കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് പക്ഷിപ്പനി പടരുന്നു; ഉത്തര്‍പ്രദേശടക്കം 7 സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ രാജ്യത്ത്‌ പക്ഷിപ്പനി സ്ഥിരീകരിച്ച ഏഴാമത്തെ സംസ്ഥാനമായി ഉത്തര്‍ പ്രദേശ്‌ . ഹരിയാനയിലെ ഫാമില്‍ പക്ഷിപ്പനി ബാധിച്ച്‌ പക്ഷികള്‍ ചത്തൊടുങ്ങിയ സംഭവത്തിന്‌ പിന്നാലെ പഞ്ചാബിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.

നിലവില്‍ പഞ്ചാബ്‌, ഉത്തര്‍ പ്രദേശ്‌ , ഹരിയാന, രാജസ്ഥാന്‍, കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ്‌ പക്ഷിപ്പനിസ്ഥിരീകരിച്ചിരിക്കുന്നത്‌. പക്ഷിപ്പനി ബാധിച്ച്‌ രണ്ട്‌ ്കോഴികള്‍ ചത്തതിനെ തുടര്‍ന്ന്‌ കാണ്‍പൂര്‍ മൃഗശാല അനിശ്ചിതകാലത്തേക്ക്‌ അടച്ചു. ജനുവരി 2നും ഏഴിനുമാടയില്‍ ആറ്‌ പക്ഷികളാണ്‌ ഇത്തരത്തില്‍ കാണ്‍പൂര്‍ മൃഗശാലയില്‍ ചത്തത്‌. പക്ഷിപ്പനി സ്ഥാരീകരിച്ചതിനാല്‍ മൃഗശാല അനിശ്ചിത കാലത്തേക്ക്‌ അടച്ചിടുന്നതായി മൃഗശാലയുടെ ഡപ്യൂട്ടി ഡയറക്ടര്‍ ആയ എ കെ സിങ്‌ അറിയിച്ചു.

bird flue

ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ പക്ഷിവളര്‍ത്തല്‍ കേന്ദ്രമുള്ള പഞ്ച്‌കുള ബര്‍വാല പ്രദേശത്ത്‌ പക്ഷികളെ പരിശോധിക്കാന്‍ ആരംഭിച്ചു. രണ്ട്‌ പക്ഷി വളര്‍ത്തല്‍ കേന്ദ്രങ്ങളിലായി 1.6 ലക്ഷം വളര്‍ത്തുപക്ഷികളാണ്‌ ഉള്ളത്‌. ഇതില്‍ മൃഗ വകുപ്പിന്റെ നിര്‍ദേശപ്രകാരം 3700 വളര്‍ക്കു പക്ഷികളെ കൊന്നു. ഈ പ്രദേശത്ത്‌ ഇതുവരെ 4.4 ലക്ഷം വളര്‍ത്തു പക്ഷികളാണ്‌ ചത്തത്‌.
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയിലെ പ്രഭാനി, ലാത്തൂര്‍ മേഖലകളില്‍ 1000 വളര്‍ത്തു പക്ഷികള്‍ ചത്തൊടുങ്ങിയതിനെ തുടര്‍ന്ന്‌ കനത്ത ജാഗ്രതയാണ്‌ മാഹാരാഷ്ട്ര സര്‍ക്കാര്‍ പുലര്‍ത്തുന്നത്‌. കഴിഞ്ഞ കുറച്ചു ദിവസത്തിനിടെ 1049 വളര്‍ത്തു പക്ഷികളാണ്‌ മഹാരാഷ്ട്രയില്‍ ചത്തത്‌. കേരളത്തില്‍ ആലപ്പുഴ കോട്ടയം ജില്ലകളിലാണ്‌ പക്ഷിപ്പനി സ്ഥിരീകരിച്ചത്‌. പക്ഷിപ്പനി സംസ്ഥാന ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്‌ കനത്ത ജാഗ്രത നിര്‍ദേശമാണ്‌ ആരോഗ്യ വകുപ്പ്‌ പുറപ്പെടുവിച്ചിരിക്കുന്നത്‌.

English summary
utter Pradesh become the seventh state conform bird flue in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X