ കുടുങ്ങി കിടിക്കുന്നത് നിരവധി പേര്‍. 150 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് റിപ്പോര്‍ട്ട്‌
11:35 PM, 7 Feb

Ads by രാവിലെ 11 മണിയോടെ ജോഷിമഠിൽ രേഖപ്പെടുത്തിയ ജലനിരപ്പ് 1,388 മീറ്ററായിരുന്നുവെന്ന് കേന്ദ്ര ജല കമ്മീഷൻ ചെയർമാൻ സൗമിത്ര ഹൽദാർ പറഞ്ഞു.
11:35 PM, 7 Feb

ഉത്തരാഖണ്ഡിലെ ജോഷിമഠിലെ ധൌലിഗംഗാ നദിയുടെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതായി കേന്ദ്ര ജലകമ്മീഷൻ.
10:27 PM, 7 Feb

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപയും നൽകും. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും കൈമാറും.ഇതുവരെ 7 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. 125 പേരെ അപകടത്തിൽ കാണാതായിട്ടുണ്ട്.
READ MORE

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് അപകടം. 150ഓളം പേരെ കാഓണാതായി റിപ്പോര്‍ട്ട്. അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നു. മിന്നല്‍ പ്രളയത്തിന് സാധ്യതയുള്ളതിനെ തുടര്‍ന്ന് മേഖലയില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ജോളിമഠിലാണ് മഞ്ഞുമല തകര്‍ന്നുവീണത്. ഋഷികേശ്, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ജോഷിമഠ്.

Uttarakhand

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

English summary
Uttarakhand's Glacier bursts Malayalam Live Updates and highlights
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X