കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണില്‍ ജനസംഖ്യാ വിസ്‌ഫോടന സാധ്യത!! ഗര്‍ഭ നിരോധന ഉറകള്‍ വീട്ടിലെത്തിച്ച് യോഗി സര്‍ക്കാര്‍

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: കര്‍ശന നിയന്ത്രണത്തോടെ ലോക്ക് ഡൗണ്‍ ദേശീയതലത്തില്‍ നടപ്പാക്കിയെങ്കിലും ഭരണകര്‍ത്താക്കള്‍ക്ക് ഒട്ടേറെ ആശങ്കകള്‍ ബാക്കിയാണ്. കൊറോണ വ്യാപനം മാത്രമല്ല ആശങ്കക്ക് കാരണം. ജനസംഖ്യാ പെരുപ്പമുണ്ടാകുമോ എന്നതു കൂടിയാണ്. കഴിഞ്ഞ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്ന വേളയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയ രാജ്യം നേരിടുന്ന വെല്ലുവിളികളിലൊന്ന് ജനസംഖ്യാ പെരുപ്പമായിരുന്നു. ജനസംഖ്യാ വിസ്‌ഫോടനമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.

പുതിയ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ കാലയളവില്‍ എല്ലാവരും വീട്ടിലൊതുങ്ങി കഴിയുമ്പോള്‍ ജനംസഖ്യാ പെരുപ്പത്തിന് സാധ്യതയുണ്ടെന്ന് യുപി സര്‍ക്കാര്‍ വിലയിരുത്തുന്നു. ഇതിന് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

ഗര്‍ഭ നിരോധന ഉറകള്‍

ഗര്‍ഭ നിരോധന ഉറകള്‍

ഉത്തര്‍ പ്രദേശിലെ ജനസംഖ്യാ നിയന്ത്രണ വകുപ്പ് പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കുകയാണ്. എല്ലാ വീട്ടിലും ഗര്‍ഭ നിരോധന ഉറകള്‍ എത്തിക്കുകയാണ്. ഇതുപയോഗിക്കേണ്ടതിന്റെ ആവശ്യകതയും അവര്‍ ബോധ്യപ്പെടുത്തുന്നു. ബാല്ലിയ ജില്ലയിലാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.

 വിവിധ മാര്‍ഗങ്ങള്‍

വിവിധ മാര്‍ഗങ്ങള്‍

ആശാ വര്‍ക്കര്‍മാരെ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബാസൂത്രണം നടപ്പാക്കുന്നത് മൂലമുണ്ടാകുന്ന നേട്ടവും അവര്‍ വീട്ടുകാരെ ധരിപ്പിക്കും. വിവിധ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സംബന്ധിച്ചും വിശദീകരിക്കുന്നുണ്ട്. ബാല്ലിയ ജില്ലയില്‍ മാത്രം 30000 ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്തുകഴിഞ്ഞു.

അസിസ്റ്റന്റ് സിഎംഒ പറയുന്നു

അസിസ്റ്റന്റ് സിഎംഒ പറയുന്നു

ലോക്ക് ഡൗണ്‍ കാലയളവില്‍ പദ്ധതി വിപുലപ്പെടുത്തുകയാണ് ചെയ്തതെന്നും നേരത്തെ സര്‍ക്കാര്‍ നടത്തിവരുന്നതാണിതെന്നും ബാല്ലിയ ജില്ലാ അസിസ്റ്റന്റ് സിഎംഒ ഡോ. ബല്ലിന്ദര്‍ പ്രസാദ് പറഞ്ഞു. യുപി സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമാണ് പദ്ധതിയെന്നും അദ്ദേഹം വിശദീകരിച്ചു.

 നിലപാടുകള്‍ ഇങ്ങനെ

നിലപാടുകള്‍ ഇങ്ങനെ

കഴിഞ്ഞ സ്വാതന്ത്ര്യദിനാഘോഷത്തില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനസംഖ്യാ പെരുപ്പത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ബിജെപി മാത്രമല്ല, ശിവസേനയും സമാനമായ ജനസംഖ്യ നിയന്ത്രിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. ജനസംഖ്യ വര്‍ധിക്കുന്നത് തടയാന്‍ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ കഴിഞ്ഞ മാസം നോട്ടീസ് അവതരിപ്പിച്ചിരുന്നു

നിയമം വേണം

നിയമം വേണം

ജനസംഖ്യ പെരുപ്പം തടയാന്‍ നിയമം വേണമെന്ന് ബിജെപി എംപി ഹര്‍നാഥ് സിങ് യാദവ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഇദ്ദേഹം രാജ്യസഭയില്‍ നോട്ടീസ് നല്‍കിയിരുന്നു. യുപി സര്‍ക്കാര്‍ ജനസംഖ്യ നിയന്ത്രിക്കാന്‍ പുതിയ നയം ആവിഷ്‌കരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജനസംഖ്യ 20 കോടി

ജനസംഖ്യ 20 കോടി

ഉത്തര്‍ പ്രദേശിലെ ജനസംഖ്യ 20 കോടി കടന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് ആരോഗ്യ മന്ത്രി ജയ് പ്രതാപ് സിങ് അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ബിജെപി അംഗങ്ങള്‍ ഉന്നയിച്ച പ്രധാന വിഷയവും ഇതാണ്. രണ്ടിലധികം കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം തടയുന്ന രീതിയില്‍ പുതിയ നയം ആവിഷ്‌കരിക്കാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ആലോചന.

തിരഞ്ഞെടുപ്പില്‍ വിലക്കും

തിരഞ്ഞെടുപ്പില്‍ വിലക്കും

രണ്ടിലധികം കുട്ടികളുള്ള കുടുംബത്തിലുള്ളവരെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് വിലക്കാനും ആലോചനയുണ്ടെന്ന് മന്ത്രി ജയ് പ്രതാപ് സിങ് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ പദ്ധതികളും യോഗി സര്‍ക്കാര്‍ അവലോകനം ചെയ്യും. ശേഷമായിരിക്കും സമഗ്രമായ നയം നടപ്പാക്കുകയെന്ന് മന്ത്രി ജയ് പ്രതാപ് സിങ് പറഞ്ഞു.

ദേശീയതലത്തില്‍

ദേശീയതലത്തില്‍

കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് പുതിയ ജനസംഖ്യാ നിയന്ത്രണത്തിനുള്ള നീക്കം നടത്തുന്നുണ്ട്. കേന്ദ്ര മന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയാണ് ഇക്കാര്യം അടുത്തിടെ പരസ്യപ്പെടുത്തിയത്. ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരുന്ന കാര്യം പ്രധാനമന്ത്രിയുടെ പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി പറഞ്ഞു.

English summary
Utter Pradesh Govt fears of population explosion during lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X