Get Updates
Get notified of breaking news, exclusive insights, and must-see stories!

നാരായണസ്വാമി പുതുച്ചേരി മുഖ്യമന്ത്രിയാവും

പുതുച്ചേരി: മുന്‍ കേന്ദ്രമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ വി നാരായണസ്വാമിയെ പുതുച്ചേരി മുഖ്യമന്ത്രിയായി നിയമിച്ചു .പിസിസി അധ്യക്ഷന്‍ നമശിവായത്തെ ഒഴിവാക്കിയാണ് നാരായണ സ്വാമിയെ മുഖ്യമന്ത്രിയാക്കിയത്. നിലവില്‍ എംഎല്‍എ അല്ലാത്ത നാരായണ സ്വാമിയെ ആറുമാസത്തിനുളളില്‍ ഏതെങ്കിലു മണ്ഡലത്തില്‍ നിന്ന് വിജയിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ് പ്രതിനിധികളായ ഷീല ദീക്ഷിത് മുകുള്‍ വാസ്‌നിക് എന്നിവരുടെ സാന്നിദ്യത്തിലായിരുന്നു തീരുമാനം .മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് മുതിര്‍ന്ന നേതാവിനെ പരിഗണിക്കണമെന്ന അഭിപ്രായമാണ് നാരായണ സ്വാമിയ്ക്ക് തുണയായത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ജയിപ്പിച്ച നമശ്ശിവായത്തെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു പ്രവര്‍ത്തകരുടെ ആവശ്യം.

13-narayanaswamy-28-1464442945.jpg -Properties

വണ്ണിയര്‍ സമുദായത്തിന്റെ ശക്തമായ പിന്തുണയുള്ള നമശിവായത്തെ തഴയുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാവുമെന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു. യു പി എ സര്‍ക്കാരില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതല വഹിച്ച നാരായണ സ്വാമി 2014 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ പഎന്‍ഡിഎ സ്ഥാനാര്‍ത്ഥി ആര്‍ രാധാകൃഷ്ണനോട് പരാജയപ്പെട്ടിരുന്നു. 30 അംഗ നിയമസഭയില്‍ 15 സീറ്റി നേടിയാണ് പുതുച്ചേരിയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+