100 ദിനം പിന്നിട്ട് വാക്സിന്‍ യജ്ഞം: ഇതുവരെ വിതരണം ചെയ്തത് 14.19 കോടി വാക്സിന്‍
ദില്ലി: രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസ്കളുടെ ആകെ എണ്ണം 14.19 കോടി കടന്നതായി കേന്ദ്ര സര്‍ക്കാര്‍. വാക്സിനേഷൻ യജ്ഞം 100 ദിവസം പൂർത്തിയാകുമ്പോഴാണ് ഇത്തരമൊരു നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 20,44,954 സെഷനുകളിലായി 14,19,11,223 വാക്സിൻ ഡോസ് വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10 ലക്ഷത്തിലധികം ഡോസുകളാണ് നൽകിയത്. വാക്സിനേഷൻ യജ്ഞത്തിന്റെ 100-മത് ദിവസം (ഏപ്രിൽ 25, 2021), 9,95,288 ഡോസ് വാക്സിൻ വിതരണം ചെയ്തു.
രാജ്യത്ത് ഇതുവരെ 1,43,04,382 പേർ രോഗ മുക്തരായി. 82.62% ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 2,19,272 പേർ രോഗ മുക്തരായി. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 3,52,991 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, കർണാടക, കേരളം, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ , തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 74.5 ശതമാനവും.

മഹർഷ്‌ട്രയിലാണ് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ - 66,191 . ഉത്തർപ്രദേശിൽ 35,311 ഉം കർണാടകയിൽ 34,804 കേസുകളും റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 28,13,658. ആയി. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 16.25% ആണ്. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, കർണാടകം, രാജസ്ഥാൻ, തമിഴ്‌നാട് , ഗുജറാത്ത്, കേരളം എന്നീ 5 സംസ്ഥാനങ്ങളിലാണ് നിലവിൽ ചികിത്സയിലുള്ള രോഗികളുടെ 69.67 % വും.
ബംഗാളില്‍ ഏഴാംഘട്ട പോളിങ് പുരോഗമിക്കുന്നു: ചിത്രങ്ങള്‍
ദേശീയ മരണനിരക്ക് കുറയുന്നു, നിലവിൽ ഇത് 1.13% ആണ്.. കഴിഞ്ഞ 24 മണിക്കൂറിൽ 2,812 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 79.66 %വും 10 സംസ്ഥാനങ്ങളിൽ നിന്ന് ആണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം-832. ഡൽഹിയിൽ 350 പേരുടെയും മരണം കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു.
Recommended Video
ക്യൂട്ട് ലുക്കില്‍ ഗ്ലാമറസായി കിയ; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ചിത്രങ്ങള്‍












Click it and Unblock the Notifications