ഉത്തരാഖണ്ഡില്‍ നാല് എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ നോട്ടീസ് നല്‍കി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ബിജെപികൊപ്പം ചേര്‍ന്ന വിമത എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ ഷോക്കോസ് നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തി ബിജെപികൊപ്പം ചേര്‍ന്നതിനാണ് നോട്ടീസ് നല്‍കിയത്.
കൂറുമാറ്റ നിരോധന നിയമപ്രകാരം സഭാംഗത്വം റദ്ദാക്കാതിരിക്കാനുള്ള ന്യായീകരണം എന്തെങ്കിലുമുണ്ടെങ്കില്‍ വിശദീകരിക്കണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. ഈ മാസം 26നകം മറുപടി പറയണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. ഒമ്പത് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതിനാല്‍ മാര്‍ച്ച് 28നകം സഭയില്‍ വിശ്വാസ വോട്ട് തേടമമെന്ന് ഹരീഷ് റാവത്തിനോട് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ആവശ്യപെട്ടിരുന്നു.

കോണ്‍ഗ്രസ് വിമതര്‍ പരസ്യമായി രംഗത്ത് വന്നതിനു പിന്നാലെ ബിജെപി ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അരകാശം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ് വിമതരായ ഒമ്പത് പേരുടെ പിന്തുണ കൂടി കിട്ടുന്നതോടെ സര്‍ക്കാര്‍ രൂപീകരണം സാധ്യമാകുമെന്നാണ് ബിജെപിയുടെ അവകാശ വാദം.
അതേസമയം കൂറുമാറ്റ നിരോധന നിയമപ്രകാരം ഒമ്പതു പേരെയും അയോഗ്യരാക്കുകയാണെങ്കില്‍ നിയമസഭയിലെ സാഹചര്യം മാറും. സംസ്ഥാനത്തെ ഭരണ പ്രതിസന്ധിക്ക കാരണം അമിത്ഷായും ബിജെപിയുമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.












Click it and Unblock the Notifications