ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്; ഫെബ്രുവരി 5 ന്
ഡൽഹി: രാജ്യത്ത് ആദ്യമായി ഏക സിവിൽ കോഡ് നിയമം നടപ്പിലാക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഇതിനായി ഫെബ്രുവരി 5 ന് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കാനാണ് തീരുമാനം. സമ്മേളനത്തില്‍ വെച്ച് നിയമം പാസാക്കും.
സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള 5 അംഗ സമിതി ഏകസിവില്‍കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോർട്ട് ഫെബ്രുവരി രണ്ടിനോ മൂന്നിനോ സർക്കാരിന് സമർപ്പിക്കുമെന്നാണ് വിവരം.

റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിരുന്നു. ഉത്തരാഖണ്ഡില്‍ 2022 മെയ് മാസം മുതല്‍ തന്നെ ഏക സിവില്‍കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള സമിതി ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിരുന്നു. ലിംഗസമത്വം, സ്വത്തുക്കളിൽ പെൺമക്കൾക്ക് തുല്യ അവകാശം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതാണ് റിപ്പോർട്ട്. അതേസമയം സ്ത്രീകളുടെ വിവാഹ പ്രായം 18 ൽ നിന്ന് 21 ആക്കണമെന്ന് റിപ്പോർട്ടിൽ പരാമർശമില്ല.
റിപ്പോർട്ടും ബില്ലിന്റെ ഡ്രാഫ്റ്റും തയ്യാറായെങ്കിലും ഹിന്ദിയിലേക്ക് വിവർത്തനം ചെയ്യുന്നതിനാലാണ് കൂടുതൽ സമയം ആവശ്യമായി വന്നതെന്നും അധികൃതർ പറഞ്ഞു. ഉത്തരാഖണ്ഡിലെ എല്ലാ നിയമനിർമ്മാണ പ്രവർത്തനങ്ങളും ഹിന്ദിയിലായതിനാൽ കമ്മിറ്റിയിലെ അംഗങ്ങളായ സാമൂഹിക പ്രവർത്തകൻ മനു ഗൗർ, മുൻ ചീഫ് സെക്രട്ടറിയും ഐഎഎസ് ഓഫീസറുമായ ശത്രുഘ്നൻ സിംഗ്, ഡൂൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സുരേഖ ദംഗ്വാൾ എന്നിവരോട് റിപ്പോർട്ട് ഇംഗ്ലീഷിൽ നിന്ന് ഹിന്ദിയിലേക്ക് വിവർത്തനം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്.പരിഭാഷാ ജോലികൾ പുരോഗമിക്കുകയാണ്. ഡിസൈനിംഗും പ്രിൻ്റിംഗും നടക്കുന്നുണ്ട്', ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
നേരത്തേ ദീപാവലിക്ക് പിന്നാലെ തന്നെ നവംബറിൽ പ്രത്യേക നിയമസഭ സമ്മേളനം ചേരുമെന്നും ബിൽ പാസാക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ നവംബർ 12 ന് ഉത്തരകാശി ജില്ലയിലെ സിൽക്യാര-ബർകോട്ട് തുരങ്കം തകർന്ന സംഭവിച്ചതിന്റെ പശ്ചാത്തലത്തിൽ തീരുമാനം മാറ്റിവെയ്ക്കുകയായിരുന്നു. പിന്നീട് വിവർത്തനത്തിനായി കമ്മിറ്റി സമയം തേടുകയായിരുന്നു.
മതം, ലിംഗം, ലൈംഗിക ആഭിമുഖ്യം എന്നിവയുടെ തരംതിരിവില്ലാതെ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും തുല്യമായി ബാധകമാകുന്ന വ്യക്തി നിയമം എന്നതാണ് ഏകീകൃത സിവില്‍ കോഡ്. ഭരണഘടനയുടെ 44 -ാം അനുഛേദത്തില്‍, നിര്‍ദേശക തത്വങ്ങളിലാണ് ഇത് പറയുന്നത്.












Click it and Unblock the Notifications