ഉത്തരാഖണ്ഡ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാകും: പ്രതീക്ഷകളേറെ, ഒപ്പം ആശങ്കയും
രാജ്യത്തെ വ്യക്തിനിയമങ്ങളെ നിയമപരമായി ഏകീകരിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായ ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഘണ്ഡ് മാറും. 2025 ജനുവരിയിൽ സംസ്ഥാനത്ത് യു സി സി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ പ്രഖ്യാപനം. എല്ലാ പൗരന്മാരെയും അവരുടെ മതം ഒരു പരിഗണനാ വിഷയമാകാതെ വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, അനന്തരാവകാശം തുടങ്ങിയവ ഒരു പൊതുനിയമ ചട്ടക്കൂടിന് കീഴില്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് യു സി സി നടപ്പിലാക്കുന്നതെന്നാണ് ബി ജെ പി നേതാക്കള്‍ അവകാശപ്പെടുന്നത്.
പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടയിലുമാണ് യു സി സി ഉടന്‍ തന്നെ നടപ്പിലാക്കുമെന്ന ഉറച്ച നിലപാട് പുഷ്കർ സിംഗ് ധാമി ആവർത്തിക്കുന്നത്. എല്ലാ പൗരന്മാർക്കും തുല്യമായ പരിഗണനയും സമത്വവും ഉറപ്പ് വരുത്തുന്നതിനോടൊപ്പം തന്നെ വ്യക്തിനിയമങ്ങൾ കാര്യക്ഷമമാക്കുന്നതിലുള്ള പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നതാണ് ഉത്തരാഘണ്ഡ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെന്നും വിലയിരുത്തപ്പെടുന്നു.

രാജ്യം മുഴുവന്‍ നടപ്പിലാക്കുമെന്ന കേന്ദ്ര സർക്കാറിന്റേയും ബി ജെപിയുടേയും നിലപാടിന്റെ ആദ്യ ചുവടുവെയ്പ്പായിട്ടാണ് ഉത്തരാഘണ്ഡില്‍ യു സി സി പ്രാബല്യത്തില്‍ വരുന്നത്. പിന്നാലെ ബി ജെ പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും യു സി സി നടപ്പിലാക്കുമെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ സാഹാചര്യത്തില്‍ യു സി സിയുടെ ഒരു പരീക്ഷണശാലായായും ഉത്തരാഘണ്ഡ് മാറും.
യു സി സി നടപ്പിലാകുന്നതോടെ അത് നിലവിലെ വ്യക്തിനിയമങ്ങളെ ഏതെല്ലാം തരത്തില്‍ ബാധിക്കുന്നുവെന്ന് താഴെ വിശദമായി നല്‍കുന്നു.
വിവാഹവും വിവാഹമോചനവും
- എല്ലാ മതങ്ങളിലേയും ദ്വിഭാര്യത്വം നിരോധിക്കുന്നു.
- മുത്തലാഖ് (തലാഖ്-ഇ-ബിദ്ദത്ത്), ഖുല, സിഹാർ തുടങ്ങിയ സമ്പ്രദായങ്ങൾ ഉൾപ്പെടെ, നിയമവിരുദ്ധമായ വിവാഹമോചനങ്ങളെ ക്രിമിനൽ കുറ്റമാക്കുന്നു.
- പ്രസക്തമായ ഏതെങ്കിലും ചടങ്ങിലൂടെയോ ആചാരങ്ങളിലൂടെയോ നടത്തുന്ന വിവാഹത്തെ നിയമപരമായി അംഗീകരിക്കുന്നു.
നിർബന്ധിത വിവാഹ രജിസ്ട്രേഷൻ
- ദമ്പതികൾ അവരുടെ വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്യണം. ഇതിൽ വീഴ്ച വരുത്തിയാൽ 25,000 രൂപ പിഴ ചുമത്തും.
- ലിവ്-ഇൻ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യാത്തത് ജയിൽ ശിക്ഷയ്ക്ക് കാരണമായേക്കാം.
- വിവാഹ രജിസ്ട്രേഷൻ രേഖകൾ പൊതുജനങ്ങൾക്ക് ആക്സസ് ചെയ്യാന്‍ സാധിക്കും.
- അതേസമയം വിവരങ്ങള്‍ ഇത്തരത്തില്‍ പുറത്ത് വരുന്നത് മിശ്രവിവാഹങ്ങളുടെ കാര്യത്തില്‍ ആശങ്കയുണ്ടാക്കുന്നതാണ്.
കുട്ടികളുടെ സംരക്ഷണവും രക്ഷാകർതൃത്വവും
- പിതാക്കന്മാർക്ക് കുട്ടികളുടെ നിയമപരമായ രക്ഷിതാക്കളുടെ പദവി (legal guardians) എന്നത് നിലനിർത്തുന്നു. അതേസമയം അമ്മമാർക്കായിരിക്കും സംരക്ഷണ ചുമതല. (designated custodians)
- അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ സംരക്ഷണം അമ്മമാർക്കായിരിക്കും.
- വിവാഹ ബന്ധത്തിലൂടെയോ അല്ലെങ്കിൽ ലിവ്-ഇൻ റിലേഷന്‍ഷിപ്പിലോ ജനിച്ച എല്ലാ കുട്ടികള്‍ക്കും തുല്യമായ അനന്തരാവകാശം നിയമം ഉറപ്പ് വരുത്തുന്നു.
ദത്തെടുക്കൽ
- ഹിന്ദു അഡോപ്ഷൻ ആൻ്റ് മെയിൻ്റനൻസ് ആക്ട് (HAMA), ജുവനൈൽ ജസ്റ്റിസ് ആക്റ്റ് (JJA) എന്നിവ ദത്തെടുക്കൽ രീതികൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നത് തുടരും.
- ഹിന്ദു ദത്തെടുക്കലുകളുടെ രജിസ്ട്രേഷൻ യു സി സി നിർബന്ധമാക്കുന്നില്ല. ഇത് ഈ മേഖലയിൽ സമഗ്രമായ പരിഷ്കരണത്തിനുള്ള അവസരം നഷ്ടപ്പെടുത്തുന്നു.
വ്യക്തിഗത നിയമങ്ങളും ആചാരങ്ങളും
- പുനർവിവാഹത്തിന് വ്യവസ്ഥകൾ ചുമത്തുന്ന ആചാരാനുഷ്ഠാനങ്ങൾ നിയമവിരുദ്ധമാക്കുന്നു.
- ബാപ് പഞ്ചായത്ത് വിവാഹമോചനം പോലുള്ള പ്രാദേശിക ആചാരങ്ങളെ ക്രിമിനൽ കുറ്റമാക്കുന്നു.
- വിവാഹബന്ധം വേർപെടുത്തുന്ന സന്ദർഭങ്ങളിൽ മെഹറിനും (ഡോവർ) ചിലവിനും വേണ്ടിയുള്ള വ്യവസ്ഥകൾ ഉയർത്തിപ്പിടിക്കുന്നു.
വിമർശനങ്ങള്‍
- നിയമലംഘനങ്ങള്‍ ക്രിമിനല്‍ കുറ്റങ്ങളായി മാറുന്ന സാഹചര്യം ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന, പ്രതേകിച്ച് ന്യൂനപക്ഷങ്ങള്‍ക്കെതിരേയെന്ന വിലയിരുത്തലുകള്‍ ശക്തമാണ്.
- മതപരവും സാംസ്കാരികവുമായ ആചാരങ്ങളെ ആനുപാതികമായി ബാധിക്കുമെന്നും വിമർശകർ വാദിക്കുന്നു.
- കോണ്‍ഗ്രസ് ഉള്‍പ്പെടേയുള്ള പ്രതിപക്ഷ കക്ഷികള്‍ യു സി സിക്ക് എതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
- രാജ്യം കാത്ത് സൂക്ഷിക്കുന്ന വൈവിധ്യങ്ങളെയും മതപരമായ വ്യത്യസ്തതകളെയും പൂര്‍ണ്ണമായും ഇല്ലാതാക്കി കളയുന്നതാണ് യു സി സിയെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു.
യുസിസിയുടെ പ്രാധാന്യം
നിലവിൽ ഹിന്ദു വിവാഹ നിയമം, ശരിയത്ത് നിയമം, ക്രിസ്ത്യൻ വിവാഹ നിയമം എന്നിങ്ങനെ വൈവിധ്യമാർന്ന മതനിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന വ്യക്തിനിയമങ്ങളെ ഏകീകരിക്കാനാണ് യു സി സി ശ്രമിക്കുന്നത്. സമത്വം ഉറപ്പാക്കുക, ലിംഗനീതി പ്രോത്സാഹിപ്പിക്കുക, ദേശീയ ഉദ്ഗ്രഥനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിൻ്റെ പ്രധാന ലക്ഷ്യങ്ങൾ.
വെല്ലുവിളികളും ആശങ്കകളും
നിയമലഘനങ്ങളെ ക്രിമിനല്‍ കുറ്റമായി മാറ്റുന്നതാണ് യു സി സി നടപ്പിലാക്കുന്നതിലെ പ്രധാനപ്പെട്ട ആശങ്ക. ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ നിലവില്‍ പാലിച്ച് പോരുന്ന പല ആചാരങ്ങളേയും യു സി സി നിയമപരമായി ഇല്ലാതാക്കുകയും ക്രിമിനല്‍ കുറ്റമാക്കി മാറ്റുകയും ചെയ്തും. ഗോത്രവർഗ്ഗ വിഭാഗങ്ങളുടെ ആചാരങ്ങളിലും ഈ ഭീഷണിയുണ്ട്. രക്ഷാകർതൃ നിയമത്തില്‍ പിതാവിനെ പ്രാഥമിക രക്ഷാധികാരിയാക്കി മാറ്റുന്ന നിർദേശം ലിംഗസമത്വത്തെ ചോദ്യം ചെയ്യുന്നതാണെന്ന വിമർശനവുമുണ്ട്.
മുന്നോട്ടുള്ള പാത
വെല്ലുവിളികള്‍ക്കിടയിലും ഉത്തരാഖണ്ഡ് യുസിസി നടപ്പിലാക്കുന്നത് നിയമപരമായ ഏകീകൃതതയിലേക്കുള്ള ധീരമായ ചുവടുവെയ്പായി അടയാളപ്പെടുത്തുമ്പോഴും ഏതെങ്കിലും സമൂഹത്തിനെതിരായ നീക്കമായി മാറാന്‍ പാടില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് പ്രധാനമാണ്. മികച്ച രീതിയില്‍ ഉത്തരാഖണ്ഡില്‍ യു സി സി നടപ്പിലാക്കിയാല്‍ മറ്റ് സംസ്ഥാനങ്ങളേയും സമാനമായ നടപടി സ്വീകരിക്കാൻ പ്രചോദിപ്പിക്കും. അത് ഇന്ത്യയുടെ നിയമപരവും സാമൂഹികവുമായ ഭൂപ്രകൃതിയിലെ സമൂലമായ പരിഷ്കരണത്തിന് ഇടയാക്കുകയും ചെയ്യും.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications