കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്സിന്‍ വിതരണം കാര്യക്ഷമമല്ല; കേരളത്തിനും തമിഴ്നാടിനും മുന്നറിയിപ്പുമായി കേന്ദ്രം

Google Oneindia Malayalam News

ദില്ലി: കേരളത്തിലും തമിഴ്നാട്ടിലും വാക്സിന്‍ വിതരണം പ്രതീക്ഷിച്ചതിലും വളരെ കുറവാണെന്ന് കേന്ദ്രം. മുന്‍ഗണനാ വിഭാഗത്തില്‍ 25 ശതമാനത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് ഇരു സംസ്ഥാനങ്ങളും ഇതിനോടകം വാക്സിന്‍ വിതരണം ചെയ്തത്. വാക്സിന്‍ സ്വീകരിക്കുന്നതിലെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനായി ആരോഗ്യപ്രവര്‍ത്തകരുമായി പ്രത്യേക ഇടപെടല്‍ നടത്താനും സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ്നാടും കേരളവും വാക്സിനേഷന്‍ വിതരണത്തില്‍ മടികാണിക്കുന്നതായും ഒരു കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

പഞ്ചാബ്, ഛത്തീസ്ഗ് എന്നീ രണ്ട് സംസ്ഥാനങ്ങളിലും വാക്സിന്‍ വിതരണത്തില്‍ കുറവുണ്ട്. ആരോഗ്യ പ്രവര്‍ത്തകരില്‍ വിശ്വാസം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ സജീവ ഇടപെടല്‍ നടത്തിയാല്‍ മുന്‍ ഗണനാ വിഭാഗങ്ങളില്‍ വലിയ തോതില്‍ വാക്സിന്‍ വിതരണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. അതേസമയം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ആദ്യ ഘട്ടത്തിലെ 70 ശതമാനം പേര്‍ക്കും വാക്സിന്‍ വിതരണം ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാറിന്‍റെ അവലോകന യോഗത്തില്‍ വിലയിരുത്തി.

coronavirus--

കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ വാക്സിനേഷൻ വിതരണം നടപ്പാക്കുന്നതിന് വിപുലമായ ആസൂത്രണം നടന്നിട്ടുണ്ട്. ഓരോ വിതരണ കേന്ദ്രങ്ങളിലും, സംസ്ഥാന സർക്കാരിന്റെ ആരോഗ്യ വകുപ്പ് മെഡിക്കൽ സൂപ്രണ്ട്, ഡയറക്ടർ, അല്ലെങ്കിൽ മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ എന്നിവരും സജീവമായി ഉണ്ടായിരുന്നെന്നും സോഴ്സുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന്റെ രണ്ടാം ദിനത്തില്‍ 7891 ആരോഗ്യ പ്രവര്‍ത്തകരാണ് കോവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചത്. സംസ്ഥാനത്ത് 127 കേന്ദ്രങ്ങളിലുമായി 11,851 പേര്‍ക്കാണ് രണ്ടാം ദിവസം വാക്‌സിനേഷന്‍ നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്. ലക്ഷ്യം വച്ചവരില്‍ 66.59 ശതമാനം പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ 11 കേന്ദ്രങ്ങളിലും എറണാകുളം ജില്ലയില്‍ 8 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതവുമാണ് വാക്‌സിനേഷന്‍ നടന്നത്. ചില ചെറിയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയായതിനാല്‍ ജില്ലകളുടെ മേല്‍നോട്ടത്തില്‍ പുതിയ കേന്ദ്രങ്ങള്‍ സജ്ജമാക്കും.

ഇന്ത്യയിലിരുന്ന് അമേരിക്കൻ ലോട്ടറികൾ എങ്ങനെ കളിക്കാം? ജയിക്കാം 1 ബില്യൺ ഡോളർ വരെ

 ബല്‍റാമിനേയും ഷംസുദ്ദീനേയും പൂട്ടും; പാലക്കാട് പത്തിലേറെ മണ്ഡലങ്ങളില്‍ വിജയം പ്രതീക്ഷിച്ച് സിപിഎം ബല്‍റാമിനേയും ഷംസുദ്ദീനേയും പൂട്ടും; പാലക്കാട് പത്തിലേറെ മണ്ഡലങ്ങളില്‍ വിജയം പ്രതീക്ഷിച്ച് സിപിഎം

Recommended Video

cmsvideo
കേരളം; സംസ്ഥാനത്ത് ആഴ്ചയില്‍ നാല് ദിവസങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍

English summary
Vaccine drive is inefficient; Center flag Kerala and Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X