കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീഷണി ഫലിച്ചില്ല; എഐഎഡിഎംകെ കൊടി വെച്ച കാറില്‍ ശശികല തമിഴ്‌നാട്ടില്‍ എത്തി

Google Oneindia Malayalam News

ചെന്നൈ: ബംഗളൂരുവില്‍ നിന്നും പുറപ്പെട്ട്‌ ആറ്‌ ജില്ലകളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ആണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറിയും അന്തരിച്ച തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ ശശികല തമിഴ്‌നാട്ടില്‍ എത്തി. എഐഎഡിഎംകെയുടെ കൊടി വെച്ച കാറിലാണ്‌ ശശികലയെത്തിയത്‌. അഞ്ചിലധികം വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെയാണ്‌ ശശികലയുടെ തമിഴ്‌നാട്‌ പ്രവേശനം. ബംഗളൂരു മുതല്‍ 32 ഇടങ്ങളിലാണ്‌ ശശികലക്ക്‌ സ്വീകരണങ്ങള്‍ ലഭിച്ചത്‌.

നേരത്തെ എഐഎഡിഎകെയുടെ കൊടി ശശികല ഉപയോഗിക്കുന്നതിനെതിരെ എഐഎഡിഎംകെ മന്ത്രിമാര്‍ പൊലീസിന്‌ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഭീഷണികള്‍ക്ക്‌ വഴങ്ങാതെ പാര്‍ട്ടി കൊടിവെച്ച കാറില്‍ തന്നെയായിരുന്നു ചിന്നമ്മയുടെ യാത്ര. തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ പൊലീസ്‌ ശശികലയുടെ വാഹനത്തെ തടഞ്ഞ്‌ എഐഎഡിഎകെ പ്രവര്‍ത്തകര്‍ പാര്‍ട്ടി കൊടി അഴിച്ചെടുത്തെങ്കിലും പാര്‍ട്ടി കൊടി പിടിപ്പിച്ച മറ്റൊരു വാഹനത്തില്‍ യാത്ര തുടരുകയായിരുന്നു.എഐഎഡിഎംകെയുടെ കാറിലായിരിക്കും ശശികലയെത്തുകയെന്ന്‌ ടിവി ദിനകര്‍ നേരത്തെ അറിയിച്ചിരുന്നു.

vk sasikala

തമിഴ്‌നാട്ടിലെത്തിയ ശശികല ടി നഗറിലുള്ള എംജിആറിന്റെ വസതിയിലെത്തി പ്രാര്‍ഥിച്ച ശേഷം പ്രവര്‍ത്തകരെ കാണാെമന്നാണ്‌ അറിയിച്ചിട്ടുള്ളത്‌. ശശികലക്കൊപ്പം ഇളവരശിയും ചെന്നൈയില്‍ എത്തുന്നുണ്ട്‌. ശശികലയുടെ വരവിനോടനുബന്ധിച്ച്‌ ആണ്ണാ ഡിഎംകെ ആസ്ഥാനത്തും പോയസ്‌ ഗാര്‍ഡനിലെ ജയ സ്‌മാരകത്തിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്‌.
അനധികൃത സ്വത്ത്‌ സമ്പാദനക്കേസില്‍ നാല്‌ വര്‍ഷത്തെ ജയില്‍ വാസത്തിന്‌ ശേഷം പുറത്തിറങ്ങിയ ശശികലക്ക്‌ കൊവിഡ്‌ ബാധിച്ചതിനാലാണ്‌ തമിഴ്‌നാട്ടിലെത്താന്‍ വൈകിയത്‌.

Recommended Video

cmsvideo
ഭയപ്പെടുത്തി വായടപിക്കാമെന്ന ഉദ്ദേശം നടക്കില്ല | Parvathy Thiruvothu Press Meet | Oneindia Malayalam

അനധികൃത സ്വത്ത്‌ സമ്പാദനത്തിന്‌ 2017 ഫെബ്രുവരി 15നായിരുന്നു ശശികലയെ ജയിലിലടക്കുന്നത്‌. ജയലളിതയുടെ മരണത്തിന്‌ പിന്നാലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത ശശികല മുഖ്യമന്ത്രിസ്ഥാനം കൂടി ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതിനിടെയാണ്‌ ജയിലില്‍ പോകേണ്ടി വന്നത്‌. നിയമസഭാ തിരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ ശശികലകൂടി രംഗത്തെത്തുന്നതോടെ തമിഴ്‌നാട്‌ രാഷ്ട്രീയം ഏറെ കലുഷിതമായ രാഷ്ട്രീയ നാടകങ്ങള്‍ക്ക്‌ വേദിയാകുമെന്ന കാര്യത്തില്‍ ഉറപ്പായി.

സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ

English summary
v k Shashikala reached Tamil nadu with AIAIDMK flag
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X