കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രബജറ്റ് ഇന്ത്യയുടെ വികസനസ്വപ്നങ്ങള്‍ക്ക് വര്‍ധിതവീര്യം പകരുന്നതെന്ന് വി മുരളീധരൻ

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ധനകാര്യ ബജറ്റിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി. ലോക സാമ്പത്തികശക്തിയായി വളര്‍ച്ചപ്രാപിക്കുന്ന ഇന്ത്യയുടെ വികസനസ്വപ്നങ്ങള്‍ക്ക് വര്‍ധിതവീര്യം പകരുന്നതാണ് ബജറ്റ്. ധനമന്ത്രി നിര്‍മ്മലാസീതാരാമന്‍ ബജറ്റിന് ഇതില്‍ കുറഞ്ഞൊരുവിശേഷണം ചേരില്ലെന്നും വി മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

 ബിജെപി ശ്രമിക്കുന്നത് നികുതി ദായകരെ വിഭജിക്കാൻ: കേന്ദ്ര ബജറ്റിനെതിരെ കോൺഗ്രസ് ബിജെപി ശ്രമിക്കുന്നത് നികുതി ദായകരെ വിഭജിക്കാൻ: കേന്ദ്ര ബജറ്റിനെതിരെ കോൺഗ്രസ്

സമൂഹത്തിന്റെ എല്ലാത്തട്ടിലും സര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും എത്തിക്കുന്ന വിധത്തിലാണ് ബജറ്റ് വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ നട്ടെല്ലായ കാര്‍ഷികരംഗത്തിന് താങ്ങാകുമ്പോൾ മറുഭാഗത്ത് ചെറുകിട, വന്‍കിട വ്യവസായസംരംഭങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നുവെന്നും വി മുരളീധരൻ പറയുന്നു.

v-muraleedharan-

രാജ്യത്തെ ഇടത്തരക്കാരുടെ ചിരകാലസ്വപ്നമായ ആദായനികുതി പരിധി സ്ലാബ് കാലാനുസൃതമായി പുനഃക്രമീകരിച്ചത് ബജറ്റിന്റെ ഏറ്റവും വലിയ മേന്‍മയായി കാണാമെന്നും കേന്ദ്ര മന്ത്രി വിലയിരുത്തുന്നു. വിദ്യാഭ്യാസത്തിനും വ്യവസായത്തിനും അടിസ്ഥാനസൗകര്യവികസനത്തിനും പുറമേ ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക മേഖലകള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്ന ബജറ്റ് അടുത്തസാമ്പത്തികവര്‍ഷം രാജ്യത്തിന്റെ ജിഡിപി നിരക്ക് പത്തുശതമാനത്തിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സുസ്ഥിരവികസനവും രാഷ്ട്രനന്മയും മാത്രം ലക്ഷ്യമിട്ട് മുന്നേറുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കിരീടത്തില്‍ ഈയൊരു പൊന്‍തൂവല്‍കൂടി ചാര്‍ത്തപ്പെടുമ്പോള്‍, രാഷ്ട്രീയദുഷ്‌ലാക്കോടെ എതിര്‍പക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളും അപവാദങ്ങളും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നവീഴുകയാണെന്നും വി മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിൽ അവകാശപ്പെടുന്നു.

v-muraleedharan-

English summary
V Muraleedharan prasies Nirmala Sitharaman's budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X