രാഹുല്‍ ഗാന്ധിയെ അപമാനിച്ചു; ഒബാമക്കെതിരെ ഉത്തര്‍ പ്രദേശ് കോടതിയില്‍ പരാതി
ലക്‌നൗ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമക്കെതിരെ കോടതിയില്‍ സിവില്‍ സ്യൂട്ട് ഫയല്‍ ചെയ്‌ത് ഉത്തര്‍ പ്രദേശിലെ അഭിഭാഷകന്‍. ബറാക്ക് ഒബാമയുടെതായി പുറത്തിറങ്ങിയ പുതിയ പുസ്‌തകമായ 'ദി പ്രോമിസ് ലാന്‍ഡില്‍' മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോയും അപമാനിക്കുന്ന തരത്തിലുള്ള പരാമാര്‍ശം നടത്തിയെന്നാരോപിച്ചാണ് അഭിഭാഷകന്‍ ബറാക്ക് ഒബാമക്കെതിരെ സിവില്‍ സ്യൂട്ട് ഫയല്‍ ചെയ്‌തത്. ഓള്‍ ഇന്ത്യ റൂറല്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്‌ഡറായ ഗ്യാന്‍ പ്രകാശ്‌് ശുക്ലയാണ് സിവില്‍ സ്യൂട്ട് ഫയല്‍ ചെയ്‌തത്. കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
ഉത്തര്‍ പ്രദേശിലെ ലാല്‍ഗഞ്ച് സിവില്‍ കോടതിയിലാണ് അഭിഭാഷകന്‍ സിവില്‍സ്യൂട്ട് ഫയല്‍ ചെയ്‌തത്. കേസ് കോടതി ഡിസംബര്‍ ഒന്നിന് പരിഗണിക്കും.
ബറാക്ക് ഒബാമ തന്റെ പുസ്‌തകത്തിലൂടെ മന്‍മോഹന്‍ സിങ്ങിനെയും രാഹുല്‍ ഗാന്ധിയേയും വ്യക്തിഹത്യ ചെയ്‌തെന്നും, ഇതുവഴി രാജ്യത്തിന്റെ പരാമധികാരത്തില്‍ കൈകടത്തിയെന്നുമാണ് ഗ്യാന്‍ പ്രകാശ് ആരോപിക്കുന്നത്. ഇരു കോണ്‍ഗ്രസ് നേതാക്കളുടെയും ആരാധകരെയും ഒബാമയുടെ പരാമര്‍ശം മാനസികമായി ബാധിച്ചതായും അഭിഭാഷകന്‍ കുറ്റപ്പെടുത്തി. ഒബാമക്കെതിരെ എഫ്‌ഐആര്‍ രജിസറ്റര്‍ ചെയ്യാന്‍ തായാറായില്ലെങ്കില്‍ ബു്‌ക്കിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുമെന്ന് ഗ്യാന്‍ പ്രകാശ് പറഞ്ഞു.

കാര്യങ്ങള്‍ പഠിക്കാന്‍ താല്‍പര്യമില്ലാത്ത നേതാവാണ് രാഹുലെന്ന് ഒബാമ തന്റെ പുസ്‌തകത്തില്‍ അഭിപ്രയപ്പെടുന്നു. പഠനക്രമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളെല്ലാം ചെയ്‌ത് അധ്യാപകന്റെ മതിപ്പ് നേടാന്‍ തീവ്രമായി ആഗ്രഹിക്കുന്ന, അതേസമയം വിഷയത്തോട് അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത വിദ്യാര്‍ഥിയെ പോലെയാണ്‌് രാഹുലെന്നാണ് ഒബാമ തന്റെ പുസ്‌തകത്തില്‍ പറയുന്നത്. നിര്‍വികാരമായ ധര്‍മ്മനിഷ്‌ഠയുള്ള നേതാവായാണ് ബറാക്ക ഒബാമ മന്‍മോഹന്‍ സിങ്ങിനെ വിശേഷിപ്പിക്കുന്നത്. സംഭവം വിവാദമയാതോടെ രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications