പ്രതിരോധശേഷി കുറവുള്ളവർക്ക് വാക്സിനേഷൻ നൽകുന്നത് പുതിയ വകഭേദം ഉണ്ടാകുന്നത് തടയും; വിദഗ്ദർ
ദില്ലി; കൊവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങൾ ആഗോള തലത്തിൽ വലിയ ഭീഷണി സൃഷ്ടിക്കുകയാണ്. അടുത്ത തരംഗത്തിൽ പുതിയ വകഭേദമുണ്ടാകുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. എന്നാൽ കൊവിഡ് വൈറസുകൾക്ക് പുതിയ വകഭേദം ഉണ്ടാകാതെ തടയാൻ സാധിക്കുമെന്ന് പറയുകയാണ് യുഎസിലെ ഗവേഷക വിദഗ്ദർ.രോഗപ്രതിരോധ ശേഷി കുറഞ്ഞ രോഗികൾളിൽ കൊവിഡ് പിടിപെടാതിരിക്കാൻ ഉയർന്ന മുൻകരുതലുകൾ സ്വീകരിച്ചാൽ ഇതിനെ തടയാൻ സാധിക്കുമെന്ന് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ശാസ്ത്രജ്ഞർ പറയുന്നു.

സാരിയില്‍ കൊന്നപ്പൂക്കളുമായി ഹണി റോസിന്റെ ഫോട്ടോഷൂട്ട്; ഇങ്ങനെ ഒന്നും ചിരിക്കല്ലേയെന്ന് ആരാധകര്‍
കോവിഡ് -19 ന് കാരണമാകുന്ന വൈറസിന്റെ പരിവർത്തനങ്ങൾ കൂടുതലും രോഗപ്രതിരോധ ശേഷിയില്ലാത്ത രോഗികളിലാണ് കണ്ടുവരുന്നത്-ഉദാഹരണത്തിന് കാൻസർ, ടിബി, എച്ച്ഐവി എന്നിവ ബാധിച്ചവർ.ഇവരിൽ രോഗം വ്യാപനം തടയണമെന്നാണ് വിദഗ്ദർ വ്യക്തമാക്കുന്നത്. ഒപ്പം മുൻഗണന നൽകി ഇവർക്ക് വാക്സിൻ ലഭ്യമാക്കണമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഇത് അവരിൽ രോഗം വരാതിരിക്കുന്നതിനൊപ്പം
രോഗപ്രതിരോധ ശേഷിയില്ലാത്ത രോഗികളെ കൊവിഡ് ഭേദമാകുന്നത് വരെ ഐസോലേഷനിൽ കഴിയുന്നതിന്റെ പ്രധാന്യത്തെ അവരെ ബോധ്യപ്പെടുത്തണമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.അത്തരം രോഗികളുടെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും പ്രായഭേദമില്ലാതെ വാക്സിനേറ്റ് ചെയ്യണം.കാരണം ഇവരിൽ നിന്നും ആരോഗ്യമുള്ള ശരീരങ്ങളിലേക്ക് രോഗം പകരുന്നത് വകഭേദങ്ങളുടെ സമൂഹ വ്യാപനത്തെ സഹായിച്ചേക്കാമെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
അതേസനയം എയിംസ്, ലോക് നായക് ആശുപത്രിയിലെ ആരോഗ്യവിദഗ്ദരും ഇത് ആവർത്തിക്കുന്നു. രോഗപ്രതിരോധ ശേഷി കുറഞ്ഞ ക്ഷയരോഗം, എച്ച്ഐവി തുടങ്ങിയ രോഗങ്ങളുടെ മുൻകാല ചരിത്രം ഉള്ള രോഗികളിൽ കൊവിഡ് തുടർച്ചയായി രണ്ട് മാസത്തോളം പോസിറ്റീവായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. മുൻഗണനാടിസ്ഥാനത്തിൽ അത്തരം രോഗികൾക്ക് വാക്‌സിനേഷൻ നൽകുന്നത് അവരെ അണുബാധയിൽ നിന്ന് സംരക്ഷിക്കുകയും മ്യൂട്ടേഷനുകളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് ലോക് നായക് ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. സുരേഷ് കുമാർ പറഞ്ഞു.
രോഗപ്രതിരോധ ശേഷിയില്ലാത്ത രോഗികളിൽ തുടക്കത്തിൽ തന്നെ ഫലപ്രദമായ മോണോക്ലോണൽ ആന്റിബോഡി തെറാപ്പി മ്യൂട്ടന്റ് സ്ട്രെയിനുകളുടെ നിലനിൽപ്പും വികാസവും തടയാൻ സഹായിക്കുമെന്ന് എയിംസ് ട്രോമ സെന്റർ മേധാവി ഡോ രാജേഷ് മൽഹോത്ര പറഞ്ഞു. രോഗപ്രതിരോധ ശേഷി കുറഞ്ഞ രോഗികൾക്ക് മുൻഗണന നൽകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപറഞ്ഞു.












Click it and Unblock the Notifications