കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശുക്കള്‍ക്കായി യോഗി ആദിത്യനാഥ്, അലഞ്ഞു തിരിയുന്ന പശുക്കളുടെ 'ഉന്നമനത്തിനായി' ഗൗ കല്യാണ്‍ സെസ്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
പശുക്കളുടെ 'ഉന്നമനത്തിനായി' യോഗി | Oneindia Malayalam

ഉത്തര്‍പ്രദേശ്: ഗോശാലകള്‍ക്ക് ശേഷം പശുക്കള്‍ക്ക് പുതിയ പദ്ധതിയുമായി ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ. യോഗി ആദിത്യനാഥ് ഗൗ കല്യാണ്‍ സെസ് ആണ് പുതുതായി ആരംഭിക്കുന്നത്. അലഞ്ഞുതിരിയുന്ന പശുക്കള്‍ക്ക് വേണ്ടിയാണ് പുതിയ പദ്ധതി. എക്‌സൈസ് തീരുവ 0.5 ശതമാനം കൂട്ടി സംസ്ഥാനത്തെ അലഞ്ഞ് തിരിയുന്ന പശുക്കള്‍ക്ക് താവളമൊരുക്കുകയാണ് ചെയ്യുന്നത്.

എക്‌സൈസ് തീരുവ വര്‍ധിപ്പിക്കുന്നതോടെ ഉത്തര്‍പ്രദേശില്‍ മദ്യത്തിന്റെ വില വര്‍ധിക്കും. എക്‌സൈസ് പരിധിയില്‍ വരുന്ന ഏതിനൊക്കെ വില വര്‍ധനവ് ഉണ്ടാകുമെന്ന് തീരുമാനായില്ല. ഗവണ്‍മെന്റ് ഏജന്‍സികള്‍ ശേഖരിക്കുന്ന ടോള്‍ ടാക്‌സും വര്‍ധിപ്പിക്കാനാണ് തീരുമാനം. സംസ്ഥാനത്തെ നിര്‍മാണ കമ്പനികളായ യുപി സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പരേഷന്‍, യുപി സ്റ്റേറ്റ് ബിരിഢ്ജ് കോര്‍പ്പറേഷന്‍, എന്നിവയുടെ ടോള്‍ ആണ് വര്‍ധിപ്പിക്കുക.

yogiadityanath

ജനുവരി ഒന്നിന് ഉത്തര്‍പ്രദേശ് കാബിനറ്റാണ് ഗൗവന്‍ശ് ആശ്രയ് അസ്തല്‍സ് എന്ന പദ്ധതി അലഞ്ഞ് തിരിയുന്ന പശുക്കളുടെ സംരക്ഷണത്തിനായി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി താത്കാലിക ഗോശാലകള്‍ സംസ്ഥാനത്ത് എല്ലാ ഗ്രാമങ്ങള്‍, പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളില്‍ സ്ഥാപിക്കും. ഈ ഗോശാലകളെല്ലാം ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായാണ് നിര്‍മിക്കുക.

എല്ലാ ജില്ലകളിലും 1000 പശുക്കളെ ഉള്‍ക്കൊള്ളും വിധത്തിലായിരിക്കും ഗോശാലകളുടെ നിര്‍മാണം. നിരവധി ആളുകളാണ് പശുക്കളെ വഴിയില്‍ ഉപേക്ഷിക്കുന്നത്. ഇതിന് ശാശ്വതമായ പരിഹാരമാണ് ഗൗ കല്യാണ്‍ സെസ് വഴി നടപ്പിലാക്കുന്നത്.

ഉത്തര്‍പ്രദേശ് മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ആശ്രയ് അസ്തല്‍ സുസ്ഥിരവികസന മാതൃകയാണ് സ്വീകരിച്ചത്. അലഞ്ഞ് തിരിയുന്ന പശുക്കള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക നിര്‍ദേശം നല്കിയിരുന്നു. ഇതോടൊപ്പം കൈയേറിയ സ്ഥലങ്ങള്‍ ഒഴിപ്പിച്ച് പശുക്കള്‍ക്കായി മേച്ചില്‍പുറങ്ങള്‍ ഒരുക്കണമെന്നും ഇത്തരം കൈയേറ്റങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നും യോഗി ഉത്തരവിട്ടിട്ടുണ്ട്.

English summary
Uttarpradesh government implementing new cess for wandering cows in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X