കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്‌സിന്‍ വിതരണം മുടങ്ങിയേക്കും, 4 ജില്ലകളില്‍ സ്‌റ്റോക്കില്ല, കൊവാക്‌സിന്‍ മൂന്നിടത്ത് മാത്രം

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ വാക്‌സിന്‍ ക്ഷാമം അതിരൂക്ഷം. ഇന്ന് വാക്‌സിനേഷന്‍ കേരളത്തില്‍ മുടങ്ങിയേക്കുമെന്നാണ് സൂചന. പല ജില്ലകളിലും വാക്‌സിന്‍ സ്റ്റോക്കില്ല. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സംസ്ഥാനത്തെ സാഹചര്യം വിശദീകരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ആവശ്യപ്പെട്ട ഡോസുകള്‍ ലഭിച്ചിട്ടില്ല. എപ്പോള്‍ മുതല്‍ അത് ലഭ്യമാകുമെന്ന വ്യക്തതയുമില്ല. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ വാക്‌സിന്‍ സ്‌റ്റോക്ക് പൂര്‍ണമായും തീര്‍ന്നിരിക്കുകയാണ്.

യുപിയില്‍ ഒരുങ്ങുന്നത് മെഗാ പ്ലാന്‍, പ്രതിപക്ഷം ഒറ്റക്കെട്ടാവും, മമതയുടെ ആദ്യ പ്ലാനില്‍ കോണ്‍ഗ്രസുംയുപിയില്‍ ഒരുങ്ങുന്നത് മെഗാ പ്ലാന്‍, പ്രതിപക്ഷം ഒറ്റക്കെട്ടാവും, മമതയുടെ ആദ്യ പ്ലാനില്‍ കോണ്‍ഗ്രസും

1

പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

അതിവേഗ വാക്‌സിനേഷന്‍ കേരളത്തില്‍ നടക്കുന്നുണ്ടെങ്കിലും വാക്‌സിന്‍ ക്ഷാമം രണ്ടാം ഡോസ് എടുക്കുന്നത് അടക്കം താളം തെറ്റിച്ചിരിക്കുകയാണ്. ബാക്കിയുള്ള സ്‌റ്റോക്കില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ വാക്‌സിന്‍ ഇന്നലെ നല്‍കിയിരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം വാക്‌സിനേഷനായി ബുദ്ധിമുട്ടുമെന്ന് വ്യക്തമാണ്. നിലവില്‍ 150ഓളം സ്വകാര്യ ആശുപത്രികളില്‍ മാത്രമാണ് വാക്‌സിന്‍ വിതരണമുണ്ടാവുക. സര്‍ക്കാര്‍ മേഖലയില്‍ വാക്‌സിനായി ബുക്ക് ചെയ്തവര്‍ക്കൊന്നും വാക്‌സിന്‍ ലഭ്യമാകില്ല. ഈ മാസം 29ന് വാക്‌സിന്‍ എത്തിയേക്കുമെന്നാണ് സൂചന.

അതേസമയം വാക്‌സിന്‍ ആ ദിവസം എത്തുമെന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. രണ്ടാം ഡോസ് വേണ്ടവര്‍, യാത്രയ്ക്കായി വാക്‌സിനേഷന്‍ എടുക്കേണ്ടവര്‍ എന്നിവര്‍ അടക്കമുള്ളവരാണ് പ്രതിസന്ധിയിലാവാവന്‍ പോകുന്നത്. നിലവില്‍ പത്തനംതിട്ട, കോട്ടയം, വയനാട് എന്നീ ജില്ലകളില്‍ കൊവാക്‌സിന്‍ മാത്രമാണുള്ളത്. സ്വകാര്യ മേഖലയില്‍ ബുക്ക് ചെയ്തവര്‍ക്ക് വാക്‌സിന്‍ ലഭിക്കും. ഈ മൂന്ന് ജില്ലകള്‍ക്ക് പുറത്തുള്ള എല്ലാ ജില്ലകളിലും വാക്‌സിന്‍ അളവ് വളരെ കുറവാണ്. നേരത്തെ 1522 വാക്‌സിനേഷന്‍ സെന്ററുകളില്‍ നാലര രക്ഷത്തില്‍ അ ധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി കേരളം റെക്കോര്‍ഡിട്ടിരുന്നു.

ആദ്യ ഡോസ് എടുക്കാനായി 18 വയസ്സിന് മുകളിലുള്ള 1.48 കോടി പേരാണ് കാത്തിരിക്കുന്നത്. 45 വയസ്സിന് മുകളിലുള്ള 25 ലക്ഷത്തിലധികം പേര്‍ക്കും ആദ്യ ഡോസ് കിട്ടിയിട്ടില്ല. വാക്‌സിന്‍ പത്ത് ദിവസം മുമ്പാണ് അവസാനമായി കേരളത്തിലെത്തിയത്. കേന്ദ്ര സംഘം പരിശോധനയ്ക്കായി കേരളത്തിലെത്തുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കുക മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ള മാര്‍ഗം. മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിയോട് കൂടുതല്‍ ഡോസുകള്‍ വാക്‌സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒന്നും ശരിയായിട്ടില്ല. ഓഗസ്റ്റില്‍ 60 ലക്ഷം ഡോസെങ്കിലും അനവദിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

English summary
vaccination in kerala will interupt today, no vaccination in 5 districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X