കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തിനാണ് വാക്സിന് തടസ്സം നിൽക്കുന്നത്? ശശി തരൂരിനെതിരെ തിരിഞ്ഞ് വി മുരളീധരൻ, അനുമതി പരീക്ഷണങ്ങൾക്ക് ശേഷം

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് വാക്സിൻ കോവാക്സിന് കേന്ദ്രസർക്കാർ അടിയന്തര വിതരണാനുമതി നൽകിയതിനെതിരെ രംഗത്തെത്തിയ ശശി തരുൂർ എംപിക്കെതിരെ വിമർശനമുന്നയിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ശശി തരൂർ എന്തിനാണ് വാക്സിന് തടസ്സം നിൽകകുന്നതെന്നായിരുന്നു തരൂരിന്റെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെ കേന്ദ്രമന്ത്രി ഉന്നയിച്ച ചോദ്യം. നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ് കോവാക്സിന് അനുമതി നൽകിയിട്ടുള്ളതെന്നും വി മുരളീധരൻ ചൂണ്ടിക്കാണിച്ചു.

ഒടുവില്‍ ചെന്നിത്തല വെളിപ്പെടുത്തി; നിയമസഭയിലേക്ക് മത്സരിക്കുന്ന മണ്ഡലം ഇതാണ്, അഭ്യൂഹങ്ങള്‍ക്ക് വിരാമംഒടുവില്‍ ചെന്നിത്തല വെളിപ്പെടുത്തി; നിയമസഭയിലേക്ക് മത്സരിക്കുന്ന മണ്ഡലം ഇതാണ്, അഭ്യൂഹങ്ങള്‍ക്ക് വിരാമം

കൊറോണ വൈറസിനെതിരെ ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്സിനാണ് കോവാക്സിൻ. വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയായിരുന്നില്ല. ഈ സാഹചര്യത്തിൽ വാക്സിന് അനുമതി നൽകുന്നത് അപകടകരവും അപക്വവുമായ നീക്കമാണെന്നാണ് ശശി തരൂർ വിശേഷിപ്പിച്ചത്. ഇതിന് പുറമേ കോവാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയ സംഭവത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ വിശദീകരണം നൽകണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചിരുന്നു. എന്നാൽ ഓക്സഫഡ് സർവ്വകലാശാലയും സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേർന്ന് വികസിപ്പിച്ചെടുത്തിട്ടുള്ള കൊവിഷീൽഡിനെ പിന്തുണച്ചാണ് തരൂർ രംഗത്തെത്തിയിട്ടുള്ളത്.

 vmuraleedharantharur-1

പരീക്ഷണം പൂർത്തിയാകുന്നത് വരെ ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്ന് വികസിപ്പിച്ചെടുത്ത വാക്സിൻ ഉപയോഗിക്കരുതെന്നും ഈ സമയത്ത് കൊവിഷീൽഡ് ഉപയോഗിക്കാമെന്നുമാണ് തരൂർ ട്വിറ്ററിൽ കുറിച്ചത്. കൊറോണ വൈറസിനെതിരെ 7.42 ശതമാനം ഫലപ്രാപ്തിയുള്ളതാണ് കൊവിഷീൽഡെന്നാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ വ്യക്തമാക്കിയത്. ഇപ്പോൾ അനുമതി ലഭിച്ച രണ്ട് വാക്സിനുകളും രണ്ട് ഡോസ് വീതമാണ് നൽകേണ്ടത്.

ഇന്ത്യയിൽ ഉപാധികളോടെ കൊവിഷീൽഡ്, കൊവാക്സിൻ എന്നീ കൊറോണ വൈറസ് വാക്സിനുകൾക്ക് അനുമതി നൽകിയതായി ഡ്രഗ് കൺട്രോളറാണ് വ്യക്തമാക്കിയത്. കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കൊവിഷീൽഡിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനായി അടിയന്തരാനുമതി നൽകിയേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ധ സമതിയും കൊവിഷീൽഡിന് അനുമതിയ്ക്ക് വേണ്ടി ശുപാർശ നൽകിയിരുന്നു. ജനുവരി രണ്ടിന് രാജ്യത്ത് വാക്സിൻ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റൺ നടത്തിയതിന് പിന്നാലെയാണ് രണ്ട് വാക്സിനുകൾക്ക് ഒരേ സമയം തന്നെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുള്ളത്. ഭാരത് ബയോടെക്കാണ് കൊവിഷീൽഡ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഓക്സഫഡ് സർവ്വകലാശാലയും ചേർന്നാണ് കൊവാക്സിൻ വികസിപ്പിച്ചെടുത്തിട്ടുള്ളത്.

English summary
V Muraleedharan criticises Shashi Tharoor over statement against Covid vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X