വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവ ഐപിഎസ് ഉദ്യോഗസ്ഥൻ മരിച്ചു; ആത്മഹത്യയ്ക്ക് വഴി തിരഞ്ഞത് ഗൂഗിളിൽ
ലക്നൗ: കാൻപൂരിൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യു ഐപിഎസ് ഓഫീസർ മരിച്ചു. കാൺപൂർ ഈസ്റ്റ് പോലീസ് സൂപ്രണ്ടായ സുരേന്ദ്രകുമാർ ദാസാണ് മരിച്ചത്. ബുധനാഴ്ചയാണ് വിഷം കഴിച്ച് അവശ നിലയിലായ സുരേന്ദ്രദാസിനെ ഔദ്യോഗിക വസതിയിൽ കണ്ടെത്തിയത്.
2014 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് സുരേന്ദ്രദാസ്. കുറച്ച് ദിവസങ്ങളായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. ആത്മഹത്യയ്ക്കുള്ള വഴികളെ കുറിച്ച് സുരേന്ദ്ര ദാസ് ഗൂഗിളിൽ തിരഞ്ഞിരുന്നതായി കണ്ടെത്തിയിരുന്നു.

വിഷത്തിന്റെ ഉപയോഗം, കത്തി കൊണ്ടുള്ള ആത്മഹത്യ തുടങ്ങിയ വീഡിയോകൾ അദ്ദേഹം സ്ഥിരമായി കാണാറുണ്ടായിരുന്നുവെന്ന് ബ്രൗസിംഗ് ഹിസ്റ്ററിയിൽ നിന്നും വ്യക്തമായിട്ടുണ്ട്. സുരേന്ദ്രദാസും ഭാര്യയും തമ്മിൽ പിസാ ഓർഡർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് വഴക്കുണ്ടായിരുന്നതായി വീട്ടുജീവനക്കാർ മൊഴി നൽകിയിരുന്നു.
ഔദ്യോഗിക വസതിയിൽ ഡ്യൂട്ടിയിലുള്ള പോലീസുകാരനാണ് അദ്ദേഹത്തെ അവശനിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ പ്രധാന അവയവങ്ങളുടെ പ്രവർത്തനം ഭാഗികമായി നിലച്ചിരുന്നതായി സുരേന്ദ്രദാസിനെ ചികിത്സിച്ച ഡോക്ടർ വ്യക്തമാക്കി.












Click it and Unblock the Notifications