തീവണ്ടിയിൽ പുകവലി വിലക്കിയ ഗർഭിണിയെ സഹയാത്രികൻ കൊലപ്പെടുത്തി
ഷാജഹാൻപൂർ: ട്രെയിനിൽ പുകവലി വിലക്കിയതിനെ തുടർന്ന് സഹയാത്രികൻ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി. പഞ്ചാബ്- ബിഹാർ ജാലിയൻവാലാബാഗ് എക്സ്പ്രസിൽ വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. കുടുംബത്തോടൊപ്പം യാത്രചെയ്തിരുന്ന ചിനാത് ദേവി എന്ന 45കാരിയാണ് കൊല്ലപ്പെട്ടത്.
സഹയാത്രികൻ പുവകലിച്ചതിനെ തുടർന്ന് അസ്യസ്ഥത തോന്നിയ ചിനാത് ദേവി, ഇയാളോട് ട്രെയിനിൽ പുവകലി പാടില്ലെന്ന് പറയുകയായിരുന്നു. ചിനാത് ദേവിയോട് കയർത്ത് സംസാരിച്ച ശേഷം ഇയാൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് റെയിൽവേ പോലീസ് അറിയിച്ചു.

പ്രതി സോനു യാദവിനെ അറസ്റ്റ് ചെയ്തതായി ഷാജഹാൻപൂർ റെയിൽവേ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള എകെ പാണ്ഡെ അറിയിച്ചു. ചിനാത് ദേവിയുമായി വാക്കു തർക്കത്തിലേർപ്പെട്ട സോനു യാദവ് ഇവരെ ആക്രമിക്കുകയായിരുന്നു. ട്രെയിൻ നിർത്തി ചിനാത് ദേവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. ഛട് പൂജ ആഘോഷങ്ങളിൽ പങ്കെടുക്കാനായി കുടുംബത്തോടൊപ്പം ബിഹാറിലേക്ക് പോവുകയായിരുന്നു ചനാത് ദേവി












Click it and Unblock the Notifications