Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തർപ്രദേശിൽ ആറാം ഘട്ടവും തീർന്നു..മികച്ച പോളിംഗ്.. അവസാന അങ്കത്തിന് ഇനി നാല് നാൾ

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടം അവസാനിച്ചപ്പോള്‍ 57.03% പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുലായം സിംഗ് യാദവിന്റെ അസംഗഢ് ലോകസഭാ മണ്ഡല പരിധിയടക്കം ഉള്‍പ്പെടുന്ന 49 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. 1.72 കോടി വോട്ടര്‍മാരും 635 സ്ഥാനാര്‍ത്ഥികളുമാണ് ഈ ഘട്ടത്തില്‍ മത്സര രംഗത്തുണ്ടായിരുന്നത്.

UP

സമാധാനപരമായി നടന്ന വോട്ടെടുപ്പില്‍ സമയം കഴിഞ്ഞും ആളുകള്‍ വോട്ട് ചെയ്യാനായി വരി നില്‍ക്കുന്നത് കാണാമായിരുന്നു. ഇനി ഒരുഘട്ട വോട്ടെടുപ്പ് കൂടി ഉത്തര്‍പ്രദേശില്‍ അവശേഷിക്കുന്നുണ്ട്. അവശേഷിക്കുന്ന 40 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം എട്ടിന് നടക്കും. മോദിയും രാഹുലും അടക്കമുള്ള പ്രമുഖ നേതാക്കള്‍ ഉത്തര്‍പ്രദേശില്‍ ക്യാംപ് ചെയ്ത് അവസാന ഘട്ടത്തിനായി പ്രചാരണം നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+