അപമാനകരമായ പ്രസംഗം; രാഹുല്‍ ഗാന്ധി നൂറുകോടി ഹിന്ദുക്കളോട് മാപ്പ് പറയണം: വി മുരളീധരന്‍
തിരുവനന്തപുരം: പാർലമെന്‍ററി മര്യാദകൾക്ക് നിരക്കാത്ത പ്രസംഗമാണ് രാഹുൽ ഗാന്ധി നടത്തിയതെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. "രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദി "എന്ന് എവിടെയും പ്രതിപക്ഷ നേതാവ് പരാമർശിച്ചില്ല. അപമാനകരമായ പരാമർശങ്ങളിൽ നൂറു കോടി വരുന്ന ഹിന്ദുസമൂഹത്തോട് രാഹുൽ മാപ്പ് പറയണമെന്നും മുൻകേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
ഹിന്ദുക്കൾ അക്രമികളും അസത്യവും വിദ്വേഷവും പ്രചരിപ്പിക്കുന്നവരുമാണെന്ന് രാഹുലിനെ ആരാണ് പഠിപ്പിച്ചത് ? സഹിഷ്ണുതയുള്ള, സത്യവും ധർമവും മാർഗമാക്കിയ, എല്ലാവരേയും ഉൾക്കൊള്ളുന്ന മതമാണ് ഹിന്ദുമതം. രാഹുലിന്‍റെ പ്രസംഗം കേട്ട് കയ്യടിച്ച കേരളത്തിൽ നിന്നുള്ള യു ഡി എഫ്- എൽ ഡി എഫ് എംപിമാരും മാപ്പ് പറയണം. ഹിന്ദു സമൂഹത്തിന്‍റെ വോട്ട് നേടി വിജയിച്ചവരാണ് രാഹുൽ ഗാന്ധിയെ പ്രോത്സാഹിപ്പിച്ചതെന്നും വി.മുരളീധരൻ ഓർമിപ്പിച്ചു.

രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് മൗനം പാലിച്ചു. ഇന്ത്യൻ പാർലമെന്‍റിൽ പലസ്തീന് ജയ് വിളിച്ചത് രാഹുൽ കേട്ടില്ലേ എന്ന് മുൻ കേന്ദ്രമന്ത്രി ചോദിച്ചു. മാവോയിസ്റ്റ് ആക്രമണങ്ങളും പാകിസ്ഥാൻ്റെ പ്രകോപനങ്ങളും രാഹുലിന് വിഷയമല്ല.
സ്പീക്കറെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സമീപനം ഇതാദ്യമായാണ് ഒരു പ്രതിപക്ഷ നേതാവിൻ്റെ ഭാഗത്തു നിന്ന് ഉണ്ടാവുന്നതെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. സ്പീക്കർ അനുമതി നൽകാത്ത ചിത്രങ്ങൾ സഭയിൽ ഉയർത്തിയതും ഭരണഘടനാ പദവി വഹിക്കുന്നയാൾക്ക് യോജിച്ച സമീപനമല്ല.
രാഹുലിൻ്റെ പ്രസംഗം മുഴുവൻ അസത്യങ്ങളായിരുന്നു. രക്തസാക്ഷിത്വം വരിക്കുന്ന അഗ്നിവീറുകൾക്ക് നഷ്ടപരിഹാരം നൽകില്ലെന്നത് വസ്തുതാവിരുദ്ധമാണ്. ഒരു കോടി രൂപയാണ് ഓരോരുത്തർക്കും അനുവദിച്ചിട്ടുള്ളത്. കർഷകർക്ക് മിനിമം താങ്ങുവില നൽകുന്നില്ല എന്നതും പച്ചക്കള്ളമാണെന്ന് വി.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം, ഹിന്ദുക്കളെന്ന് നടിക്കുന്നവര്‍ വെറുപ്പ് പ്രചരിപ്പിക്കുന്നായിരുന്നു ഭരണപക്ഷത്തേയും ബി ജെ പിയേയും ഉന്നമിട്ടുകൊണ്ട് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി സഭയില്‍ പറഞ്ഞത്. പരമശിവന്‍റെ ചിത്രത്തിലെ അഭയമുദ്ര ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള തന്റെ ആദ്യ ദീർഘമായ പ്രസംഗം രാഹുല്‍ ഗാന്ധി ആരംഭിച്ചത്.
'അഭയമുദ്രയാണ് കോണ്‍ഗ്രസിന്‍റെയും ചിഹ്നം. അഭയമുദ്രയിലൂടെ ഭഗവാന്‍ തരുന്നത് ആരേയും ഭയക്കരുതെന്ന സന്ദേശമാണ്. എല്ലാ മതങ്ങളും അതാണ് പഠിപ്പിക്കുന്നത്. ഹിന്ദുമതം അഹിംസയുടെയും സത്യത്തിന്‍റെയും മതമാണെന്നും. എന്നാല്‍ ഇവിടെ ഹിന്ദുക്കളെന്ന് സ്വയം അവകാശപ്പെടുന്ന ചിലർ വെറുപ്പും ഹിംസയും അസത്യവും പ്രചരിപ്പിക്കുന്നു' ഭരണഭക്ഷത്തെ നോക്കിക്കൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു












Click it and Unblock the Notifications