തുരങ്കത്തിൽ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു; തായ് കമ്പനിയെ ബന്ധപ്പെട്ടു
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ തുരങ്കം തകർന്ന് കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരന്നു. ഉരുൾപൊട്ടലും സാങ്കേതിക പ്രശ്‌നങ്ങളും രക്ഷാപ്രവർത്തനത്തിന് തടസ്സം ആയി. മൂന്ന് ദിവസത്തിൽ അധികമായി ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടുങ്ങിയിരിക്കുകയാണ് തൊഴിലാളികൾ.
തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി. 2018 - ൽ വെള്ളപ്പൊക്കത്തിൽ ഗുഹയിൽ നിന്ന് കുട്ടികളെ രക്ഷിച്ച തായ് കമ്പനിയോട് ഇന്ത്യ ഉപദേശം തേടിയെന്ന് അധികൃതർ ബുധനാഴ്ച അറിയിച്ചു. ഗുഹയിൽ കുടുങ്ങിയ കുട്ടികളെ രക്ഷിച്ച തായ് കമ്പനിയുമായി ഉദ്യോഗസ്ഥർ ബന്ധപ്പെട്ടു. തൊഴിലാളികൾക്ക് രക്ഷപ്പെടാനുള്ള തുരങ്കം സൃഷ്ടിക്കുന്നതിനായി ഞായറാഴ്ച രാവിലെ മുതൽ അവശിഷ്ടങ്ങൾ നീക്കം ചെയ്തുവരികയാണ്.

2018- ൽ വടക്കൻ തായ്‌ലൻഡിലെ ചിയാങ് റായ് പ്രവിശ്യയിലെ ഗുഹാ സംവിധാനമായ താം ലുവാങ് നാങ് നോണിൽ കുടുങ്ങിയ ജൂനിയർ അസോസിയേഷൻ ഫുട്‌ബോൾ ടീമിനെ രക്ഷിക്കാൻ സഹായിച്ചത് തായ്‌ലൻഡിൽ നിന്നുള്ള കമ്പനിയാണ്. തുരങ്കത്തിനുള്ളിൽ എങ്ങനെ പ്രവർത്തനങ്ങൾ നടത്താം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾക്കായി നോർവീജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സഹായം സ്വീകരിക്കുന്നുണ്ട്.
തുരങ്കത്തിൽ നിന്ന് താെഴിലാളികളെ പുറത്തെത്തിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ നിന്ന് സ്ഥലത്തേക്ക് കൊണ്ടുവരുന്ന പ്രത്യേക യന്ത്രത്തിന് ഒരു മണിക്കൂറിനുള്ളിൽ 4 - 5 മീറ്റർ തുളച്ചുകയറാൻ കഴിയും.
എല്ലാം ശരിയായാൽ, 10 - 12 മണിക്കൂറിനുള്ളിൽ രക്ഷാപ്രവർത്തന പൈപ്പ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്ക് തള്ളാൻ സഹായിക്കും. . പൈപ്പിന് 900 മില്ലിമീറ്റർ വ്യാസമുണ്ട്. ഹെവി ഓഗർ ഡ്രില്ലിംഗ് മെഷീനുകൾ ഉത്തരകാശിയിലെ ചിന്യാലിസൗർ ഹെലിപാഡിലെത്തി.
മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി തുടർച്ചയായി സിൽക്യാരയിൽ നടന്നുകൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനം നിരീക്ഷിക്കുകയാണ്. സി എം ഒ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. "ഇന്ന് നമുക്ക് മുന്നിൽ ഒരു വലിയ വെല്ലുവിളി വന്നിരിക്കുന്നു, അത് പൂർണ്ണ ധൈര്യത്തോടെ ക്ഷമയോടെയും വിജയകരമായി നേരിടേണ്ടതുണ്ട്. ഞങ്ങൾക്ക് ഭരണകൂടത്തിൽ നിന്നും കേന്ദ്ര ഏജൻസികളിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കുന്നു.
കേന്ദ്രസർക്കാരും കേന്ദ്ര ആഭ്യന്തരമന്ത്രിയും രക്ഷാപ്രവർത്തനം നിരീക്ഷിച്ചുവരികയാണ്.സംഭവത്തെക്കുറിച്ചും ദുരിതാശ്വാസ - രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചും പ്രധാനമന്ത്രി തന്നെ വിവരം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഔദ്യോഗിക കുറിപ്പിൽ പറഞ്ഞു.












Click it and Unblock the Notifications