കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി അക്രമങ്ങളില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്കും പങ്കെന്ന് റിപ്പോര്‍ട്ട്; പോസ്റ്റര്‍ പതിക്കും

  • By Desk
Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍ പ്രദേശില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ അക്രമങ്ങളില്‍ മലയാളികള്‍ക്ക് പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍ പ്രദേശ് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കാണ്‍പൂരില്‍ നടന്ന അക്രമങ്ങളിലും കലാപങ്ങളിലും കേരളത്തില്‍ നിന്നുള്ളവര്‍ പങ്കെടുത്തുവെന്നാണ് പോലീസ് നല്‍കിയ വിവരമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Up

ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് യുപി പോലീസ്. ഇതിന്റെ ഭാഗമായി കേരളത്തിലും ദില്ലിയിലും പോസ്റ്റര്‍ പതിക്കുമെന്ന് പോലീസ് അറിയിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമങ്ങളുണ്ടായ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മലയാളികളെ കണ്ടെത്തും. ഇവരുടെ ചിത്രങ്ങള്‍ പോലീസ് പകര്‍ത്തും. കേരളത്തില്‍ ഇവ പതിക്കും. ദില്ലിയില്‍ നിന്നുള്ളവര്‍ക്കും സംഘര്‍ഷത്തില്‍ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. സിസിടിവി പരിശോധിച്ച് തയ്യാറാക്കുന്ന പോസ്റ്ററില്‍ സംഘര്‍ഷത്തിന് ശ്രമിച്ചവരുടെ മൊബൈല്‍ നമ്പറുകളും പതിക്കും.

അതേസമയം, ഭരണകൂടത്തിന്റെ ഭീകരവാഴ്ചയാണ് ഉത്തര്‍ പ്രദേശില്‍ നടക്കുന്നതെന്ന് 70 സന്നദ്ധ സംഘടനകളുടെ ഏകോപന സമിതിയായ ഹം ഭാരത് കെ ലോഗ് ആരോപിച്ചു. കുട്ടികളെ അടക്കം പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചുവെന്നു വ്യക്തമാക്കിയ സംഘടന പോലീസ് അതിക്രമത്തിന്റെ കണക്കുകളും പുറത്തുവിട്ടു. എട്ടു വയസുകാരനടക്കം 21 പേരാണ് ഉത്തര്‍ പ്രദേശില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടത്.

English summary
Utter Pradesh Police alleged Keralites Involved in Kanpur Violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X