കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തി; 30ലധികം പേര്‍ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നു

Google Oneindia Malayalam News

ഡെറാഡൂണ്‍: മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്ന് ദുരന്തമുണ്ടായ മേഖലയിലെ രക്ഷാ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഋഷിഗംഗ ഉള്‍പ്പെടെയുള്ള നദികള്‍ കരകവിഞ്ഞ സാഹചര്യത്തിലാണിത്. തപോവന്‍ തുരങ്കത്തില്‍ 30ലധികം പേരാണ് കഴിഞ്ഞ നാല് ദിവസമായി കുടുങ്ങിക്കിടക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. താഴ്‌വാര മേഖലയില്‍ നിന്ന് ഒഴിഞ്ഞുപോരാന്‍ എല്ലാ രക്ഷാപ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

r

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പുതിയ ലുക്കില്‍; ദോഹയിലെ പാര്‍ക്കില്‍ നിന്നുള്ള ചിത്രങ്ങള്‍

കഴിഞ്ഞ ഞായറാഴ്ച ചാമോലി ജില്ലയില്‍ അപ്രതീക്ഷിതമായുണ്ടായ പ്രളയത്തില്‍ 200ലധികം പേരെയാണ് കാണാതായത്. നന്ദദേവിയിലെ മഞ്ഞുമല ഇടിഞ്ഞത് കാരണമാണ് പ്രളയമുണ്ടായത്. രണ്ടു വൈദ്യുത നിലയവും അഞ്ച് പാലങ്ങളും ഒലിച്ചുപോയിരുന്നു. 32 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു. 45 കിലോമീറ്റര്‍ അകലെ നിന്നാണ് പല മൃതദേഹങ്ങളും കിട്ടിയത്. തപോവന്‍ തുരങ്കത്തില്‍ 37 പേര്‍ കുടങ്ങിക്കിടക്കുന്നു എന്നാണ് കരുതുന്നത്. ഇവിടെ വൈദ്യുതോര്‍ജ നിലയത്തിന്റെ നിര്‍മാണം നടക്കുകയായിരുന്നു. ഈ വേളയിലാണ് ദുരന്തമുണ്ടായത്. ജോലിയിലേര്‍പ്പെട്ടിരുന്നവരാണ് ദുരന്തത്തിന് ഇരയായത്.

ആ വാര്‍ത്ത പൂര്‍ണമായും തെറ്റാണ്; നാണക്കേട്... സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് പാര്‍വതിയുടെ ആദ്യ പ്രതികരണംആ വാര്‍ത്ത പൂര്‍ണമായും തെറ്റാണ്; നാണക്കേട്... സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് പാര്‍വതിയുടെ ആദ്യ പ്രതികരണം

യു ആകൃതിയിലുള്ള തപോവന്‍ തുരങ്കത്തില്‍ ചെളി അടിഞ്ഞിരിക്കുകയാണ്. ഇവിടെ ശുചീകരണ പ്രവര്‍ത്തനം നടത്തി കുടുങ്ങിയവരെ രക്ഷിക്കാമെന്നാണ് കരുതിയിരുന്നത്. അതിനിടെയാണ് ജലനിരലപ്പ് വീണ്ടും ഉയരാന്‍ തുടങ്ങിയത്. ചളി നീക്കുന്നതിന് വലിയ യന്ത്രങ്ങളും എത്തിച്ചിരുന്നു. ഇതിനിടെയാണ് ജാഗ്രതാ നിര്‍ദേശം ലഭിച്ചത്. തുടര്‍ന്ന് എല്ലാ രക്ഷാപ്രവര്‍ത്തകരും പിന്‍വാങ്ങി. യന്ത്രസാമഗ്രികള്‍ മറ്റൊരിടത്തേക്ക് മാറ്റി. ആളുകള്‍ കുടുങ്ങിക്കടക്കുന്ന സ്ഥലത്തിന് ആറ് മീറ്റര്‍ അടുത്തുവരെ എത്തിയിരുന്നു. ഈ വേളയിലാണ് ജലനിരപ്പ് അതിവേഗം ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ഏത് സമയവും കല്ലുകളും മറ്റും ഇളകാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കി പിന്‍മാറുകയായിരുന്നുവെന്ന് താപോര്‍ജ കോര്‍പറേഷന്‍ പ്രൊജക്ട് ഡയറക്ടര്‍ ഉജ്വല്‍ ഭട്ടാചാര്യ പറഞ്ഞു.

ബിഗ് ബോസ് ഷോയിലുണ്ടാകുമോ? നടി അഹാന കൃഷ്ണയുടെ പ്രതികരണം ഇങ്ങനെ, ഷോ കാണാറേയില്ലബിഗ് ബോസ് ഷോയിലുണ്ടാകുമോ? നടി അഹാന കൃഷ്ണയുടെ പ്രതികരണം ഇങ്ങനെ, ഷോ കാണാറേയില്ല

Recommended Video

cmsvideo
People Report Strange Behaviour Observed In Fish Before Flash Floods In Uttarakhand

English summary
Uttarakhand Tapovan Tunnel Rescue Work Halted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X