കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ ബാങ്ക് വിളി 'നിരോധിച്ച്' ജില്ലാഭരണകൂടങ്ങള്‍; പരാതിയുമായി ഇമാമുമാര്‍, അറിയില്ലെന്ന് മന്ത്രി

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍ പ്രദേശിലെ ചില ജില്ലകളില്‍ വിദ്വേഷ നീക്കം നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ബാങ്ക് വിളിക്കരുതെന്നും ഉച്ചഭാഷിണി ഉപയോഗിക്കരുതെന്നും പോലീസുകാര്‍ ആവശ്യപ്പെട്ടുവെന്ന് നിരവധി പള്ളി ഇമാമുമാര്‍ ആരോപിച്ചു.

ഗാസിയാബാദ് ജില്ലയില്‍ നിന്നാണ് കൂടുതല്‍ പരാതി ഉയര്‍ന്നത്. ഫാറൂഖാബാദിലും ബാങ്ക് വിളിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടുവെന്ന് പരാതിയുണ്ട്. ഫാറൂഖാബാദില്‍ ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറങ്ങിയിട്ടുണ്ടെന്നാണ് ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ...

നമസ്‌കാരത്തിന്റെ സമയം

നമസ്‌കാരത്തിന്റെ സമയം

നമസ്‌കാരത്തിന് സമയമായി എന്ന് സൂചിപ്പിച്ചാണ് പള്ളികളില്‍ ബാങ്ക് വിളിക്കാറ്. മാത്രമല്ല, റംസാന്‍ മാസത്തില്‍ നോമ്പ് ആരംഭിക്കുന്നതിനും അവസാനിക്കുന്നതിനും സൂചനയായി ബാങ്ക് വിളിയെ നോക്കിക്കാണുന്നവരുമുണ്ട്. ഇതുസംബന്ധിച്ച പ്രതികരണം തേടി ഗാസിയാബാദ്, ഫാറൂഖാബാദ് ജില്ലകളിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പുലര്‍ച്ചെ പോലീസ് എത്തി

പുലര്‍ച്ചെ പോലീസ് എത്തി

ഗാസിയാബാദിലെ ജമാനിയ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പള്ളിയില്‍ ശനിയാഴ്ച പുലര്‍ച്ചെ പോലീസ് എത്തി ബാങ്ക് വിളിക്കരുതെന്ന് ആവശ്യപ്പെട്ടുവെന്ന് ഇമാം സാഹിദ് ഖാന്‍ പറഞ്ഞു. ജില്ലാ ഭരണകൂടം ഇതുസംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ടെന്നാണ് പോലീസുകാര്‍ അറിയിച്ചത്. ഉത്തരവിന്റെ പകര്‍പ്പ് ഇമാം ആവശ്യപ്പെട്ടു. എന്നാല്‍ വാക്കാലുള്ള ഉത്തരവാണ് എന്നായിരുന്നു പോലീസുകാരുടെ മറുപടി.

ശനിയാഴ്ച ബാങ്ക് വിളിച്ചില്ല

ശനിയാഴ്ച ബാങ്ക് വിളിച്ചില്ല

ശനിയാഴ്ച ബാങ്ക് വിളിച്ചില്ല. ബാങ്ക് വിളിക്കുകയോ ഉച്ചഭാഷിണി ഉപയോഗിക്കുകയോ ചെയ്ത് കര്‍ശനമായ നടപടിയുണ്ടാകുമെന്നും പോലീസ് പറഞ്ഞതായി സാഹിദ് ഖാന്‍ പ്രതികരിച്ചു. ഗാസിയാബാദിലുള്ള എല്ലാ പള്ളികളിലെയും ഇമാമുമാര്‍ തന്നെ വിളിച്ചു പരാതി പറഞ്ഞുവെന്ന് ദാറുല്‍ ഉലൂം ഫിറാംഗി മഹല്‍ വക്താവ് സുഫിയാന്‍ നിസാമി അറിയിച്ചു.

നോമ്പ് കാലത്ത്

നോമ്പ് കാലത്ത്

നോമ്പ് കാലത്ത് പള്ളികളില്‍ നിന്നുള്ള ബാങ്ക് വിളിക്ക് ആളുകള്‍ കാതോര്‍ക്കും. അതുകൊണ്ടുതന്നെ ബാങ്ക് വിളി മുടക്കുന്നത് അംഗീകരിക്കാനാകില്ല. കൊറോണ വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ പള്ളികളിലെ നമസ്‌കാരം നേരത്തെ നിര്‍ത്തിവച്ചതാണെന്നും സുഫിയാന്‍ നിസാമി പറഞ്ഞു.

ഉത്തരവ് ഇറക്കിയിട്ടില്ല

ഉത്തരവ് ഇറക്കിയിട്ടില്ല

ബാങ്ക് വിളിക്കരുതെന്ന ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് ഗാസിയാബാദ് എസ്പി ഓം പ്രകാശ് സിങ് പറഞ്ഞു. എല്ലാ ജില്ലകളിലുമുള്ള നിയന്ത്രണങ്ങള്‍ മാത്രമേ ഗാസിയാബാദിലുമുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജില്ലാ കളക്ടര്‍ ഓം പ്രകാശ് ആര്യയെ ബന്ധപ്പെടാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല.

പ്രതികരിക്കാതെ കളക്ടര്‍

പ്രതികരിക്കാതെ കളക്ടര്‍

പള്ളികളില്‍ നിന്ന് ഉച്ചഭാഷണി ഉപയോഗിക്കരുതെന്ന് ഫാറൂഖാബാദിലെ ജില്ലാ മജിസ്‌ട്രേറ്റ് വാക്കാലുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സിറ്റി മജിസ്‌ട്രേറ്റ് അശോക് മൗര്യ പറഞ്ഞു. അതേസമയം, ജില്ലാ മജിസ്‌ട്രേറ്റ് മന്‍വേന്ദ്ര സിങ് പ്രതികരിക്കാന്‍ തയ്യാറായില്ല.

മന്ത്രിയുടെ പ്രതികരണം

മന്ത്രിയുടെ പ്രതികരണം

ഗാസിയാബാദില്‍ ബാങ്ക് വിളി നിരോധിച്ചുള്ള ഉത്തരവ് ഇറക്കിയതായി തനിക്ക് അറിയില്ലെന്ന് യുപി ന്യൂനപക്ഷ കാര്യസഹമന്ത്രി മുഹ്‌സിന്‍ റാസ പറഞ്ഞു. എന്നാല്‍ ഫാറൂഖാബാദ് ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെട്ട പ്രദേശമാണ്. അവിടെ ഉത്തരവ് ഇറക്കിയിട്ടുണ്ടോ എന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

തബ്ലീഗുകാര്‍ക്കെതിരെ നടപടി

തബ്ലീഗുകാര്‍ക്കെതിരെ നടപടി

കൊറോണ കാലത്ത് വ്യത്യസ്തമായ പ്രതിരോധ മാര്‍ഗങ്ങളാണ് യുപി സര്‍ക്കാര്‍ നടപ്പാക്കുന്നത്. നിസാമുദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ നടപ്പാക്കിയ ചില നീക്കങ്ങല്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തബ്ലീഗുകാരെ കണ്ടെത്തുന്നതിന് ചില ബിജെപി നേതാക്കള്‍ പാരിതോഷികം പ്രഖ്യാപിച്ചതും വിവാദമായി.

23 താല്‍ക്കാലിക ജയിലുകള്‍

23 താല്‍ക്കാലിക ജയിലുകള്‍

വിവിധ ജില്ലകളിലായി 23 താല്‍ക്കാലിക ജയിലുകള്‍ ഒരുക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തബ്ലീഗ് പ്രവര്‍ത്തകര്‍ക്കും കൊറോണ വൈറസ് രോഗ ബാധയുണ്ടെന്ന് സംശയമുള്ളവര്‍ക്കും വേണ്ടിയാണിത്. അടുത്തിടെ പോലീസ് നടത്തിയ റെയ്ഡില്‍ പിടിയിലായവരെയാണ് ഈ ജയിലുകളില്‍ പാര്‍പ്പിക്കുക.

 3000 പേര്‍ പങ്കെടുത്തു

3000 പേര്‍ പങ്കെടുത്തു

നിസാമുദ്ദീനിലെ തബ്ലീഗ് യോഗത്തില്‍ ഉത്തര്‍ പ്രദേശില്‍ നിന്ന് 3000 പേര്‍ പങ്കെടുത്തുവെന്നാണ് ഇതുവരെ വ്യക്തമായിട്ടുള്ളതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അവിനാശ് അവസ്തി പറഞ്ഞു. തബ്ലീഗുകാര്‍, അവരുടെ കുടുംബാംഗങ്ങള്‍, ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ എന്നിവരുടെ സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഫലം വന്ന ശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക.

45 എഫ്‌ഐആര്‍

45 എഫ്‌ഐആര്‍

ഉത്തര്‍ പ്രദേശില്‍ രോഗം സ്ഥിരീകരിച്ച 1184 പേരില്‍ 814 പേര്‍ തബ്ലീഗ് ജമാഅത്തിലെ അംഗങ്ങളാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. തബ്ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ 325 തബ്ലീഗുകാരെ അറസ്റ്റ് ചെയ്തു. ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ കണ്ടുകെട്ടി. 45 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെയെല്ലാം താല്‍ക്കാലിക ജയിലിലേക്ക് മാറ്റാനാണ് തീരുമാനം.

സൗദി അറേബ്യയില്‍ കര്‍ഫ്യൂ ഇളവ്; പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ... അധികനാള്‍ ഇളവില്ല, അറിയേണ്ടതെല്ലാംസൗദി അറേബ്യയില്‍ കര്‍ഫ്യൂ ഇളവ്; പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ... അധികനാള്‍ ഇളവില്ല, അറിയേണ്ടതെല്ലാം

English summary
Utter Pradesh Imams alleged that Official Told to stop loudspeakers, azaan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X