കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗി സര്‍ക്കാര്‍ രാജിവെക്കണമെന്ന് പോലീസുകാരന്‍; ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് പ്രതികാര നടപടി

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട പോലീസുകാരന്റെ ജോലി പോയി. പ്രൊവിന്‍ഷ്യന്‍ ആംഡ് കോണ്‍സ്റ്റാബുലറി അംഗമായ യുവ പോലീസുകാരനെയാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത്. കോണ്‍സ്റ്റബിള്‍ മുനീഷ് യാദവാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത്.

Yogi

സമാജ്‌വാദി പാര്‍ട്ടിയുടെ ചുവന്ന തൊപ്പിയും പ്ലക്കാര്‍ഡും പിടിച്ച് ഇയാള്‍ ഇറ്റാവയിലെ കളക്ട്രേറ്റിലെത്തുകയായിരുന്നു. യോഗി സര്‍ക്കാരിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡാണ് പിടിച്ചിരുന്നത്. ഉത്തര്‍ പ്രദേശിലെ ക്രമസമാധാനം തകര്‍ന്നുവെന്നും സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം.

ജില്ലാ കളക്ടര്‍ മുഖേന ഗവര്‍ണര്‍ക്ക് ഇതുസംബന്ധിച്ച നിവേദനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പോലീസുകാരന്‍ കളക്ട്രേറ്റിലെത്തിയത്. എന്നാല്‍ കളക്ടര്‍ ജെബി സിങിനെ കാണാന്‍ ഇവര്‍ക്ക് സാധിച്ചില്ല. എങ്കിലും ഇരുവരും മാധ്യമങ്ങളെ കണ്ടു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടുവെന്ന് കളക്ടര്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ നയിക്കാന്‍ നാലു പേര്‍; തരൂരും കൊടിക്കുന്നിലും പട്ടികയില്‍, അന്തിമ തീരുമാനം ഉടന്‍കോണ്‍ഗ്രസിനെ നയിക്കാന്‍ നാലു പേര്‍; തരൂരും കൊടിക്കുന്നിലും പട്ടികയില്‍, അന്തിമ തീരുമാനം ഉടന്‍

ഇറ്റാവ സ്വദേശിയാണ് മുനിഷ് യാദവ്. ഇദ്ദേഹം നോയിഡയിലെ സ്‌റ്റേഷനിലാണ് ജോലി ചെയ്യുന്നത്. സേനയുടെ അച്ചടക്കം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയതെന്ന് ഡിജിപി ഒപി സിങ് അറിയിച്ചു. എന്നാല്‍ സ്വബോധത്തോടെയല്ല മുനീഷ് യാദവ് സര്‍ക്കാരിനെതിരെ നീങ്ങിയതെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പ്രതികരിച്ചു. യോഗിക്കെതിരായ ഒരു യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് കഴിഞ്ഞാഴ്ച മാധ്യമപ്രവര്‍ത്തകനെ ജയിലിലടച്ചതും ദേശീയതലത്തില്‍ വാര്‍ത്തയായിരുന്നു.

English summary
Utter Pradesh Constable dismissed for demanding Yogi dismissal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X