അട്ടിമറി ആരോപണം:വികെ സിങ് ആര്‍ടിഐ അപേക്ഷ കൊടുത്തു
ദില്ലി: ജമ്മു കശ്മീര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സൈന്യത്തില്‍ പ്രത്യേക സെല്‍ രൂപീകരിച്ചു എന്ന ആരോപണം നേരിടാന്‍ വിവരാവകാശവുമായി മുന്‍ സൈനിക മേധാവി വികെ സിങ് രംഗത്ത്. ടെക്നിക്കല്‍ സപ്പോര്‍ട്ട് ഡിവിഷന്റെ(ടിഎസ്ഡി) പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സൈന്യം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് വി കെ സിങ് വിവരാവകാശ നിയമ പ്രകാരം അപേക്ഷ സമര്‍പ്പിച്ചു.

സൈന്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയത്തിനാണ് അപേക്ഷ നല്‍കിയിട്ടുള്ളതെന്ന് സിങിന്റെ അഭിഭാഷകന് വിശ്വജിത് സിങ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. വിഷയത്തില്‍ എന്ത് പരിശോധനയാണ് സര്‍ക്കാര്‍ നടത്തിയതെന്നും , ഒരു മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ എന്ത് നടപടിയാണ് കൈക്കൊണ്ടതെന്നും വിവരാവവകാശ നിയമപ്രകാരം ചോദിച്ചിട്ടുണ്ടെന്ന് അഭിഭാഷകന് പറഞ്ഞു.
അതീവ സുരക്ഷാ പ്രാധാന്യമുള്ള റിപ്പോര്‍ട്ട് ഒരു മാധ്യമത്തിന് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് വിവരാവകാശ പ്രകാരം തങ്ങള്‍ക്കും ലഭിക്കണമെന്നാണ് വികെ സിങിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.
വികെ സിങ് സൈനിക മേധാവിയായിരുന്ന കാലത്ത് രൂപീകരിച്ച പ്രത്യേക സെല്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടിയുള്ളതായിരുന്നു എന്നതാണ് പ്രധാന ആരോപണം. അനധികൃതമായ കാര്യങ്ങളാണ് ഇവര്‍ ചെയ്തിരുന്നതെന്നും സാമ്പത്തിക തിരിമറികള്‍ നടത്തിയിരുന്നുവെന്നും ആരോപണമുണ്ട്.
തനിക്കെതിരേയും സൈന്യത്തിലെ ടെക്നിക്കല്‍ സപ്പോര്‍ട്ട് ഡിവിഷനെതിരേയും ഉയര്‍ന്ന ആരോപണങ്ങള്‍ ജനറല്‍ വികെ സിങ് നിഷേധിച്ചിട്ടുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications