കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അട്ടിമറി ആരോപണം:വികെ സിങ് ആര്‍ടിഐ അപേക്ഷ കൊടുത്തു

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സൈന്യത്തില്‍ പ്രത്യേക സെല്‍ രൂപീകരിച്ചു എന്ന ആരോപണം നേരിടാന്‍ വിവരാവകാശവുമായി മുന്‍ സൈനിക മേധാവി വികെ സിങ് രംഗത്ത്. ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ഡിവിഷന്റെ(ടിഎസ്ഡി) പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സൈന്യം നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് വി കെ സിങ് വിവരാവകാശ നിയമ പ്രകാരം അപേക്ഷ സമര്‍പ്പിച്ചു.

VK Singh

സൈന്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയത്തിനാണ് അപേക്ഷ നല്‍കിയിട്ടുള്ളതെന്ന് സിങിന്റെ അഭിഭാഷകന്‍ വിശ്വജിത് സിങ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. വിഷയത്തില്‍ എന്ത് പരിശോധനയാണ് സര്‍ക്കാര്‍ നടത്തിയതെന്നും , ഒരു മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ എന്ത് നടപടിയാണ് കൈക്കൊണ്ടതെന്നും വിവരാവവകാശ നിയമപ്രകാരം ചോദിച്ചിട്ടുണ്ടെന്ന് അഭിഭാഷകന്‍ പറഞ്ഞു.

അതീവ സുരക്ഷാ പ്രാധാന്യമുള്ള റിപ്പോര്‍ട്ട് ഒരു മാധ്യമത്തിന് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് വിവരാവകാശ പ്രകാരം തങ്ങള്‍ക്കും ലഭിക്കണമെന്നാണ് വികെ സിങിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

വികെ സിങ് സൈനിക മേധാവിയായിരുന്ന കാലത്ത് രൂപീകരിച്ച പ്രത്യേക സെല്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടിയുള്ളതായിരുന്നു എന്നതാണ് പ്രധാന ആരോപണം. അനധികൃതമായ കാര്യങ്ങളാണ് ഇവര്‍ ചെയ്തിരുന്നതെന്നും സാമ്പത്തിക തിരിമറികള്‍ നടത്തിയിരുന്നുവെന്നും ആരോപണമുണ്ട്.

തനിക്കെതിരേയും സൈന്യത്തിലെ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ഡിവിഷനെതിരേയും ഉയര്‍ന്ന ആരോപണങ്ങള്‍ ജനറല്‍ വികെ സിങ് നിഷേധിച്ചിട്ടുണ്ട്.

English summary
Under attack over purported activities of a secret intelligence unit set up by him, former Army chief Gen V K Singh filed an RTI application to seek a copy of the Army probe into functioning of the Technical Support Division (TSD).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X