കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമതര്‍ ജയിക്കുകയാണെങ്കില്‍ അതു ഉത്തരാഖണ്ഡിന്റെ പരാജയമാവുമെന്ന് ഹരീഷ് റാവത്ത്

വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ശുഭപ്രതീക്ഷയാണുള്ളതെന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത്

  • By Manu
Google Oneindia Malayalam News

ഡെറാഡൂണ്‍: നിരവധി പ്രതിസന്ധികളും വിവാദങ്ങളും നേരിടുകയാണെങ്കിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തന്നെ വിജയിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്. വിജയ പ്രതീക്ഷയോടെ തന്നെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്നും റാവത്ത് പറഞ്ഞു.

2014ലാണ് അദ്ദേഹം മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. വിജയ് ബഹുഗുണ രാജിവച്ചതിനെത്തുടര്‍ന്നു റാവത്ത് മുഖ്യമന്ത്രിയായി അവരോധിക്കപ്പെടുകയായിരുന്നു. 2016ല്‍ വിമത എംഎല്‍എമാര്‍ ബിജെപിയെ കൂട്ടുപിടിച്ച് റാവത്ത് മന്ത്രിസഭയെ മറിച്ചിടാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

വിമതരെ പരാജയപ്പെടുത്തും

നിയമസഭാ തിരഞ്ഞെടുപ്പില്‍ വിമതരെ തോല്‍പ്പിക്കാനുള്ള എല്ലാ ശ്രമവും കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടാവും. അവര്‍ ജയിക്കുകയാണെങ്കില്‍ അത് ഉത്തരാഖണ്ഡ് രാഷ്ട്രീയത്തെ തന്നെ തകര്‍ക്കും. അടുത്ത അഞ്ചോ പത്തോ വര്‍ത്തെ ഉത്തരാഖണ്ഡ് രാഷ്ട്രീയത്തെ ഇത് അസ്ഥിരമാക്കുകയും ചെയ്യും. ജയം വിമതര്‍ക്കൊപ്പമാണെങ്കില്‍ അവരുടെ നടപടി ജനം അംഗീകരിച്ചതായി മനസ്സിലാക്കാം.

ബിജെപിയെ കുറ്റപ്പെടുത്തി

കോണ്‍ഗ്രസും ബിജെപിയും നിലപാടുകളുടെ കാര്യത്തില്‍ രണ്ടു തട്ടിലാണ്. വക്തിവിധ്വേഷം രാഷ്ട്രീയമാക്കുന്നതാണ് ബിജെപിയുടെ ശൈലി. എന്നാല്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യം മെച്ചപ്പെട്ട ഉത്തരാഖണ്ഡിനെ വാര്‍ത്തെടുക്കുകയാണ്.

ആരോപണങ്ങള്‍ അടിസ്ഥാനരഹിതം

താന്‍ അഴിമതിക്കാരനാണെന്ന തരത്തിലുള്ള മറ്റു പാര്‍ട്ടികളുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും പച്ചക്കള്ളവുമാണെന്ന് റാവത്ത് വ്യക്തമാക്കി. നിയമ വിരുദ്ധമായ എല്ലാ പ്രവര്‍ത്തികളും സംസ്ഥാനത്ത് നടത്തുന്നത് ബിജെപിക്കാരാണ്.

വേണ്ടത്ര സമയം ലഭിച്ചില്ല

രണ്ടു വര്‍ഷം മാത്രമേ ഉത്തരാഖണ്ഡ് മന്ത്രിസഭയില്‍ ഇതുവരെ തനിക്കു ലഭിച്ചിട്ടുള്ളൂവെന്നും അതിനാല്‍ വിചാരിച്ച പല കാര്യങ്ങളും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും റാവത്ത് പറഞ്ഞു. സംസ്ഥാനം പ്രളയത്തെത്തുടര്‍ന്നു പ്രതിസന്ധിയിലായിരുന്നപ്പോഴാണ് മുഖ്യമന്ത്രിയാവുന്നത്. അന്നു സംസ്ഥാനത്തെ എത്രയും പെട്ടെന്ന് ഇതില്‍ നിന്നു കരകയറ്റുകയായിരുന്നു ലക്ഷ്യം.

അഞ്ചു വര്‍ഷം കൂടി നല്‍കണം

തന്റെ യഥാര്‍ഥ കഴിവ് ഉത്തരാണ്ഡുകാരെ മനസ്സിലാക്കിക്കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. അടുത്ത തിരഞ്ഞെടുപ്പിലും കൂടി ജയിപ്പിച്ച് അഞ്ചു വര്‍ഷം കൂടി നല്‍കിയാല്‍ അതു കാണിച്ചുതരാമെന്നുറപ്പുണ്ടെന്ന് റാവത്ത് പറഞ്ഞു.

രണ്ടു വര്‍ഷം മാത്രം

കഴിഞ്ഞ അഞ്ചു വര്‍ഷം കോണ്‍ഗ്രസ് ഉത്തരാഖണ്ഡില്‍ ഭരിച്ചെങ്കിലും അവസാന രണ്ടു വര്‍ഷം മാത്രമേ തനിക്കു ലഭിച്ചുള്ളൂ. സംസ്ഥാനത്ത് കടുത്ത പ്രതിസന്ധിഘട്ടത്തില്‍ നിന്നു കരകയറ്റിക്കൊണ്ടുവന്നത് തന്റെ കീഴിലുള്ള സര്‍ക്കാരാണ്.

 കോണ്‍ഗ്രസിന് വളരെ നിര്‍ണായകം

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ്. ജനാധിപത്യം കാത്തുസൂക്ഷിക്കണമെങ്കില്‍ കോണ്‍ഗ്രസ് ജയിച്ചേ തീരൂ. 2002ല്‍ ജയത്തോടെയാണ് കോണ്‍ഗ്രസിന് പുനര്‍ജീവന്‍ ലഭിച്ചത്. ഇത്തവണയും അതുണ്ടാവും.

വികസനം തന്നെ മുഖ്യ അജണ്ട

വികസനം തന്നെയാണ് ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്ന പ്രധാന അജണ്ട. കഴിഞ്ഞ വര്‍ഷം ബിജെപി കൊല ചെയ്യാന്‍ ശ്രമിച്ച ജനാധിപത്യത്തെ കാത്തുസൂക്ഷിക്കുകയും കോണ്‍ഗ്രസിന്റെ ലക്ഷ്യമാണ്.

ജനങ്ങളെ പൂര്‍ണ വിശ്വാസം

കഴിഞ്ഞ കുറച്ചു മാസങ്ങളലായി ബിജെപി നിരവധി റാലികള്‍ നടത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയെ വച്ച് ഒരു റാലി മാത്രമേ കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളൂ. സ്വന്തം ജോലിയിലും സംസ്ഥാനത്തെ ജനങ്ങളിലും തനിക്കു പൂര്‍ണവിശ്വാസമുണ്ടെന്നും അവര്‍ ഒപ്പമുണ്ടെന്നാണ് പ്രതീക്ഷയെന്നും റാവത്ത് പറഞ്ഞു.

ആ വാര്‍ത്തകള്‍ അടിസ്ഥാനരഹിതം

ജലവൈദ്യുത പദ്ധതിയക്കായി താന്‍ ദില്ലിയില്‍ നിരാഹാരം കിടന്നെന്ന വാര്‍ത്തകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണ്. ഉത്തരാഖണ്ഡിനെതിരേയുള്ള കേന്ദ്രത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചായിരുന്നു അന്നത്തെ സമരം.

English summary
Uttarakhand Chief Minister Harish Rawat tells that he has worked under very difficult circumstances over the past two years to help the State recover from the devastating 2013 floods.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X