കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശ യാത്ര എളുപ്പമാക്കാൻ വാക്സിൻ സർട്ടിഫിക്കറ്റുകൾ രാജ്യങ്ങൾ പരസ്പരം അംഗീകരിക്കണം; നരേന്ദ്ര മോദി

Google Oneindia Malayalam News

ദില്ലി; വിദേശ യാത്ര എളുപ്പമാക്കാൻ മറ്റ് രാജ്യങ്ങളുടെ വാക്സിൻ സർട്ടിഫിക്കറ്റുകൾ അംഗീകരിക്കാൻ രാജ്യങ്ങൾ പരസ്പരം തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മോദി.ഇന്ത്യ നൽകുന്ന കോവിഡ് സർട്ടിഫിക്കറ്റിൽ വ്യക്തത വരുത്താതെ നിർബന്ധിത ക്വാറന്റീൻ പിൻവലിക്കാൻ സാധിക്കില്ലെന്ന യുകെ നിലപാട് സംബന്ധിച്ചുള്ള റിപ്പോർട്ടുകൾക്കിടെയാണ് പ്രധാനമന്ത്രിയുട പ്രതികരണം.

കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി പരിഹരിക്കപ്പെടണെങ്കിൽ അന്താരാഷ്ട്ര യാത്രകൾ സുഗമമായി നടക്കണം. അതിനായി മറ്റുള്ള രാജ്യങ്ങളുടെ വാക്സിൻ സർട്ടിഫിക്കറ്റുകൾ അംഗീകരിക്കാൻ രാജ്യങ്ങൾ പരസ്പരം തയ്യാറാകണം, പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ക്യാമ്പെയ്ൻ ഇന്ത്യയുടേതാമെന്ന് മോദി ഉച്ചകോടിയിൽ സൂചിപ്പിച്ചു. 200 ദശലക്ഷത്തിലധികം ഇന്ത്യക്കാർ ഇപ്പോൾ പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം 25 ദശലക്ഷം ഡോസുകളാണ് ഒറ്റ ദിവസം കൊണ്ട് വിതരണം ചെയ്തതെന്നും മോദി പറഞ്ഞു.

arendra-modi70-1606706384-

നിലവിലുള്ള വാക്സിനുകളുടെ ഉൽപാദന ശേഷി ഇന്ത്യ വർദ്ധിപ്പിക്കുകയാണ്, ഉത്പാദനം വർദ്ധിക്കുമ്പോൾ, മറ്റുള്ളവർക്കും വാക്സിൻ വിതരണം പുനരാരംഭിക്കാൻ ഞങ്ങൾക്ക് കഴിയും.ഇതിനായി, അസംസ്കൃത വസ്തുക്കളുടെ വിതരണ ശൃംഖലകൾ തുറന്നിരിക്കണം, അദ്ദേഹം പറഞ്ഞു.ഈ വർഷം ആദ്യം, മറ്റ് 95 രാജ്യങ്ങളുമായി വാക്സിൻ ഇന്ത്യ പങ്കുവെച്ചിരുന്നു. ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ വ്യവസായം ചെലവുകുറഞ്ഞ ഡയഗ്നോസ്റ്റിക് കിറ്റുകൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, പിപിഇ കിറ്റുകൾ എന്നിവ നിർമ്മിച്ചിട്ടുണ്ട്. ഇവ പല വികസ്വര രാജ്യങ്ങൾക്കും വളരെയേറെ ഉപയോഗപ്രദമാണ്.

150 ലധികം രാജ്യങ്ങളുമായി ഞങ്ങൾ മരുന്നുകളും മെഡിക്കൽ സേവനങ്ങളും പങ്കിട്ടു. തദ്ദേശീയമായി വികസിപ്പിച്ച രണ്ട് വാക്സിനുകൾക്ക് ഇന്ത്യയിൽ അടിയന്തര ഉപയോഗ അംഗീകാരം ലഭിച്ചു.ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗം ആഞ്‍ഞടിച്ചപ്പോൾ ലോകരാജ്യങ്ങൾ തങ്ങൾക്കൊപ്പം നിന്നു. ഇന്ത്യ എപ്പോഴും മനുഷ്യരാശിയെ ഒരു കുടുംബമായി കാണുന്നു.പ്രതിസന്ധിയിൽ പിന്തുണച്ച എല്ലാ രാജ്യങ്ങൾക്കും നന്ദി പറയുകയാണെന്നും ഉച്ചകോടിയിൽ മോദി പറഞ്ഞു.

അതീവ സുന്ദരിയായി ഗോപിക രമേശ്: തണ്ണീര്‍ മത്തന്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
മോദിയെ സിറിഞ്ചിലാക്കി ആരാധകർ ആഹാ എന്താ ഒരു കേക്ക് | Oneindia Malayalam

പ്രധാനമന്ത്രിയുടെ ത്രിദിന യുഎസ് സന്ദർശനത്തിന് തുടക്കമായിരിക്കുകയാണ്. വെള്ളിയാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ജോ ബൈഡനുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.വാണിജ്യം, നിക്ഷേപം, പ്രതിരോധം, അഫ്ഗാനിസ്താനിലെ താലിബാന്‍ സര്‍ക്കാരിന്റെ രൂപവത്കരണം തുടങ്ങിയ വിഷയങ്ങൾ ഇരുവരു ചർച്ച ചെയ്യും. ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ക്വാഡ് രാജ്യത്തലവന്മാരുടെ യോഗത്തിലും മോദി പങ്കെടുക്കും.

കൊവിഡിന് ശേഷമുള്ള ആദ്യ വിദേശയാത്രക്ക് മോദി: യുഎസിൽ വെച്ച് രണ്ട് പ്രധാനമന്ത്രിമാരുമായി കൂടിക്കാഴ്ചകൊവിഡിന് ശേഷമുള്ള ആദ്യ വിദേശയാത്രക്ക് മോദി: യുഎസിൽ വെച്ച് രണ്ട് പ്രധാനമന്ത്രിമാരുമായി കൂടിക്കാഴ്ച

English summary
Vaccine certificates must be mutually approved by countries to facilitate travel abroad; modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X