ഏകീകൃത സിവില്‍ കോഡില്‍ സുപ്രധാന നീക്കവുമായി ഉത്തരാഖണ്ഡ്: കരട് റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി
യൂണിഫോം സിവിൽ കോഡ് (യുസിസി) നടപ്പിലാക്കുന്നതില്‍ നിർണ്ണായക നീക്കവുമായി ഉത്തരാഖണ്ഡ്. യുസിസി കരട് തയ്യാറാക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച സമിതി വെള്ളിയാഴ്ച മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് കരട് രേഖ സമർപ്പിച്ചു. സമിതി സമർപ്പിച്ച കരട് ചർച്ച ചെയ്യാൻ ശനിയാഴ്ച സംസ്ഥാന മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. യുസിസിയിൽ നിയമനിർമ്മാണം നടത്തുന്നതിനായി ഫെബ്രുവരി 5 മുതൽ 8 വരെ ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക നാല് ദിവസത്തെ സമ്മേളനവും വിളിച്ചുചേർത്തു.
"2022 ൽ സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പൂർത്തീകരിക്കുന്നതിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണിത്." കരട് സ്വീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പറഞ്ഞു. തുടർച്ചയായി രണ്ടാം തവണയും അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യ യോഗത്തിൽ തന്നെ യുസിസിയുടെ കരട് തയ്യാറാക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കാൻ തൻ്റെ മന്ത്രിസഭ തീരുമാനിച്ചതായും ധാമി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും അവരുടെ മതം പരിഗണിക്കാതെ ഒരു ഏകീകൃത വിവാഹ, വിവാഹമോചനം, ഭൂമി, സ്വത്ത്, അനന്തരാവകാശ നിയമങ്ങൾ എന്നിവയ്ക്കായി യുസിസി ഒരു നിയമ ചട്ടക്കൂട് നൽകും. ഇത് നടപ്പാക്കിയാൽ, പോർച്ചുഗീസ് ഭരണകാലം മുതൽ യുസിസി നിലവിലുള്ള ഗോവയ്ക്ക് ശേഷം യുസിസി നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.
"ദീർഘകാലമായി കാത്തിരുന്ന നിമിഷം ഇതാ വന്നിരിക്കുന്നു. യുസിസിയുടെ കരട് ഇപ്പോൾ ഞങ്ങൾക്ക് സമർപ്പിച്ചു. സംസ്ഥാന അസംബ്ലിയുടെ വരാനിരിക്കുന്ന സമ്മേളനത്തിൽ ഇത് നിയമമാക്കുന്നതിനുള്ള പാതയിലേക്ക് നീങ്ങുന്നതിന് മുമ്പ് ഞങ്ങൾ ഇത് പരിശോധിക്കുകയും പഠിക്കുകയും ചർച്ച ചെയ്യുകയും ചെയ്യും, "മുഖ്യമന്ത്രി പറഞ്ഞു.
സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി രഞ്ജന പ്രകാശ് ദേശായി അധ്യക്ഷനായ സമിതിയിൽ സിക്കിം ഹൈക്കോടതിയിലെ വിരമിച്ച ചീഫ് ജസ്റ്റിസ് പ്രമോദ് കോഹ്‌ലി, സാമൂഹിക പ്രവർത്തകൻ മനു ഗൗർ, മുൻ ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ശത്രുഘ്‌നൻ സിംഗ്, ഡൂൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ സുരേഖ ദംഗ്‌വാൾ എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ.
യുസിസിയുടെ കരട് തയ്യാറാക്കുന്നതിനായി 2022 മെയ് മാസത്തിലാണ് പാനൽ രൂപീകരിക്കുന്നത്. കരടിനായി 2.33 ലക്ഷം രേഖാമൂലമുള്ള നിർദ്ദേശങ്ങൾ ലഭിക്കുകയും 60-ലധികം യോഗങ്ങൾ നടത്തുകയും കരട് തയ്യാറാക്കുന്ന വേളയിൽ 60,000-ത്തോളം ആളുകളുമായി സംവദിക്കുകയും ചെയ്തു. "വിദഗ്‌ദ്ധരായ ആളുകൾ അടങ്ങുന്ന പാനൽ, ഡ്രാഫ്റ്റിന് അന്തിമരൂപം നൽകുന്നതിന് മുമ്പ്, രാജ്യത്തെ ആദ്യത്തെ ഗ്രാമമായ മനയിലെ ആദിവാസികൾ ഉൾപ്പെടെ സമൂഹത്തിൻ്റെ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ആളുകളുമായി സമഗ്രമായ സംവാദം നടത്തി," മുഖ്യമന്ത്രി ധാമി പറഞ്ഞു












Click it and Unblock the Notifications