കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ വന്‍ ഒരുക്കം; കളത്തിലിറക്കുന്നത് 75000 പേരെ, ഞങ്ങള്‍ തുടങ്ങിയെന്ന് സുനില്‍ ബന്‍സാല്‍

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: 2017ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ ബിജെപി നേടിയത് 325 സീറ്റാണ്. തൊട്ടുമുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് യുപിയില്‍ ബിജെപി നടത്തിയത്. 2019ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 62 സീറ്റ് കിട്ടി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 71 സീറ്റുണ്ടായിരുന്നു. അല്‍പ്പം മങ്ങലേറ്റെങ്കിലും ബിജെപിക്ക് കാര്യങ്ങള്‍ ഭദ്രമാണെന്ന് ചുരുക്കം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമാണ് യുപി. ഇവിടെ ഭരണം പിടിച്ചാല്‍ രാജ്യഭരണം ഉറപ്പിക്കാമെന്നതാണ് രാഷ്ട്രീയ ചരിത്രം. യുപി വീണ്ടും തിരഞ്ഞെടുപ്പിലേക്ക് അടുക്കുകയാണ്. വന്‍ ഒരുക്കമാണ് ബിജെപി തുടങ്ങിയിട്ടുള്ളത്. കാലേകൂട്ടിയുള്ള ഒരുക്കമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിയെ തുണച്ചത്. പുതിയ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ ഇങ്ങനെ...

എപ്പോഴാണ് തിരഞ്ഞെടുപ്പ്

എപ്പോഴാണ് തിരഞ്ഞെടുപ്പ്

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ഉത്തര്‍ പ്രദേശ്. ഈ വര്‍ഷം അവസാനത്തിലാണ് തിരഞ്ഞെടുപ്പ്. ബിജെപി ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കൊറോണ വ്യാപനത്തിലും പ്രതിരോധത്തിലും ജനങ്ങള്‍ മുഴുകിയിരിക്കെ മറുഭാഗത്ത് ബിജെപി സംഘടനാതലത്തില്‍ ത്രിതല തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്.

വരുന്ന തിരഞ്ഞെടുപ്പിലെ പ്രത്യേകത

വരുന്ന തിരഞ്ഞെടുപ്പിലെ പ്രത്യേകത

ഉത്തര്‍ പ്രദേശിലെ വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേകതയുണ്ട്. ആദ്യമായിട്ടാണ് ഗ്രാമപഞ്ചായത്ത് തലത്തില്‍ ബിജെപി സ്വന്തം ചിഹ്നത്തില്‍ മല്‍സരിക്കാന്‍ പോകുന്നത്. 2015ലെ തിരഞ്ഞെടുപ്പില്‍ ജില്ലാ-ബ്ലോക്ക് തലം വരെയാണ് ബിജെപി പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിച്ചിരുന്നത്.

75000 പേരെ

75000 പേരെ

75000 പേരെയാണ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് വേണ്ടി ബിജെപി നിയോഗിക്കുന്നത്. സംസ്ഥാനതലത്തില്‍ ജയം ഉറപ്പിക്കുക എന്ന ലക്ഷ്യത്തിലാണിത്. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാകും ഓരോ വാര്‍ഡിലും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുക.

സന്‍യോജകിന്റെ ദൗത്യം

സന്‍യോജകിന്റെ ദൗത്യം

ഗ്രാമ പഞ്ചായത്ത് തലത്തില്‍ 60000 കണ്‍വീനര്‍മാരെയും ജില്ലാ-ബ്ലോക്ക് തലത്തില്‍ 15000 പേരെയുമാണ് നിയോഗിക്കുന്നത്. സന്‍യോജക് എന്നാണ് കണ്‍വീനര്‍മാരെ വിളിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ ഗ്രാമങ്ങളില്‍ ചര്‍ച്ചയാക്കുകയും ഗുണഭോക്താക്കളുടെ വിശ്വാസം ആര്‍ജിച്ചെടുക്കുകയും പാര്‍ട്ടിയിലെ ജനപ്രിയരായ വ്യക്തികളെ കണ്ടെത്തുകുയുമാണ് ഇവരുടെ ദൗത്യം.

ബിജെപി ഓര്‍ഗനൈസിങ് സെക്രട്ടറി പറയുന്നു

ബിജെപി ഓര്‍ഗനൈസിങ് സെക്രട്ടറി പറയുന്നു

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്ന് ഉത്തര്‍ പ്രദേശ് ബിജെപി ഓര്‍ഗനൈസിങ് സെക്രട്ടറി സുനില്‍ ബന്‍സാല്‍ പറഞ്ഞു. ബൂത്ത് തലം മുതല്‍ പ്രവര്‍ത്തകരെ സജ്ജമാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. സംസ്ഥാനത്തെ എല്ലാ സീറ്റിലേക്കും കണ്‍വീനര്‍മാരെ നിയോഗിക്കാന്‍ തീരുമാനിച്ചത് ഇതിന്റെ ഭാഗമാണ്.

 വീഡിയോ കോണ്‍ഫറന്‍സിങ്

വീഡിയോ കോണ്‍ഫറന്‍സിങ്

മൂന്നാം ലോക്ക് ഡൗണ്‍ കഴിയുന്ന മെയ് 17 മുതല്‍ കണ്‍വീനര്‍മാരെ നിയമിക്കുന്ന ജോലി തുടങ്ങും. മെയ് അവസാനിക്കുന്നതോടെ എല്ലാ വാര്‍ഡുകളിലും കണ്‍വീനര്‍മാരാകും. അന്തിമ പട്ടിക തയ്യാറാക്കിയെന്നും ബന്‍സാല്‍ പറഞ്ഞു. ബൂത്ത് പ്രസിഡന്റുമാരുമായി ബന്‍സാല്‍ വീഡിയോ കോണ്‍ഫറന്‍സിങ് നടത്തി.

രസകരമായ മറ്റൊരു കാര്യം

രസകരമായ മറ്റൊരു കാര്യം

നിമയസഭാ തിരഞ്ഞെടുപ്പില്‍ നേടിയ പോലെ സമ്പൂര്‍ണ വിജയമാണ് ബിജെപി പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ലക്ഷ്യമിടുന്നത്. എന്നാല്‍ രസകരമായ മറ്റൊരു കാര്യം, തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികള്‍ ആരംഭിച്ചിട്ടില്ല എന്നതാണ്. തിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്ന കാര്യത്തില്‍ യോഗം ചേരുമെന്ന് പഞ്ചായത്ത് രാജ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് കുമാര്‍ സിങ് പറഞ്ഞു. വാര്‍ഡ് പുനര്‍നിര്‍ണയവും ഇനി നടക്കേണ്ടതുണ്ട്.

ഗുജറാത്ത് കൊറോണയില്‍ ട്വിസ്റ്റ്; പരത്തിയത് ട്രംപും സംഘവും? കോണ്‍ഗ്രസ് കോടതിയിലേക്ക്ഗുജറാത്ത് കൊറോണയില്‍ ട്വിസ്റ്റ്; പരത്തിയത് ട്രംപും സംഘവും? കോണ്‍ഗ്രസ് കോടതിയിലേക്ക്

English summary
Utter Pradesh BJP starts preparation for panchayat poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X