കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്സിനേഷൻ ഫെസ്റ്റിവൽ;ആദ്യ ദിനം നൽകിയത് 27 ലക്ഷം ഡോസ് ..സംസ്ഥാനങ്ങളിൽ വാക്സിൻ ക്ഷാമം

Google Oneindia Malayalam News

ദില്ലി; കൊവിഡിന്റെ രണ്ടാം തരംഗം ശക്തി പ്രാപിക്കുന്ന പശ്ചാത്തലത്തിൽ വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിനായി ഏപ്രിൽ 11 മുതൽ 14 വരെ രാജ്യത്ത് വാക്സിനേഷൻ ഉത്സവിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ആദ്യ ദിവസം 27 ലക്ഷം വാക്സിൻ ഡോസുകളാണ് വിതരണം ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.അതേസമയം ഞായറാഴ്ച ആന്റി കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റി വൈറൽ മരുന്നായ റെംഡിസിവറിന്റെ കയറ്റുമതി കേന്ദ്രസർക്കാർ നിരോധിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നത് വരെ റഎംഡിസിവറിന്റേയും മരുന്നുഘടങ്ങളുടേയും കയറ്റുമാതിയാണ് സർക്കാർ നിരോധിച്ചത്.

vaccination

ടിക്ക ഉത്സവിന് തുടക്കമായെങ്കിലും വാക്സിൻ ക്ഷാമം ഉണ്ടെന്ന പരാതിയാണ് സംസ്ഥാനങ്ങൾ ഉയർത്തുന്നത്. മഹാരാഷ്ട്ര, പഞ്ചാബ്, ദില്ലി, രാജസ്ഥാൻ, തെലങ്കാന,ജാർഖണ്ഡ് സർക്കാരുകളാണ് വാക്സിൻ ഇല്ലെന്ന് അറിയിച്ചത്. സംസ്ഥാനത്ത് ഇനി അഞ്ച് ദിവസത്തെ വാക്സിൻ മാത്രമാണ് അവശേഷിക്കുന്നതെന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംദ് അറിയിച്ചത്.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും കേന്ദ്രത്തെ പരാതി അറിയിച്ചിട്ടുണ്ട്.

ചികിത്സ സൗകര്യങ്ങളുടെ അഭാവം കൊവിഡ് വ്യാപനം കൂട്ടുന്ന സ്ഥിതി ഉണ്ടാകരുതെന്ന നിർദ്ദേശമാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്നത്. ആർ ടി പി സി ആർ പരിശോധന ലാബുകളുടെ അഭാവവും ഓക്സിജൻ വിതരണവും തടസപെടരുതെന്ന നിർദ്ദേശവും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്.

ഭക്തിസാന്ദ്രമായി ഹാരിദ്വാർ; കുംഭമേളയിൽ നിന്നുമുള്ള ചിത്രങ്ങൾ

അതേസമയം രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ച് ഉയരുകയാണ്. 24 മണിക്കൂറിനിടെ 1,68,912 രോഗികളാണ് രാജ്യത്തുണ്ടായത്. 904 പേർക്കാണ് ജീവഹാനി സംഭവിച്ചത്. ചികിത്സയിൽ ഉള്ളവരുടെ എണ്ണം 12 ലക്ഷം കവിഞ്ഞു. അതേസമയം ഞായറാഴ്ചയോടെ കൊവിഡ് രോഗ വ്യാപനത്തിൽ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമത് എത്തി. നിലവിൽ ലോക്തത് പ്രതിദിന വർധന ഏറ്റവും അധികം ഇന്ത്യയിലാണ്.

ചികിത്സയിലുള്ളവരുടെ എണ്ണം 12 ലക്ഷം കടന്നു; 24 മണിക്കൂറിൽ 1,68,912 പേർക്കുകൂടി കോവിഡ്ചികിത്സയിലുള്ളവരുടെ എണ്ണം 12 ലക്ഷം കടന്നു; 24 മണിക്കൂറിൽ 1,68,912 പേർക്കുകൂടി കോവിഡ്

സ്വത്തിൽ 166 ശതമാനം വർധനവ്, കെഎം ഷാജിക്കെതിരെ കേസെടുത്തു, വീടുകളിൽ വിജിലൻസ് റെയ്ഡ്സ്വത്തിൽ 166 ശതമാനം വർധനവ്, കെഎം ഷാജിക്കെതിരെ കേസെടുത്തു, വീടുകളിൽ വിജിലൻസ് റെയ്ഡ്

Recommended Video

cmsvideo
Facts about covid vaccination by Dr Manoj Vellanad | Oneindia Malayalam

'ഗുജറാത്ത് ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക്': സ്വമേധയാ നടപടികളുമായി ഹൈക്കോടതി'ഗുജറാത്ത് ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക്': സ്വമേധയാ നടപടികളുമായി ഹൈക്കോടതി

ഇന്ത്യ മതരാഷ്ട്രമല്ല, ഇപ്പോഴും മതനിരപേക്ഷ രാഷ്ട്രമാണ്;പിസി ജോർജിൻറെ പ്രസ്താവനയ്ക്കെതിരെ എംവി ജയരാജൻഇന്ത്യ മതരാഷ്ട്രമല്ല, ഇപ്പോഴും മതനിരപേക്ഷ രാഷ്ട്രമാണ്;പിസി ജോർജിൻറെ പ്രസ്താവനയ്ക്കെതിരെ എംവി ജയരാജൻ

അതീവ ഗ്ലാമറസായി മോക്ഷിത രാഘവ്; ബിച്ച് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

English summary
Vaccination Festival: 27 lakh doses were given in first day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X