ഭീഷണി ഫലിച്ചില്ല; എഐഎഡിഎംകെ കൊടി വെച്ച കാറില്‍ ശശികല തമിഴ്നാട്ടില്‍ എത്തി
ചെന്നൈ: ബംഗളൂരുവില്‍ നിന്നും പുറപ്പെട്ട് ആറ് ജില്ലകളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ആണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറിയും അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ ശശികല തമിഴ്നാട്ടില്‍ എത്തി. എഐഎഡിഎംകെയുടെ കൊടി വെച്ച കാറിലാണ് ശശികലയെത്തിയത്. അഞ്ചിലധികം വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെയാണ് ശശികലയുടെ തമിഴ്നാട് പ്രവേശനം. ബംഗളൂരു മുതല്‍ 32 ഇടങ്ങളിലാണ് ശശികലക്ക് സ്വീകരണങ്ങള്‍ ലഭിച്ചത്.
നേരത്തെ എഐഎഡിഎകെയുടെ കൊടി ശശികല ഉപയോഗിക്കുന്നതിനെതിരെ എഐഎഡിഎംകെ മന്ത്രിമാര്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഭീഷണികള്‍ക്ക് വഴങ്ങാതെ പാര്‍ട്ടി കൊടിവെച്ച കാറില്‍ തന്നെയായിരുന്നു ചിന്നമ്മയുടെ യാത്ര. തമിഴ്നാട് അതിര്‍ത്തിയില്‍ പൊലീസ് ശശികലയുടെ വാഹനത്തെ തടഞ്ഞ് എഐഎഡിഎകെ പ്രവര്‍ത്തകര്‍ പാര്‍ട്ടി കൊടി അഴിച്ചെടുത്തെങ്കിലും പാര്‍ട്ടി കൊടി പിടിപ്പിച്ച മറ്റൊരു വാഹനത്തില്‍ യാത്ര തുടരുകയായിരുന്നു.എഐഎഡിഎംകെയുടെ കാറിലായിരിക്കും ശശികലയെത്തുകയെന്ന് ടിവി ദിനകര്‍ നേരത്തെ അറിയിച്ചിരുന്നു.

തമിഴ്നാട്ടിലെത്തിയ ശശികല ടി നഗറിലുള്ള എംജിആറിന്റെ വസതിയിലെത്തി പ്രാര്‍ഥിച്ച ശേഷം പ്രവര്‍ത്തകരെ കാണാെമന്നാണ് അറിയിച്ചിട്ടുള്ളത്. ശശികലക്കൊപ്പം ഇളവരശിയും ചെന്നൈയില്‍ എത്തുന്നുണ്ട്. ശശികലയുടെ വരവിനോടനുബന്ധിച്ച് ആണ്ണാ ഡിഎംകെ ആസ്ഥാനത്തും പോയസ് ഗാര്‍ഡനിലെ ജയ സ്മാരകത്തിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാല് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ ശശികലക്ക് കൊവിഡ് ബാധിച്ചതിനാലാണ് തമിഴ്നാട്ടിലെത്താന് വൈകിയത്.
Recommended Video
അനധികൃത സ്വത്ത് സമ്പാദനത്തിന് 2017 ഫെബ്രുവരി 15നായിരുന്നു ശശികലയെ ജയിലിലടക്കുന്നത്. ജയലളിതയുടെ മരണത്തിന് പിന്നാലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത ശശികല മുഖ്യമന്ത്രിസ്ഥാനം കൂടി ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ജയിലില്‍ പോകേണ്ടി വന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശശികലകൂടി രംഗത്തെത്തുന്നതോടെ തമിഴ്നാട് രാഷ്ട്രീയം ഏറെ കലുഷിതമായ രാഷ്ട്രീയ നാടകങ്ങള്‍ക്ക് വേദിയാകുമെന്ന കാര്യത്തില്‍ ഉറപ്പായി.
സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ
-
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ്












Click it and Unblock the Notifications