കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമായണം കഥയല്ലെന്ന് ഉത്തരാഖണ്ഡ്, മൃതസഞ്ജീവനി കണ്ടെത്താന്‍ 25 കോടി

  • By Sandra
Google Oneindia Malayalam News

ഡെറാഡൂണ്‍: രാമായണത്തില്‍ പരാമര്‍ശിക്കുന്ന മൃതസഞ്ജീവനി കണ്ടെത്താന്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ തിരച്ചില്‍ യജ്ഞം. ഹനുമാന് കണ്ടെത്താന്‍ കഴിയാതെ പോയ മൃതസഞ്ജീവനി കണ്ടെത്തുന്നതിനായി ഹിമാലയത്തിലെ ദ്രോണഗിരിയില്‍ തിരച്ചില്‍ നടത്താനാണ് ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ ശ്രമം. 25 കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി പ്രഖ്യാപിച്ചിട്ടുള്ളത്. മൃതസഞ്ജീവനി എന്ന് അത്ഭുത സസ്യത്തിന് മരിച്ചവര്‍ക്ക് പോലും പുനഃര്‍ജന്മം നല്‍കാന്‍ കഴിയുമെന്നാണ് പുരാണത്തില്‍ പരാമര്‍ശിക്കുന്നത്.

 ദുബായ്: കുപ്പിവെള്ളത്തില്‍ ബാക്ടീരിയ, വെള്ളക്കമ്പനി ദുബായിലുള്ളത്!!! ദുബായ്: കുപ്പിവെള്ളത്തില്‍ ബാക്ടീരിയ, വെള്ളക്കമ്പനി ദുബായിലുള്ളത്!!!

മൃതസഞ്ജീവനി രാമന്റെ സഹോദരനായ ലക്ഷമണന്റെ ജീവന്‍ രക്ഷിച്ചുവെന്ന് രാമായണത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മൃതസഞ്ജീവനി തേടിയുള്ള യാത്ര വെറുതെയാവില്ലെന്ന് വ്യക്തമാക്കുന്ന ഉത്തരാഖണ്ഡ് ആയൂഷ് വകുപ്പ് മന്ത്രി സുരേന്ദ്ര സിംഗ് ത്യാഗിയാണ് മൃതസഞ്ജീവനി കണ്ടെത്തുന്നതിനായി 25 കോടി രൂപയും പ്രഖ്യാപിച്ചത്. ആഗസ്ത് മാസത്തില്‍ നാല് ആയുര്‍വ്വേദ വിദഗ്ദര്‍ അടങ്ങിയ സംഘമാണ് ഈ ദിവ്യ ഔഷധം തേടിയിറങ്ങുന്നത്. ഇന്ത്യ ചൈന അതിര്‍ത്തിയിലെ ദ്രോണഗിരിയിലാണ് സംഘം തിരച്ചില്‍ നടത്തുക.

hanuman-

ആഗോളവിപണിയില്‍ ആയുര്‍വ്വേദത്തിന് വിപണയില്‍ ഏറെ ആവശ്യക്കാരുണ്ടെന്നും അതിനാലാണ് ഔഷധം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പുരാണത്തില്‍ ഹനുമാന് കണ്ടെത്താന്‍ കഴിയാതിരുന്നതെന്ന് പറയപ്പെടുന്ന സസ്യം കണ്ടെത്താന്‍ മുന്നിട്ടിറങ്ങുന്ന ഉത്തരാഖണ്ഡ് സര്‍ക്കാരിനെ കേന്ദ്രം പിന്തുണച്ചിട്ടില്ല. പണം നല്‍കാന്‍ തയ്യാറല്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്.

English summary
Uttarakhand Will Spend Rs 25 Crore To Find Mrithasanjeevani to empower Ayurveda.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X